കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ശബരിനാഥന്‍റെ അറസ്റ്റിന് പിന്നില്‍ ഗൂഢാലോചന' പിന്നില്‍ മുഖ്യമന്ത്രിയും ഇ.പിയും : ഹൈബി ഈഡൻ

Google Oneindia Malayalam News

ന്യൂഡല്‍ഹി:ശബരിനാഥന്‍റെ അറസ്റ്റിന് പിന്നില്‍ ഗൂഢാലോചനയെന്ന് കോണ്‍ഗ്രസ് എംഎപി ഹൈബി ഈഡൻ. മുഖ്യമന്ത്രിയും മന്ത്രിമാരും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനും ചേർന്നുള്ള ഗൂഢാലോചനയാണ് നടപടിക്ക് പിന്നില്‍. ഇൻഡിഗോ വിലക്കിന്‍റെ ജാള്യത മറയ്ക്കാനുള്ള നടപടിയാണിതെന്നും ഹൈബി ഈഡൻ പ്രതികരിച്ചു.

സ്വർണക്കടത്ത് അടക്കമുള്ള വീഴ്ച്ചകൾ മറച്ചുവയ്ക്കാനാണ് സർക്കാർ ശ്രമം. ജയരാജൻ മുഖ്യമന്ത്രിയുടെ ഗുണ്ടയാണെന്ന് തെളിഞ്ഞു.ജയരാജന് എതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കണം എന്നും ഹൈബി ഈഡന്‍ പ്രതികരിച്ചു. എ റഹീമിന്‍റെ ആരോപണത്തിന് മറുപടിയായി നടപടി എടുപ്പിക്കാന്‍ മാത്രം വലിയ സ്വാധീനം തനിക്കുണ്ടോ എന്നും ഹൈബി ഈഡൻ ചോദിച്ചു.

hibi


ഇ.പി ജയരാജന്‍റെ യാത്ര വിലക്കിന് പിന്നിൽ കളിച്ചത് സിബിഐ അന്വേഷണം നേരിടുന്ന കോൺഗ്രസ് എംപി എന്നായിരുന്നു
ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് എ എ റഹീമിന്‍റെ പ്രസ്‌താവന. ഇൻഡിഗോയുടെ നടപടി സംശയാസ്പദമാണെന്ന് പറഞ്ഞ റഹീം ചില കോൺഗ്രസ് എംപിമാർക്ക് കേന്ദ്ര മന്ത്രാലയങ്ങളിൽ ഉള്ള രഹസ്യ ബന്ധം ഉപയോഗിച്ചാണ് വിലക്ക് ഏർപ്പെടുത്തിയതെന്നും റഹീം ആരോപിച്ചിരുന്നു.

'രണ്ട് മുദ്രാവാക്യം വിളിച്ചതിനാണ്, തീവ്രവാദിയൊന്നുമല്ലല്ലോ', മുഖ്യമന്ത്രി ഭീരുവാണെന്ന് ശബരീനാഥൻ'രണ്ട് മുദ്രാവാക്യം വിളിച്ചതിനാണ്, തീവ്രവാദിയൊന്നുമല്ലല്ലോ', മുഖ്യമന്ത്രി ഭീരുവാണെന്ന് ശബരീനാഥൻ

അതേസമയം സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ യൂത്ത് കോൺഗ്രസ് നേതാക്കൾ പരസ്യമായി ആഹ്വാനം ചെയ്തിരിക്കുകയാണെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു. എത്ര പേരെ അറസ്റ്റു ചെയ്യുമെന്ന് കാണട്ടെ. എത്ര പേർക്കെതിരെ ഗൂഢാലോചന കേസെടുക്കുമെന്ന് കാണട്ടെയെന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു.കരിങ്കൊടി പ്രകടനം ആഹ്വാനം നല്‍കിയാല്‍ വധശ്രമത്തിനാണോ കേസെടുക്കുന്നതെന്നും ഷാഫി ചോദിച്ചു.

പതിനഞ്ചാമത് രാഷ്ട്രപതിയെ കാത്ത് രാജ്യം..വോട്ടെടുപ്പ് ചിത്രങ്ങള്‍ കാണാം..

Recommended Video

cmsvideo
മുഖ്യമന്ത്രിക്കെതിരെ നടന്നത് ആസൂത്രിത ആക്രമണം : ഇ.പി ജയരാജൻ |*Kerala

ചൊവ്വാഴ്‌ച ഉച്ചയോടെയാണ് സംഭവത്തില്‍ ശബരിനാഥന്‍ അറസ്റ്റിലായത്. മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നതിനിടെയായിരുന്നു ശബരിയെ പൊലീസ് അറസ്റ്റ് ചെയ്ത വിവരം സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു. നടപടിയൊന്നും എടുക്കരുതെന്ന് കോടതി വാക്കാല്‍ നിര്‍ദേശിച്ചതിന് പിന്നാലെ അദ്ദേഹത്തെ ഇതിനോടകം അറസ്റ്റ് ചെയ്തതായി ഗവ.പ്ലീഡര്‍ അറിയിക്കുകയായിരുന്നു.മുഖ്യമന്ത്രിയെ വിമാനത്തിൽ കരിങ്കൊടി കാണിക്കാൻ പ്രേരിപ്പിച്ച് ശബരീനാഥൻ യൂത്ത് കോൺഗ്രസ് വാട്സാപ്പ് ഗ്രൂപ്പിൽ നടത്തിയ ചാറ്റ് പുറത്ത് വന്നതിനെ തുടർന്ന് ശംഖുമുഖം പൊലീസ് നേരത്തെ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.

English summary
hibi eden said sarinathav arrest was a conspiracy by the cm pinarayi vijayan and ep jayarajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X