കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എംബി രാജേഷ് നേരത്തെ തന്നെ മന്ത്രിയാകേണ്ടതായിരുന്നു'; നാട്ടില്‍ നിന്നൊരാളായതില്‍ സന്തോഷമെന്ന് വിടി ബല്‍റാം

Google Oneindia Malayalam News

പാലക്കാട്: മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എം ബി രാജേഷിന് ആശംസ അറിയിച്ച് മുന്‍ തൃത്താല എം എല്‍ എ വി ടി ബല്‍റാം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വി ടി ബല്‍റാമിനെ സിറ്റിംഗ് സീറ്റായ തൃത്താലയില്‍ പരാജയപ്പെടുത്തിയാണ് എം ബി രാജേഷ് ജയിച്ചത്. നാട്ടില്‍ നിന്ന് ഒരാള്‍ മന്ത്രിയായതില്‍ സന്തോഷമുണ്ട് എന്ന് വി ടി ബല്‍റാം പറഞ്ഞു.

നാടിന് പ്രയോജനപ്പെടുന്ന കാര്യങ്ങള്‍ ചെയ്യാന്‍ എം ബി രാജേഷിന് സാധിക്കട്ടെ എന്നും വി ടി ബല്‍റാം ആശംസിച്ചു. എം ബി രാജേഷിനെ എം എല്‍ എ ആയതിന് ശേഷം മൂന്ന് നാല് തവണ നേരില്‍ കണ്ടിരുന്നു എന്നും വി ടി ബല്‍റാം പറഞ്ഞു. മണ്ഡലത്തിലെ സ്‌കൂളിലെയും കോളേജിലെയും കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന സമയങ്ങളില്‍ തങ്ങള്‍ ഒരേ വേദിയില്‍ എത്തിയിരുന്നു എന്നും വി ടി ബല്‍റാം പറഞ്ഞു.

1

നിയമസഭാ തെരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെ നടന്ന മന്ത്രിസഭ രൂപീകരണ സമയത്ത് തന്നെ എം ബി രാജേഷ് മന്ത്രിയാകേണ്ടതായിരുന്നു എന്നും വി ടി ബല്‍റാം പറഞ്ഞു. എന്നാല്‍ അന്ന് സ്പീക്കറായി നിയോഗിക്കുകയായിരുന്നു. ഇപ്പോള്‍ എം ബി രാജേഷിനെ മന്ത്രിയാക്കാന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി തീരുമാനിച്ചിരിക്കുകയാണ്.

'ദിലീപിന് റോഹ്തഗിയെങ്കില്‍ അതിജീവിതക്കായി ബസന്ത്.. എല്ലാം വ്യക്തമായി കോടതിയിലെത്തി കാണും'; പ്രിയദര്‍ശന്‍ തമ്പി'ദിലീപിന് റോഹ്തഗിയെങ്കില്‍ അതിജീവിതക്കായി ബസന്ത്.. എല്ലാം വ്യക്തമായി കോടതിയിലെത്തി കാണും'; പ്രിയദര്‍ശന്‍ തമ്പി

2

മണ്ഡലത്തിലെ ഒരു വോട്ടറെന്ന നിലയില്‍ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു എന്നും വി ടി ബല്‍റാം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും ആവേശം നിറഞ്ഞ മത്സരമായിരുന്നു തൃത്താലയിലേത്. രണ്ട് വര്‍ഷം തുടര്‍ച്ചയായി തൃത്താലയില്‍ നിന്ന് ജയിച്ച് വന്ന വി ടി ബല്‍റാമില്‍ നിന്ന് മണ്ഡലം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സി പി ഐ എം മത്സരത്തിനിറങ്ങിയത്.

'ദിലീപ് ഓവര്‍ കോണ്‍ഫിഡന്റ് ആയിരുന്നു... ആ ഒരു പേടിയും ഉള്ളതുകൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത്'; പ്രിയദര്‍ശന്‍ തമ്പി'ദിലീപ് ഓവര്‍ കോണ്‍ഫിഡന്റ് ആയിരുന്നു... ആ ഒരു പേടിയും ഉള്ളതുകൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത്'; പ്രിയദര്‍ശന്‍ തമ്പി

3

അതിനായി രണ്ട് തവണ പാലക്കാട് ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്‌സഭയിലെത്തിയ എം ബി രാജേഷിനെ തന്നെ ഇറക്കുകയും ചെയ്തു. സി പി ഐ എം കണക്കുകൂട്ടല്‍ തെറ്റിക്കാതെ തൃത്താലയില്‍ വി ടി ബല്‍റാമിനെതിരെ 3,016 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എം ബി രാജേഷ് വിജയിച്ചു കയറിയത്. കേരളത്തിലെ മുഴുവന്‍ സി പി ഐ എം പ്രവര്‍ത്തകര്‍ക്കും ആവേശം നിറച്ച മത്സരഫലമായിരുന്നു ഇത്.

ഈ ഓണത്തിലെ മലയാളി മങ്ക മാളു തന്നെ.. എന്താ ഒരു ലുക്ക്..; വൈറല്‍ ചിത്രങ്ങള്‍

4

കഴിഞ്ഞ ദിവസമാണ് സ്പീക്കര്‍ പദവി രാജി വെച്ച എം ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രി പിണറായി വിജയനും സി പി െഎ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മന്ത്രിമാരും എം എല്‍ എ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ഒന്നാമത് ബിജെപി തന്നെ; ലോക്‌സഭയില്‍ മറ്റ് പാര്‍ട്ടികള്‍ക്ക് എത്ര എംപിമാരുണ്ടെന്നറിയാമോ?

5

അനാരോഗ്യത്തെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ സി പി ഐ എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെയാണ് പാര്‍ട്ടിയിലും മന്ത്രിസഭയിലും മാറ്റം വന്നത്. സി പി ഐ എം സംസ്ഥാന സെക്രട്ടറിയായി എക്‌സൈസ്- തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന എം വി ഗോവിന്ദനെ നിയമിച്ചു. ഈ ഒഴിവിലേക്കാണ് സ്പീക്കറായ എം ബി രാജേഷിനെ മന്ത്രിയാക്കിയത്. സ്പീക്കര്‍ സ്ഥാനത്തേക്ക് എ എന്‍ ഷംസീറിനെ തെരഞ്ഞെടുക്കുകയും ചെയ്തു.

English summary
here is what former MLA VT Balram says about MB Rajesh and his ministership
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X