ശ്രുതിയെ ഭർത്താവിനൊപ്പം വിട്ടു! ഭാര്യയെ തിരിച്ചുകിട്ടിയ സന്തോഷത്തിൽ അനീസ്! ലൗജിഹാദല്ലെന്ന് ഹൈക്കോടതി

  • Posted By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊച്ചി: തൃപ്പുണിത്തുറയിലെ വിവാദ യോഗാ കേന്ദ്രത്തിൽ തടവിൽ കഴിഞ്ഞിരുന്ന മുണ്ടൂർ സ്വദേശിനി ശ്രുതിയെ ഭർത്താവിനൊപ്പം വിട്ടു. ശ്രുതിയുടെ മാതാപിതാക്കളും ഭർത്താവ് അനീസും നൽകിയ ഹർജികൾ പരിഗണിച്ചശേഷമാണ് ഭർത്താവിനൊപ്പം പോകാൻ ഹൈക്കോടതി അനുമതി നൽകിയത്.

വേങ്ങര തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം? വേങ്ങരയിലേക്ക് കടത്തിയ 79 ലക്ഷത്തിന്റെ കള്ളപ്പണം പിടികൂടി

അമൃതാനന്ദമയീ മഠം സന്ദർശിക്കാനെത്തിയ അമേരിക്കൻ യുവാവ് മർദ്ദനമേറ്റ നിലയിൽ! സ്ത്രീകളെ ആക്രമിച്ചെന്നും

കേസ് പരിഗണിക്കുന്നതിനിടെ ഹൈക്കോടതി നിർണ്ണായകമായ പരാമർശങ്ങളും നടത്തി. എല്ലാ വിവാഹങ്ങളും വിവാദമാക്കരുതെന്ന് പറഞ്ഞ ഹൈക്കോടതി, ശ്രുതിയുടെ കാര്യത്തിൽ ലൗ ജിഹാദിന്റെ സൂചനകളൊന്നുമില്ലെന്നും വ്യക്തമാക്കി. തൃപ്പുണിത്തുറ യോഗാ കേന്ദ്രത്തിലെ പീഡനത്തിനെതിരെയും, നിർബന്ധിത ഗർഭപരിശോധനക്കെതിരെയും ശ്രുതി നേരത്തെ മൊഴി നൽകിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ യോഗാ കേന്ദ്രത്തിനെതിരെ പോലീസ് കേസെടുത്തിരുന്നു.

കോഴിക്കോട് ബംഗാളിയെ അടിച്ചുകൊന്നെന്ന് വ്യാജ സന്ദേശം! ഇതരസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നു

വിവാഹം...

വിവാഹം...

കണ്ണൂർ മുണ്ടൂർ സ്വദേശിനിയായ ശ്രുതിയും, പരിയാരം സ്വദേശി അനീസും തമ്മിലുള്ള വിവാഹത്തിൽ ലൗജിഹാദിന്റെ സൂചനകളൊന്നും ലഭിച്ചില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.

എല്ലാം വിവാദമാക്കേണ്ട...

എല്ലാം വിവാദമാക്കേണ്ട...

എല്ലാ ഹേബിയസ് കോർപ്പസ് ഹർജികളും, വ്യത്യസ്ത മതവിഭാഗക്കാർ തമ്മിലുള്ള വിവാഹവും വിവാദമാക്കേണ്ടതില്ലെന്നും ഹൈക്കോടതി പരാമർശിച്ചു.

അനീസ്...

അനീസ്...

നിലവിൽ ഹോസ്റ്റലിൽ കഴിഞ്ഞിരുന്ന ശ്രുതിയെ ഭർത്താവ് അനീസിനൊപ്പം വിടാനും ഹൈക്കോടതി നിർദേശം നൽകി. ശ്രുതിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അനീസും ഹൈക്കോടതിയെ സമീപിച്ചിരുന്നു.

പ്രണയവിവാഹം...

പ്രണയവിവാഹം...

2011-14 ബിരുദ പഠനകാലത്താണ് അനീസും ശ്രുതിയും തമ്മിൽ പ്രണയത്തിലാകുന്നത്. ഹിന്ദുവായിരുന്ന ശ്രുതി സ്വമേധയാ ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷമാണ് തന്നെ വിവാഹം കഴിച്ചതെന്നായിരുന്നു അനീസിന്റെ വാദം.

സഹായിച്ചു...

സഹായിച്ചു...

ദില്ലിയിൽ വെച്ചാണ് അനീസും ശ്രുതിയും വിവാഹിതരായത്. വിവാഹത്തിന് ശേഷം ഭീഷണികളുണ്ടായപ്പോൾ ദില്ലി ഹൈക്കോടതിയിൽ പരാതി നൽകി. തുടർന്ന് ദില്ലി പോലീസ് എല്ലാവിധ സഹായങ്ങളും ചെയ്തുനൽകി.

പോലീസ്...

പോലീസ്...

വിവാഹത്തിന് ശേഷം ഹരിയാനയിൽ താമസിച്ചുവരുന്നതിനിടെയാണ് ശ്രുതിയെ കേരള പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്നാണ് ശ്രുതിയെ ഹരിയാനയിലെത്തി കസ്റ്റഡിയിലെടുത്തത്.

തട്ടിയെടുത്തെന്ന്...

തട്ടിയെടുത്തെന്ന്...

തളിപ്പറമ്പ് കോടതിയിൽ ഹാജരായ ശ്രുതി തന്നോടൊപ്പം പോകണമെന്നാണ് പറഞ്ഞത്. തുടർന്ന് സ്വന്തം ഇഷ്ടപ്രകാരം പോകാൻ കോടതി അനുവാദം നൽകി. എന്നാൽ കോടതിക്ക് പുറത്തെത്തിയപ്പോൾ പോലീസിന്റെ സഹായത്തോടെ മാതാപിതാക്കൾ ശ്രുതിയെ തട്ടിയെടുത്തുവെന്നാണ് അനീസിന്റെ ആരോപണം.

ഭാര്യയെ നഷ്ടപ്പെടുമെന്ന്....

ഭാര്യയെ നഷ്ടപ്പെടുമെന്ന്....

ശ്രുതിയുടെ ഇഷ്ടത്തിന് വിരുദ്ധമായി മാതാപിതാക്കൾ അവളെ തടവിലാക്കി പീഡിപ്പിക്കുകയാണ്. ഇനിയും ഇത് തുടർന്നാണ് തനിക്ക് ഭാര്യയെ നഷ്ടപ്പെട്ടേക്കുമെന്നാണ് അനീസ് കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞിരുന്നത്.

എല്ലാ ഹർജികളും...

എല്ലാ ഹർജികളും...

ശ്രുതിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കളും ഹൈക്കോടതിയെ സമീപിച്ചിരുന്നു. എല്ലാ ഹർജികളും ഹൈക്കോടതി ഒരുമിച്ചാണ് പരിഗണിച്ചത്.

English summary
high court sends sruthi with her husband.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്