കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശ്വാസികളേയും പ്രതിഷേധക്കാരെയും പോലീസ് എങ്ങനെ തിരിച്ചറിയും; വിശദീകരണം തേടി ഹൈക്കോടതി

  • By Goury Viswanathan
Google Oneindia Malayalam News

Recommended Video

cmsvideo
നിരോധനാജ്ഞ ചോദ്യം ചെയ്ത് ഹൈകോടതി! | Oneindia Malayalam

കൊച്ചി: ശബരിമലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയതിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. നിരോധനാജ്ഞ എങ്ങനെയാണ് നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കണം. ഭക്തരെയും പ്രതിഷേധക്കാരെയും പോലീസുകാർ എങ്ങനെയാണ് തിരിച്ചറിയുന്നതെന്ന് സർക്കാർ വിശദീകരിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

പമ്പയിലും സന്നിധാനത്തും നിരോധനാജ്ഞ ഏർപ്പെടുത്തിയത് ചോദ്യം ചെയ്തും, സന്നിധാനത്ത് തീർത്ഥാടകർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെതിരെയും സമർപ്പിക്കപ്പെട്ട ഒരു കൂട്ടം ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. നിരോധനാജ്ഞ ആരെയൊക്കെയാണ് ബാധിക്കുക എന്ന കാര്യത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

main

അതേസമയം ശബരിമലയിലെ വലിയ നടപ്പന്തലിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് പോലീസ് അയവ് വരുത്തിയിട്ടുണ്ട്. വലിയ നടപ്പന്തലിൽ ഭക്തർക്ക് വിശ്രമിക്കാൻ അനുമതിയുണ്ട് , എന്നാൽ വിരിവയ്ക്കാനോ രാത്രിയിൽ ഇവിടെ തങ്ങാനോ അനുവാദമുണ്ടായിരിക്കില്ല. നെയ്യഭിഷേകത്തിന് ടിക്കറ്റ് എടുത്തവർക്ക് വിരിവയ്ക്കാനായി സന്നിധാനത്ത് അഞ്ചിടങ്ങളിലായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

ശബരിമലയിൽ ഭക്തർക്കല്ല, സംഘപരിവാറുകാർക്കാണ് ബുദ്ധിമുട്ട്; അമിത് ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടിശബരിമലയിൽ ഭക്തർക്കല്ല, സംഘപരിവാറുകാർക്കാണ് ബുദ്ധിമുട്ട്; അമിത് ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

ഇടിവെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥയിൽ കെ സുരേന്ദ്രൻ, ജാമ്യം കിട്ടിയാലും പുറത്ത് കടക്കാനാവില്ലഇടിവെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥയിൽ കെ സുരേന്ദ്രൻ, ജാമ്യം കിട്ടിയാലും പുറത്ത് കടക്കാനാവില്ല

English summary
high court asked government to give complete details of 144 issued in sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X