Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതുപ്പള്ളിയില്‍ വീണ്ടും ജെയ്ക് സി തോമസ്? എംവി ഗോവിന്ദന്റെ മറുപടി ഇങ്ങനെ

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാന രാഷ്ട്രീയം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ്. സെപ്റ്റംബര്‍ അഞ്ചിനാണ് തിരഞ്ഞെടുപ്പ്. ആഗസ്റ്റ് 17 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജെയ്ക് സി തോമസിന്റെ പേരാണ് ഇടത് പാളയത്തില്‍ നിന്ന് ഉയരുന്നത്. ജെയ്കിന്റെ സ്ഥാനാര്‍ത്ഥി സാധ്യതയെ കുറിച്ച് എം വി ഗോവിന്‍ പറഞ്ഞത് ഇങ്ങനെയാണ്, 'ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വികസനപ്രക്രിയയെ തുരുംഗം വയ്ക്കുന്ന പ്രതിപക്ഷ രാഷ്ട്രീയത്തെ തുറന്നുകാണിക്കുന്ന ഏറ്റവും ഫലപ്രദമായ തിരഞ്ഞെടുപ്പാണ് ഇത്തവണ പുതുപ്പള്ളിയില്‍ നടക്കുകയെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

puthupally

'ഒരു വികസന പ്രവര്‍ത്തനങ്ങളും പാടില്ലെന്ന് ലോകത്തിലെ ഏതെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിക്കുമോ. അങ്ങനെ തീരുമാനിച്ച ഒരു പ്രതിപക്ഷമാണ് കേരളത്തിലെ ബി ജെ പിയുപം കോണ്‍ഗ്രസും. അതിനെ നല്ലപോലെ വിചാരണ ചെയ്യുന്ന തിരഞ്ഞെടുപ്പായിരിക്കും പുതുപ്പള്ളിയില്‍ നടക്കുക. ജെയ്ക് സി തോമസ് തന്നെ സ്ഥാനാര്‍ത്ഥിയാകുമോ എന്ന കാര്യം പറയാന്‍ സാധിക്കില്ല. സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ടത് തീരുമാനിക്കേണ്ട കാര്യമാണ്'- എംവി ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം, തിരഞ്ഞെടുപ്പ് പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി വി ഡി സതീശനും രംഗത്തെത്തി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. അത് എത്ര മണിക്കൂറാണ് എന്ന പ്രശ്‌നം മാത്രമെയുള്ളൂ. ഇന്നു തന്നെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് കരുതിയിരുന്നില്ല. പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് ഒരുക്കം ആരംഭിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി നേടിയതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉജ്ജ്വല വിജയം നേടും. ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ ജനങ്ങളുടെ മനസിലുണ്ട്. ഈ സര്‍ക്കാരിനെ പുതുപ്പള്ളിയിലെ ജനങ്ങള്‍ മനസാക്ഷിയുടെ കോടതിയില്‍ വിചാരണ ചെയ്യുന്ന ദിനങ്ങളാണ് വരാന്‍ പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

'സര്‍ക്കാരിനെ കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ ഒന്നു കൂടി തുറന്നു കാട്ടാനും വിചാരണ ചെയ്യാനുമുള്ള അവസരമാക്കി ഉപതെരഞ്ഞെടുപ്പിനെ മാറ്റും. വിജയിക്കാന്‍ വേണ്ടി മാത്രമല്ല, രാഷ്ട്രീയമായി സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളെ വിചാരണ ചെയ്യാനുള്ള അവസരമായാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ കാണുന്നത് '- വി ഡി സതീശന്‍ പറഞ്ഞു.

ആശയപരമായും രാഷ്ട്രീയമായും തെരഞ്ഞെടുപ്പിനെ നേരിടും. പൂര്‍ണമായ ആത്മവിശ്വാസമുണ്ട്. തൃക്കാക്കരയിലേതു പോലെ എല്ലാ നേതാക്കളും ഒറ്റക്കെട്ടായി നിന്ന് വിജയം നേടുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. അതേസമയം, നാമനിര്‍ദേശ പത്രികകളുടെ സൂഷ്മപരിശോധന ആഗസ്റ്റ് 18ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 21 ആണ്. സെപ്റ്റംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍ നടക്കുക. പെരുമാറ്റച്ചട്ടം ഇന്നു മുതല്‍ നിലവില്‍ വന്നു. ഇതു സംബന്ധിച്ചുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനം ആഗസ്റ്റ് 10ന് പുറപ്പെടുവിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+