കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വതന്ത്ര സിപിഎമ്മിനൊപ്പം കൂടി: ഒടുവില്‍ അയോഗ്യത കോടതിയും അംഗീകരിച്ചു, ഇനി ഒരു കളിക്ക് യുഡിഎഫ്

Google Oneindia Malayalam News

കൊച്ചി: സ്വതന്ത്ര അംഗങ്ങളുടെ കൂറുമാറ്റത്തില്‍ കൂടുതല്‍ വ്യക്ത വരുത്തി ഹൈക്കോടതി. തദ്ദേശ സ്ഥാപനങ്ങളിലേക്ക് സ്വതന്ത്രമായി മത്സരിച്ച് വിജയിച്ചതിന് ശേഷം ഏതെങ്കിലും ഒരു പാട്ടിയിലോ മുന്നണിയിലോ ചേർന്നാല്‍ കുറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യതക്ക് ബാധകമാകുമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.

കോതമംഗലം കീരപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബി ജോർജിന്റെ ആയോഗ്യതയുമായി ബന്ധപ്പെട്ട ഹർജി പരിഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിലപാട് വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് എസ്.മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.

കോതമംഗലം കീരംപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ്

കോതമംഗലം കീരംപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ ജോർജിനെ നേരത്തെ കുറുമാറ്റ നിരോധന നിയമപ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യയാക്കിയിരുന്നു. ഇതിനെതിരെ ഷിബാ ജോർജ് നല്‍കിയ ഹർജി തള്ളിക്കൊണ്ട് കോടതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം ശരിവെക്കുകയായിരുന്നു.

സത്യം ജനം അറിഞ്ഞില്ല, പുറത്ത് വന്നത് എഡിറ്റഡ് വേർഷന്‍: തന്നെ ഏറെ വിഷമിപ്പിച്ചു, തുറന്ന് പറഞ്ഞ് സൂര്യസത്യം ജനം അറിഞ്ഞില്ല, പുറത്ത് വന്നത് എഡിറ്റഡ് വേർഷന്‍: തന്നെ ഏറെ വിഷമിപ്പിച്ചു, തുറന്ന് പറഞ്ഞ് സൂര്യ

2020 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രയായി

2020 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രയായി മത്സരിച്ചാണ് വിജയച്ചതെങ്കിലും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചത്, പുറമേനിന്നുള്ള പിന്തുണയിൽ അല്ലെന്നും പാർട്ടിയുടെ ഭാഗമായാണെന്ന് രേഖകളില്‍ വ്യക്തമാണെന്നും കോടതി പറഞ്ഞു. ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യ സംവിധാനങ്ങളും നിയമവാഴ്ചയും ഉയർത്തിപ്പിടിക്കാൻ വേണ്ടിയാണ് കൂറുമാറ്റ നിരോധന നിയമം കൊണ്ടുവന്നിരിക്കുന്നത്.

'ശ്രീലേഖയൊക്കെ ദിലീപിന് പിന്തുണയുമായി വന്നപ്പോള്‍ കണ്‍ഫ്യൂഷനായി: ഇങ്ങനെ പോയാല്‍ പുള്ളി രക്ഷപ്പെടും''ശ്രീലേഖയൊക്കെ ദിലീപിന് പിന്തുണയുമായി വന്നപ്പോള്‍ കണ്‍ഫ്യൂഷനായി: ഇങ്ങനെ പോയാല്‍ പുള്ളി രക്ഷപ്പെടും'

തിരഞ്ഞെടുപ്പിലും ജനപ്രതിനിധികളിലും വോട്ടർമാർക്ക്

തിരഞ്ഞെടുപ്പിലും ജനപ്രതിനിധികളിലും വോട്ടർമാർക്കുള്ള വിശ്വാസം സംരക്ഷിക്കണമെങ്കില്‍ കൂറുമാറ്റ നിരോധന നിയമം കർശനമായി നടപ്പിലാക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇരുമുന്നണികളോടും മത്സരിച്ച വിജയിച്ച ഷീബ ജോർജ് നാമനിർദേശ പത്രികയ്ക്കൊപ്പം സത്യപ്രസ്താവന നൽകിയപ്പോൾ ഒരു പാർട്ടിയുടെ മുന്നണിയുടേയും ഭാഗമല്ലെന്ന് വ്യക്തമാക്കിയിരുന്നു.

 ജയിച്ച ശേഷം ഇടതുമുന്നണിയിലേക്ക്

എന്നാല്‍ ജയിച്ച ശേഷം ഇടതുമുന്നണിയിലേക്ക് എത്തിയ ഷീബ പഞ്ചായത്തിൽ ഡിക്ലറേഷൻ നൽകിയപ്പോൾ എൽഡിഎഫ് പിന്തുണയുള്ള സ്വതന്ത്രയാണെന്നായിരുന്നു എഴുതി. നൽകിയത്. തദ്ദേശ സെക്രട്ടറി റജിസ്റ്ററിൽ എൽഡിഎഫിലെ സി പി എം അംഗമെന്നായിരുന്നു രേഖപ്പെടുത്തിയത്. പിന്നീട് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഷീബ ഇടത് പിന്തുണയോടെ വിജയിക്കുകയും ചെയ്തു.

ഷീബയുടേത് കൂറുമാറ്റമാണെന്ന് കാണിച്ച് യു ഡി എഫ്

എന്നാല്‍ ഷീബയുടേത് കൂറുമാറ്റമാണെന്ന് കാണിച്ച് യു ഡി എഫ് അംഗമായ മാമച്ചൻ ജോസഫ് രംഗത്ത് എത്തുകയായിരുന്നു. ഇദ്ദേഹത്തിന്റെ പരാതിയില്‍ രഞ്ഞെടുപ്പു കമ്മിഷൻ ഷീബയെ അയോഗ്യയാക്കി. ഇതു ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി സിംഗിൾ ജഡ്ജി തള്ളിയതിനെതിരായ അപ്പീലാണ് ഇപ്പോള്‍ ഡിവിഷന്‍ ബെഞ്ചും തള്ളിയിരിക്കുന്നത്.

നേരത്തെ 45 വർഷം തുടർച്ചയായി ഭരിച്ച പഞ്ചായത്ത്

നേരത്തെ 45 വർഷം തുടർച്ചയായി ഭരിച്ച പഞ്ചായത്താണ് കീരംപാറ. ഷീബ ജോർജിനെ തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യയാക്കിയതോടെ ആറാം വാർഡില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും. ഈ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച ഏത് വിധേനയും പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാന്‍ കഴിയുമോയെന്നാണ് യു ഡി എഫ് ശ്രമം. അതേസമയം കോടതി വിധിയില്‍ ഷീബ ജോർജോ എല്‍ ഡി എഫ് നേതൃത്വമോ ഇതുരവരെ പ്രതികരിച്ചിട്ടില്ല.

English summary
High Court upholds disqualification of independent member who joined CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X