ഹൈക്കോടതിയിൽ സിബിഐയ്ക്ക് തിരിച്ചടി; ലൈഫ് മിഷൻ കേസിൽ വേഗം വാദം കേൾക്കണമെന്ന ഹർജി തള്ളി
കൊച്ചി;ലൈഫ് മിഷൻ കേസ് അന്വഷണത്തിൽ സിബിഐക്ക് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. അന്വേഷണുമായി ബന്ധപ്പെട്ട ഭാഗിക സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട്സിബിഐ നൽകിയ ഹർജി ഹൈക്കോടതി തള്ളി. എതിർ സത്യവാങ്മൂലം നൽകാത്തതിന് സിബിഐയ്ക്കെതിരെ കോടതി രൂക്ഷവിമർശനം ഉയർത്തുകയും ചെയ്തു.
ലൈഫ് മിഷൻ കേസിൽ അന്വേഷണം തുടരാനുള്ള അനുവാദം വേണമെന്ന ആവശ്യം ഉയർത്തിയായിരുന്നു സിബിഐ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ കേസ് പരിഗണിക്കവേ എതിർ സത്യാവങ്മൂലം എവിടെയെന്ന് കോടതി ചോദിച്ചു. എന്നാൽ തയ്യാറാക്കുകയാാണെന്നും ഡയറക്ടറുടെ അംഗീകാരത്തിനായി അയച്ചിരിക്കുകയാണെന്നുമാണ് സിബിഐ അഭിഭാഷകൻ മറുപടി നൽകിയത്. ഇതോടെ എതിർ സത്യവാങ്മൂലം ഇല്ലാതെ ഹർജി എങ്ങനെ പരിഗണിക്കുമെന്ന് കോടതി ചോദിച്ചു. അന്വേഷണത്തിനുള്ള സ്റ്റേ നീക്കണം എന്ന സിബിഐയുടെ ആവശ്യവും കോടതി തള്ളി. .
അതേസമയം മാധ്യമങ്ങളിൽ വാർത്ത വരാനാണ് സിബിഐയുടെ ഹർജിയെന്നായിരുന്നു സർക്കാർ കോടതിയിൽ പറഞ്ഞത്.
ലൈഫ് മിഷന്‍ ഇടപാടില്‍ സര്‍ക്കാരിന് എതിരായ സിബിഐ അന്വേഷണം രണ്ട് മാസത്തേക്ക് ഹൈക്കോടതി ഭാഗികമായി സ്റ്റേ ചെയ്തിരുന്നു. അതേസമയം, യുണിടാക്കിന് എതിരായ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
വിദേശ സംഭവന നിയന്ത്രണ നിയമം ലംഘിച്ചെന്നും ധാരണാപത്രം മറയാക്കി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്വര്‍ണക്കടത്ത് പ്രതികളും ചേര്‍ന്ന് വന്‍ വെട്ടിപ്പ് നടത്തിയെന്നുമാണ് സിബിഐ കോടതിയിൽ വാദിച്ചത്. എന്നാല്‍, റെഡ് ക്രസന്‍റും യുണിടാക്കും തമ്മിലുള്ള കരാറിലും ഇടപാടിലും സര്‍ക്കാരിന് പങ്കില്ലെന്നും വീഴ്ചകള്‍ വിജിലന്‍സ് അന്വേഷിക്കുന്നുണ്ട് എന്ന നിലപടിലുമാണ് സര്‍ക്കാര്‍. ലൈഫ് മിഷന്റെ 20.5 കോടിയുടെ പദ്ധതിയില്‍ 9 കോടിയുടെ അഴിമതി നടന്നതായാണ് അനില്‍ അക്കരെ MLA സിബിഐ എസ്പിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.