കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രക്തസാക്ഷിയാകാന്‍ അണികള്‍... നേതാക്കളോ സുഹൃത്തുക്കളും, ഇതൊക്കെ മോശമാണ്; വിമര്‍ശിച്ച് അനൂപ് മേനോന്‍

Google Oneindia Malayalam News

കൊച്ചി: രാഷ്ട്രീയത്തിന്റെ പേരില്‍ എപ്പോഴും ഭിന്നിക്കപ്പെടുന്നത് അണികളാണ് എന്നും നേതാക്കന്‍മാര്‍ നല്ല സൗഹൃദത്തിലാണ് എന്നും അനൂപ് മേനോന്‍. വരാല്‍ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അനൂപ് മേനോന്‍.

നേതാക്കന്മാരെല്ലാം പരസ്പരം സൗഹൃദത്തിലാണെന്നും രാഷ്ട്രീയത്തിന്റെ പേരില്‍ എപ്പോഴും രക്തസാക്ഷിയാകുന്നത് അണികളാണെന്നും അനൂപ് മേനോന്‍ കൂട്ടിച്ചേര്‍ത്തു. മതം രാഷ്ട്രീയത്തില്‍ ഉപയോഗിക്കുന്നത് നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

1

മതം ഒന്നിലും കലരേണ്ടതില്ല എന്നും മതം ഒരാളുടെ വ്യക്തിപരമായ വിശ്വാസമാണ് എന്നും അനൂപ് മേനോന്‍ പറഞ്ഞു. മറ്റൊരാളുടെ മതത്തെ ബഹുമാനിക്കുകയാണ് നമ്മള്‍ ആദ്യം ചെയ്യേണ്ടത് എന്നും അനൂപ് മേനോന്‍ വ്യക്തമാക്കി. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി മതങ്ങളെ ഉപയോഗിക്കുന്നു എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ് എന്നും അനൂപ് മേനോന്‍ പറഞ്ഞു.

പരാതിക്കാരിയുമായി ഒത്തുതീര്‍പ്പിലെത്തി; ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കിപരാതിക്കാരിയുമായി ഒത്തുതീര്‍പ്പിലെത്തി; ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

2

Image Credit:Facebook@Anoop Menon

രാഷ്ട്രീയ പാര്‍ട്ടികളിലെ അണികള്‍ മാത്രമാണ് രക്തസാക്ഷികളാകുന്നത് എന്നും ഒരു നേതാവും രക്തസാക്ഷിയായിട്ട് നമ്മള്‍ കണ്ടിട്ടില്ല എന്നും അദ്ദേഹം അവകാശപ്പെട്ടു. ഇക്കാര്യങ്ങള്‍ ഒക്കെയാണ് തന്റെ വരാല്‍ എന്ന സിനിമയില്‍ പറയുന്നത് എന്നും അനൂപ് മേനോന്‍ വ്യക്തമാക്കി. താന്‍ രാഷ്ട്രീയം കൃത്യമായി ഫോളോ ചെയ്യുന്ന ഒരാള്‍ അല്ല എന്നും അദ്ദേഹം പറഞ്ഞു.

'വിവാഹം കഴിഞ്ഞിട്ടില്ല..'; വൈറല്‍ ചിത്രങ്ങളില്‍ പ്രതികരിച്ച് ആദിലയും ഫാത്തിമ നൂറയും'വിവാഹം കഴിഞ്ഞിട്ടില്ല..'; വൈറല്‍ ചിത്രങ്ങളില്‍ പ്രതികരിച്ച് ആദിലയും ഫാത്തിമ നൂറയും

3

Image Credit: facebook@Anoop Menon

വരാല്‍ എന്ന സിനിമക്ക് പിന്നില്‍ സാധാരണക്കാരന്റെ ചിന്തകളാണ് എന്നും അദ്ദേഹം വ്യക്തമാക്കി. ഇവിടെ ഒരു ഹര്‍ത്താല്‍ ഉണ്ടാകുമ്പോള്‍ അതെന്തിനാണെന്ന് പലര്‍ക്കും അറിയില്ല എന്നും ബസിന് കല്ലെറിയുന്നു, പൊതുമുതല്‍ കത്തിക്കുന്നു എന്നും അനൂപ് മേനോന്‍ ചൂണ്ടിക്കാട്ടി. ഇതൊന്നും ഒരു വികസിത രാജ്യത്തില്‍ ഒരിക്കലും നടക്കാത്ത കാര്യമാണ്

കേരള മനസാക്ഷിയെ ഞെട്ടിച്ച നരബലികള്‍ ഇതാ.. അന്ധവിശ്വാസങ്ങളും മന്ത്രവാദവും ഇല്ലാതാക്കിയ ജീവിതങ്ങള്‍...കേരള മനസാക്ഷിയെ ഞെട്ടിച്ച നരബലികള്‍ ഇതാ.. അന്ധവിശ്വാസങ്ങളും മന്ത്രവാദവും ഇല്ലാതാക്കിയ ജീവിതങ്ങള്‍...

4

പൊതുമുതല്‍ നശിപ്പിക്കുക, നിഷ്‌കളങ്കരായ ആളുകളെ കൊല്ലുക തുടങ്ങി ജനജീവിതം സ്തംഭിപ്പിക്കുന്ന കാര്യമുണ്ടാക്കി വെക്കുന്നത് പ്രാകൃതമായ രീതിയാണ് എന്നും തൊണ്ണൂറ് ശതമാനം ആളുകള്‍ക്കും ഇതൊക്കെ എന്തിനാണ് എന്ന് അറിയില്ല എന്നും അനൂപ് മേനോന്‍ വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടികള്‍ റോഡില്‍ അടി കൂടുന്നത് മോശമാണ് എന്നും അനൂപ് മേനോന്‍ പറഞ്ഞു.

5

നമ്മളിപ്പോഴും പ്രാകൃത സമൂഹത്തില്‍ തന്നെ എന്തിനാണ് നില്‍ക്കുന്നത് എന്നും അദ്ദേഹം ചോദിക്കുന്നു. ടെക്‌നോളജിയില്‍ ഒരുപാട് മുന്നോട്ട് വന്നിട്ടും നമ്മള്‍ അവിടെ തന്നെയാണ്. ഇത്തരത്തില്‍ ഒരു സാധാരണക്കാരന് തോന്നുന്ന കാര്യങ്ങളാണ് തന്റെ ചിന്തക്ക് പിന്നിലെന്നും അനൂപ് മേനോന്‍ കൂട്ടിച്ചേര്‍ത്തു.

English summary
here is what Actor Anoop Menon says about Politics and Political leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X