'കോടതി ജനങ്ങൾക്കൊപ്പം നിൽക്കുമ്പോൾ, സർക്കാർ വിരുദ്ധരായി മുദ്രകുത്തുന്നു'; വിമർശിച്ച് കോടതി
കൊച്ചി: താനൂർ ബോട്ടപകടത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ജനങ്ങൾക്ക് വേണ്ടി സംസാരിക്കുമ്പോൾ അത് സർക്കാർ വിരുദ്ധമായി ചിത്രീകരിക്കപ്പെടുന്നു എന്നും കേരളത്തിൽ ഉത്തരവാദിത്ത ടൂറിസമാണ് വേണ്ടതെന്നും കോടതി പറഞ്ഞു. ബോട്ടപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ എന്തുനടപടിയാണ് സ്വീകരിച്ചതെന്നും ചോദിച്ചു.
താനൂർ ബോട്ട് അപകടത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുമ്പോൾ ആണ് കോടതിയുടെ വിമർശനം ഉണ്ടായിരിക്കുന്നത്. 22 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടിൽ 37 പേരാണ് കയറിയതെന്ന് പോലീസ്. അങ്ങനെ ആണെങ്കിൽ ഓവർ ലോഡ് ആണെന്ന് നിസംശ്ശയം പറയാമല്ലേയെന്ന് കോടതി ചോദിച്ചു. പലപ്പോഴും കേരളത്തിൽ റോഡിൽ ആയാലും ജലയാനങ്ങളിലായാലപം അപകടങ്ങൾ ഉണ്ടാവുന്നത് ഓവവലോഡ് കാരണമാണെന്നും കോടതി പറഞ്ഞു.

ടൂറിസം ആണ് കേരളത്തിന്റെ പ്രധാന വരുമാന മാർഗങ്ങളിൽ ഒന്നെന്നും സുരക്ഷിതമായ ടൂറിസം സാധ്യമയാലേ വിനോദ സഞ്ചാരികൾ എത്തുകയുള്ളൂ എന്നും അത്തരത്തിലുള്ള ടൂറിസമാണ് കേരളത്തിൽ ഉണ്ടാവേണ്ടത് എന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
അതേസമയം, ഡോ. വന്ദനയുടെ മരണവും ആയി ന്ധപ്പെട്ട പരാമർശത്തിന് പിന്നാലെ ഉയർന്ന വിമർശനം ചൂണ്ടിക്കാട്ടിയ കോടതി രൂക്ഷമായ വിമർശനം നടത്തി. തങ്ങൾക്കെതിരെ സൈബർ ആക്രമണം ഉണ്ടായി എന്നും ചില അഭിഭാഷകർ ഉൾപ്പെടെ ഇത്തരം വിമർശനങ്ങൾ ഉന്നയിച്ചു. ഇതിന്റെ കാരണം എന്തെന്നറിയില്ല എന്നും കോടതി സംസാരിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാണെന്ന് ഏവരും മനസ്സിലാക്കണം എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
ഇനിയും ഇത്തരം ദുരന്തമുണ്ടാവരുതെന്നാണ് സാധാരണ പൗരൻ എന്ന നിലയിൽ തങ്ങൾക്ക് പറയാനുള്ളതെന്നും അതിനാൽ സർക്കാർ ഈ സംഭവത്തിൽ എന്ത് നപടിയാണ് സ്വീകരിക്കാൻ പോകുന്നതെന്ന് അറിയേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ഓവർ ലോഡിങ് തടയാൻ എന്ത് നടപടി ആണ് സ്വീകരിച്ചത് എന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. ജില്ലാ കളക്ടർ ഏതാനും നടപടി സ്വീകരിച്ചിട്ടുണ്ട് എന്നായിരുന്നു സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അറിയിച്ചത്. എന്നാൽ, കളക്ടർ ഒരു ജില്ലയുടേത് മാത്രം അല്ലേ എന്ന് ജസ്റ്റിസ് ചോദിച്ചു. ബോട്ട് സർവീസ് ഇപ്പോൾ കൂണുപോലെ മുളച്ചുപൊന്തുകയാണ് എന്നും . എല്ലാ ജലാശയങ്ങളിലും ഇപ്പോൾ ബോട്ട് സർവീസുകൾ ഉണ്ടെന്നുമാണ് ജസ്റ്റിസ് പറഞ്ഞത്.
കോടതി ജനങ്ങൾക്കൊപ്പം നിൽക്കുമ്പോൾ സർക്കാർ വിരുദ്ധരായി മുദ്രകുത്തുകയാണെന്നും സ്വമേധയാ കേസ് എടുത്തതിനാൽ തങ്ങൾക്കെതിരേയും ആക്രമണമുണ്ടാകുന്നുവെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങശളായി താൻ വൈകാരികമായി തളർന്നുവെന്നും , നമുക്ക് കുഞ്ഞിങ്ങളെ നഷ്ടമായി എന്നും കോടതി പറഞ്ഞു.
'ഞങ്ങളുടെ ശബ്ദം അടിച്ചമർത്താൻ കഴിയില്ല. മറ്റുള്ളവർ പറയുന്നതൊന്നും ഞങ്ങളെ ഭയപ്പെടുത്തില്ല. കഴിഞ്ഞ വർഷം ഭക്ഷ്യ വിഷബാധക്കെകിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തപ്പോൾ വലിയ മാറ്റം ഉണ്ടായി. കോടതി ഇടപെടൽ പലപ്പോഴും ഉൾ പ്രേരകമായി പ്രവർത്തിക്കുന്നുണ്ട്', ജസ്റ്റിസ് ദേവൻരാമചന്ദ്രൻ പറഞ്ഞു.












Click it and Unblock the Notifications