കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വപ്‌ന സുരേഷിന് തിരിച്ചടി; ഗൂഢാലോചന കേസ് നിലനില്‍ക്കും, രണ്ട് ഹര്‍ജികളും ഹൈക്കോടതി തള്ളി

Google Oneindia Malayalam News

കൊച്ചി: സ്വപ്ന സുരേഷിന് തിരിച്ചടി. ഗൂഢാലോചന കേസുള്‍പ്പടെ പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകള്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി തള്ളി. മുന്‍മന്ത്രി കെ ടി ജലീലിന്റെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് എടുത്ത ഗൂഢാലോചന കേസും പാലക്കാട് കസബ പൊലീസ് എടുത്ത കലാപാഹ്വാന കേസും റദ്ദാക്കണമെന്നാണ് ആവശ്യം. രണ്ട് ഹര്‍ജികളും കോടതി തള്ളി.

swapna

പത്ത് വര്‍ഷത്തെ മാറ്റം ഞങ്ങള ഞെട്ടിച്ചു; അമ്മ ഇന്നും അന്നും ഒരു പോലെ, വൈറല്‍ ചിത്രങ്ങള്‍

Recommended Video

cmsvideo
Swapna Suresh's Allegation Against CM | മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസിന് സഹായം തേടി

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമുള്ള പങ്ക് വെളിപ്പെടുത്തിയതിന് പിറകെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതെന്നും പ്രതികാരനടപടിയാണ് കേസിന് പിറകിലെന്നും സ്വപ്‌ന സുരേഷ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് വേണ്ടി തെളിവ് ഇല്ലാതെയാണ് മുഖ്യമന്ത്രിക്കെതിരെ നടത്തിയ വെളിപ്പെടുത്തലെന്നും ഇതിന് പിറകില്‍ ഗൂഢാലോചനയുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറയിച്ചിട്ടുണ്ട്.

സ്വപ്ന സുരേഷ് സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിയ ഹൈക്കോടതി നടപടി തിരിച്ചടിയല്ലെന്ന് സ്വപ്ന സുരേഷിന്റെ അഭിഭാഷകന്‍ ആര്‍ കൃഷ്ണരാജ് പറഞ്ഞു. നിയമപരമായി കോടതി വിധി വിജയമാണ്. അന്വേഷണം പൂര്‍ത്തിയായതിന് ശേഷം വേണമെങ്കില്‍ സ്വപ്നയ്ക്ക് വീണ്ടും കോടതിയെ സമീപിക്കാം. പ്രഥമദൃഷ്ടിയാല്‍ അന്വേഷണത്തില്‍ കൂടിയല്ലാതെ ഇത് തെളിയിക്കാന്‍ കഴിയില്ലെന്നാണ് കോടതി പറഞ്ഞത്. സ്വപ്നയ്‌ക്കെതിരെ പരാതി വന്ന സാഹചര്യം പരിശോധിക്കണമെന്നും ആര്‍ കൃഷ്ണരാജ് പറഞ്ഞു.

സ്വപ്‌ന സുരേഷ് പറയുന്ന കാര്യം ശരിയാണോ, തെറ്റാണോ എന്നല്ലേ ആദ്യം കണ്ടത്തേണ്ടത്. മുഖ്യമന്ത്രിക്കെതിരായ പരാതി അട്ടിമറിക്കുന്നതിനാണ് സ്വപ്നയ്‌ക്കെതിരെ കേസെടുത്തത്. നിയമപരമായി അറസ്റ്റിന്റെ പ്രശ്‌നമേ ഉദിക്കുന്നില്ലെന്നും അത് സര്‍ക്കാര്‍ തന്നെ കോടതിയില്‍ അറിയിച്ചിട്ടുണ്ടെന്നും ആര്‍ കൃഷ്ണരാജ് പറഞ്ഞു.

സ്വപ്നയെ അറസ്റ്റ് ചെയ്യുക എന്നതായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. അറസ്റ്റ് തടയുന്നതില്‍ വിജയിച്ചു. നിയമപരമായി ഇനി അറസ്റ്റിന്റെ പ്രശ്‌നമേ ഉദിക്കുന്നില്ലെന്നും സര്‍ക്കാര്‍ ഇക്കാര്യം ഹൈക്കോടതിയില്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
High Court dismissed the petition filed by Swapna Suresh Over Conspiracy Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X