'ഇനിയും ട്രോളിക്കോ..'; അന്ന് അങ്ങനൊക്കെ സംഭവിച്ചെന്ന് കരുതി ഇപ്പോള്‍ മിണ്ടാതിരിക്കണോയെന്ന് ശിവന്‍കുട്ടി

തിരുവനന്തപുരം: തനിക്ക് എതിരായ ട്രോളുകളില്‍ വലിയ സന്തോഷമുണ്ട് എന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പ്രതിപക്ഷ പ്രതിഷേധത്തിന് എതിരെ കഴിഞ്ഞ ദിവസം രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് ശിവന്‍കുട്ടി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ശിവന്‍കുട്ടിയ്‌ക്കെതിരെ നിരവധി ട്രോളുകള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്.
കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണം തടയുന്നതിനായി ഡെസ്‌കില്‍ കയറി നിന്ന് പ്രതിഷേധിച്ച ആളായിരുന്നു ശിവന്‍കുട്ടി. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ശിവന്‍കുട്ടിക്ക് എതിരായ ട്രോളുകള്‍ നിറഞ്ഞത്. ഈ പശ്ചാത്തലത്തില്‍ ആണ് വി ശിവന്‍കുട്ടി ട്രോളുകളില്‍ പ്രതികരണവുമായി രംഗത്തെത്തിയത്.
ട്രോള്‍ ഇടുന്നവര്‍ അല്ല കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും ട്രോള്‍ നന്നായി ആസ്വദിക്കുന്നുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു. തനിക്കെതിരായ ട്രോളുകളില്‍ വലിയ സന്തോഷമുണ്ട് എന്നും ഇനിയും ട്രോളുകള്‍ വരട്ടെ എന്നാണ് തനിക്ക് പറയാനുള്ളത് എന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം സ്പീക്കര്‍ക്ക് സഭയെ കാണാന്‍ കഴിയാത്ത തരത്തിലായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

അതിന് എതിരെയാണ് താന്‍ പറഞ്ഞത് എന്നും മുമ്പ് എന്തൊക്കെയോ സംഭവിച്ചു എന്ന് കരുതി ഒന്നും പറയാന്‍ പാടില്ല എന്നാണോ എന്നും വി ശിവന്‍കുട്ടി ചോദിത്തു. ലോകം അവസാനിച്ചിട്ടൊന്നുമില്ലല്ലോ എന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയെന്നോണം ശിവന്‍കുട്ടി വ്യക്തമാക്കി. തങ്ങളും സഭയില്‍ പ്രതിഷേധിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ പ്രതിപക്ഷം നടത്തുന്നത് പോലുള്ള പ്രതിഷേധങ്ങള്‍ സഭയിലുണ്ടായിട്ടില്ല എന്നുമായിരുന്നു കഴിഞ്ഞ ദിവസം ശിവന്‍കുട്ടി പറഞ്ഞിരുന്നത്.
Mirror Cleaning Tips: കണ്ണാടി എങ്ങനെ വൃത്തിയാക്കാം...? അറിയേണ്ടതെല്ലാം
സമാന്തര നിയമസഭ ചേരുകയോ സഭക്കുള്ളില്‍ സത്യഗ്രഹം ഇരിക്കുകയോ ചെയ്യുന്ന തരത്തില്‍ ഒരിക്കലും പ്രതിഷേധങ്ങള്‍ നടന്നിട്ടില്ല എന്നും ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ശിവന്‍കുട്ടിക്ക് എതിരെ വലിയ രീതിയില്‍ ട്രോളുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ശിവന്‍കുട്ടിയുടെ നിയമസഭയിലെ പ്രതിഷേധത്തിന്റെ ചിത്രം വെച്ചായിരുന്നു മിക്ക ട്രോളുകളും.
2011-16 കാലത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ധനമന്ത്രിയായിരുന്ന കെ എം മാണിയ്‌ക്കെതിരായ ബാര്‍ കോഴ ആരോപണം ഉയര്‍ന്നതോടെയാണ് പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചത്. മാണിയുടെ ബജറ്റ് അവതരണം ശിവന്‍കുട്ടി അടക്കമുള്ള നേതാക്കള്‍ തടസപ്പെടുത്താന്‍ ശ്രമിച്ചിക്കുകയായിരുന്നു. അന്ന് സ്പീക്കറുടെ കസേര മറിച്ചിട്ടും മൈക്കും മറ്റ് ഉപകരണങ്ങളും തല്ലിപ്പൊട്ടിച്ചുമായിരുന്നു എല്‍ ഡി എഫ് എം എല്‍ എമാര്‍ പ്രതിഷേധിച്ചിരുന്നത്.


Click it and Unblock the Notifications