അടുത്ത 'അനിശ്ചിതകാല' നിരാഹാര സമരത്തില്‍ ബല്‍റാമും റോജിയും...
തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നം ഒത്തു തീര്‍പ്പിലെത്താത്ത സാഹചര്യത്തില്‍
കഴിഞ്ഞ ഏഴ് ദിവസമായി നിയമസഭാ കവാടത്തില്‍ നിരഹാര സമരത്തിലിരുന്ന യുവ എംഎല്‍എമാരെ ആശുപത്രിയിലേക്ക് മാറ്റി. യുവ എംഎല്‍എമാരായ ഷാഫി പറമ്പിലിനേയും ഹൈബി ഈഡനെയുമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഹൈബി ഈഡനെയും ഷാഫി പറമ്പിലിനെയും ആശുപത്രിയിലേക്ക് മാറ്റിയത്. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരമായിരുന്നു ഇത്. ഇനി എംഎല്‍എമാരായ വിടി ബല്‍റാം, റോജി എം ജോണ്‍ എന്നിവര്‍ നിരാഹാരമിരിക്കും.

സമരം അവസാനിക്കാനുള്ള സാധ്യത ഉരുത്തിരിഞ്ഞെങ്കിലും നിലപാട് മാറ്റാന്‍ സര്‍ക്കാരും മാനേജുമെന്റുകളും തയ്യാറായില്ല. ചര്‍ച്ച പരാജയപ്പെടുത്തിയത് മുഖ്യമന്ത്രിയാണെന്ന ശക്തമായ വിമര്‍ശനം ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തി. മുഖ്യമന്ത്രി മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റിനെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. വളരെ നിഷേധാത്മകമായ സമീപനമാണ് മുഖ്യമന്ത്രിയുടേത്. മുഖ്യമന്ത്രിയാണ് ഇന്ന് നടന്ന ചര്‍ച്ചകളെല്ലാം പരാജയപ്പെടുത്തിയത്. ഇത്രയും ധിക്കാരപരമായ സമീപനം ഒരു മുഖ്യമന്ത്രിയും സ്വീകരിച്ചിട്ടില്ലെന്നും സമരവുമായി ശക്തമായി മുന്നോട്ടുപോകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. സ്വാശ്രയ കോളെജ് ഫീസ് വര്‍ധനയ്‌ക്കെതിരെ പ്രതിപക്ഷം നടത്തുന്ന സമരം കൂടുതല്‍ സങ്കീര്‍ണമാകാനാണ് സാധ്യത.












Click it and Unblock the Notifications