കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷേക്ക്, കൗണ്‍സല്‍ ജനറല്‍, സിഎം; ക്രഡിബിലിറ്റിയില്ലെങ്കിലും ഒരു ഇന്റലിജന്റ് മാസ്റ്റര്‍പ്ലാനുണ്ട്; അരുണ്‍കുമാര്‍

Google Oneindia Malayalam News

കോഴിക്കോട്: സ്വര്‍ണ കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ പ്രതികരണവുമായി മാധ്യമപ്രവര്‍ത്തകനും കേരള യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസറുമായ അരുണ്‍കുമാര്‍. സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ എല്ലാം ഉണ്ടയില്ലാ വെടിയാണ് എന്നാണ് അരുണ്‍ കുമാര്‍ പറയുന്നത്.

ഫേസ്ബുക്കിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. അന്വേഷകര്‍ക്ക് ഒരു തുമ്പും കൊടുക്കാത്ത, ഒരു കണ്ടെത്തലിനും വഴിയില്ലാത്ത ആരോപണങ്ങളാണ് എല്ലാം എന്ന് അരുണ്‍ കുമാര്‍ പറയുന്നു. അരുണ്‍ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്:

D

സീറോ ക്രഡിബിലിറ്റി യാണെങ്കിലും 'സ്വപ്ന ' സംഘത്തിന്റെ പ്ലാന്റിംഗില്‍ ഒരു ഇന്റലിജെന്റ് മാസ്റ്റര്‍പ്ലാനുണ്ട്. അന്വേഷകര്‍ക്ക് ഒരു തുമ്പും കൊടുക്കാത്ത, ഒരു കണ്ടെത്തലിനും വഴിയില്ലാത്ത ആരോപണങ്ങളാണ് എല്ലാം.

ആദ്യത്തേത് .. ബിരിയാണി ചെമ്പൊരിക്കിയതും അസ്വസ്ഥനായി കാണപ്പെട്ടതും അന്വേഷണ വഴിയില്‍ ഒരിക്കലും എത്താന്‍ സാധ്യതയില്ലാത്ത, കോണ്‍സുല്‍ ജനറല്‍ .. ( കോണ്‍സുല്‍ ജനറലിനെ ആരു ചോദ്യം ചെയ്യാന്‍?, ആ നയതന്ത്ര ഓഫീസിലെ വീഡിയോ ആര് എടുക്കാന്‍? എടുത്താലും തൂക്കമാര ളക്കാന്‍... ഉണ്ടയില്ലാ വെടിയില്‍ ഉണ്ടകൊടുത്തവനെക്കുറിച്ചുള്ള ആരോപണമെന്ന് സാരം)

'ഇത്ര വേഗം എങ്ങോട്ടാ..?', നിന്റെ അപ്പൂപ്പന്റെ അടിയന്തരത്തില്‍ പങ്കെടുക്കാനെന്ന് പറയണം, പക്ഷെ..; സ്വരാജ്'ഇത്ര വേഗം എങ്ങോട്ടാ..?', നിന്റെ അപ്പൂപ്പന്റെ അടിയന്തരത്തില്‍ പങ്കെടുക്കാനെന്ന് പറയണം, പക്ഷെ..; സ്വരാജ്

രണ്ട്
മുഖ്യമന്ത്രിയുടെ മകള്‍ക്കായി ഷേക്കിനോട് സംസാരിച്ചുവെന്നാരോപണം.
ഷേക്കിനോട് ഏതന്വേഷണ ഏജന്‍സി ഏതു വകുപ്പില്‍ ചോദിക്കാന്‍? ( ഉണ്ടയില്ലാ വെടി യിലെ ഉണ്ട നിര്‍മ്മിച്ചതാര് എന്നാണ് ചോദ്യം )

മൂന്ന്
പ്രസ്തുത സഹായം ഷാര്‍ജ ഐ ടി മന്ത്രാലയം ഇടപെട്ട് തടഞ്ഞതുകൊണ്ട് നടന്നില്ലത്രേ!
നടക്കാത്ത സഹായത്തെക്കുറിച്ച് ഷാര്‍ജയിലെ ഐടി മന്ത്രിയോട് ആര് ചോദിക്കാന്‍? ( ഉണ്ടയില്ലാ വെടി കൊണ്ട് മരിക്കാത്തയാളെ കുറിച്ച് ആരാണ് അന്വേഷിക്കുക)

പ്രിയാ... നിങ്ങള്‍ ആ പറഞ്ഞത് 100 ശതമാനം കറക്ടാ..; കിടിലന്‍ ഫോട്ടോയും ക്യാപ്ഷനുമായി പ്രിയാമണി

അതായത് ... വാലോ, തുമ്പോ, മിനിമം ലോജിക്കോ ഇല്ലാത്ത, അന്വേഷണമേ സാധ്യമല്ലാത്ത ആരോപണങ്ങളാണ് ഇതുവരെ നമ്മള്‍ കേട്ടത്. ഇതില്‍ സരിത്തില്ല, സന്ദീപില്ല തെളിവു നല്‍കാന്‍ പാകത്തില്‍ ഒരു നന്ദകുമാര്‍ പോലുമില്ല ഈ കഥയില്‍. എല്ലാം ഹൈക്ലാസ് ... ഷേക്ക്, കൗണ്‍സല്‍ ജനറല്‍ പിന്നെ സി എം. സ്വര്‍ണ്ണം വന്നത് പ്രസക്ത മേയല്ലന്ന് മന്ത്രി ആണയിട്ടും പറയുന്നു. ഈ കഥയ്ക്ക് വെള്ളിയാഴ്ചയ്ക്കപ്പുറം തുടര്‍ച്ചയുണ്ടോയെന്ന് കാത്തിരുന്ന് കാണാം?

Recommended Video

cmsvideo
Swapna Suresh's Allegation Against CM | മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസിന് സഹായം തേടി

English summary
Kerala Gold Smuggling Case: here is what Journalist Arun Kumar said on Swapna Suresh's affidavit details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X