കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുറത്താക്കപ്പെട്ട ബാങ്ക് സെക്രട്ടറിയെ തിരിച്ചെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു

Google Oneindia Malayalam News

കുമ്പള: ക്രമക്കേടുകളെ തുടര്‍ന്ന് പുറത്താക്കപ്പെട്ട ബാങ്ക് സെക്രട്ടറിയെ തിരിച്ചെടുക്കാനുള്ള അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ നീക്കം ഹൈക്കോടതി തടഞ്ഞു. കുമ്പള സര്‍വ്വീസ് കോ ഓപ്പറേറ്റീവ് ബാങ്കില്‍ നിന്നും പുറത്താക്കപ്പെട്ട മുന്‍ സെക്രട്ടറി പുത്തിഗെയിലെ ജഗദീശ റൈയെ തിരിച്ചെടുക്കാന്‍ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി തീരുമാനിച്ചതോടെ ഇതിനെതിരെ നിക്ഷേപകനായ കെ.എസ് മഹാലിംഗ ഭട്ട് ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് വാങ്ങുകയുമായിരുന്നു.

2016 ജനുവരി ഒന്നിനാണ് കുമ്പള സര്‍വ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി ജഗദീശ റൈക്കെതിരെ നടപടി സ്വീകരിച്ചത്. ബാങ്ക് ഭരണസമിതി ജഗദീശ റൈക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയും വഞ്ചനാകേസ് നിലനില്‍ക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ തന്നെ പുറത്താക്കിയ നടപടിക്കെതിരെ ജഗദീശ റൈ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്ന കോഴിക്കോട്ടെ കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.

high-court-kerala

ഇതിനിടയില്‍ പഴയ ഭരണസമിതി മാറി പുതിയ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി നിലവില്‍ വന്നതോടെ ജഗദീശ റൈയുമായി ഒത്തുതീര്‍പ്പുണ്ടാക്കുകയും ബാങ്കില്‍ തിരിച്ചെടുക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇതിനെതിരെയാണ് കെ.എസ് മഹാലിംഗ ഭട്ട് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ മാനുഷിക പരിഗണന വെച്ചാണ് തിരിച്ചെടുക്കാന്‍ തീരുമാനിച്ചതെന്ന് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.

English summary
High court denied permission to took back the bank secretary in Kasarkode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X