കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവിഹിതബന്ധത്തിന് വേണ്ടി ഭാര്യയെയും മക്കളെയും കൊന്നയാള്‍ക്ക് വധശിക്ഷ

  • By Meera Balan
Google Oneindia Malayalam News

കൊച്ചി: ആമയൂര്‍ കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു. കാമുകിയൊടൊപ്പം ജീവിയ്ക്കുന്നതിന് ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ റെജികുമാറിന് കീഴ്‌ക്കോടതി വധശിക്ഷ വിധിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയും വധശിക്ഷയെ ശരിവയ്ക്കുകയാണുണ്ടായത്

പാലക്കാട് ആമയൂര്‍ പാല പറമ്പത്തോട്ട് റെജികുമാര്‍, ഭാര്യയെയും നാലു മക്കളെയും കൊലപ്പെടുത്തിയെന്നാണ് കേസ്. 2009 ല്‍ പാലക്കാട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതിയ്ക്ക് വധശിക്ഷ വിധിച്ചത്. 2008 ജൂലൈയിലാണ് കൊലപാതകങ്ങള്‍ നടക്കുന്നത്. ്ആമയൂരിനെ ഞെട്ടിച്ച കൂട്ടക്കൊലയായിരുന്നു അത്.

Crime

റെജികുമാര്‍ തന്റെ ഭാര്യയായ ലിസി മക്കളായ അമലു, അമല്‍, അമല്യ, അമന്യ എന്നിവരെ കൊലപ്പെടുത്തി എന്നാണ് കേസ്. ലിസിയുടെ ജനം വീട്ടിലെ സെപ്ടിക് ടാങ്കിലും അമലിന്റെയും അമന്യയുടെയും ജഡങ്ങള്‍ വീട്ടിനടുത്ത പൊന്തക്കാട്ടിലും അമലു, അമന്യ എന്നിവരുടെ മൃതദേഹം വീട്ടിനുള്ളിലും കണ്ടെത്തുകയായിരുന്നു.

കാമുകിയ്‌ക്കൊപ്പം ജീവിയ്ക്കുന്നതിന് ഭാര്യയും മക്കളും തടസമാകുമെന്ന് കരുതിയാണ് പ്രതി ക്രൂരകൃത്യം നടത്തിയത്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ റെജികുമാറിനെ ജൂലായ് 27ന് കോട്ടയത്ത് നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസ് അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന്് വിശേഷിപ്പിച്ചാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ആര്‍ നടരാജന്‍ റെജികുമാറിന് ജീവപര്യന്തം ശിക്ഷവിധിച്ചത്.

English summary
High Court upholds death sentence of Amayur Murder accused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X