Get Updates
Get notified of breaking news, exclusive insights, and must-see stories!

'സൗവര്‍ണ്ണമായൊരു ഓര്‍മ്മച്ചിമിഴിനെ നെഞ്ചിലേക്കിട്ടു തന്നു'; കലോത്സവ ഓര്‍മ്മകള്‍ പങ്കുവച്ച് മന്ത്രി ബിന്ദു

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കോഴിക്കോട് തുടക്കം കുറിച്ചിരിക്കുകയാണ്. രണ്ട് വര്‍ഷത്തെ കൊവിഡ് ഇടവേളയ്ക്ക് ശേഷം കുട്ടികള്‍ വീണ്ടും വേദിയില്‍ എത്തുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് കലാമാമാങ്കത്തിന് തിരികൊളുത്തിയത്. മാറുന്ന കാലത്തിലേക്ക് കണ്ണാടിയാവുകയാണ് സ്‌കൂള്‍ കലോത്സമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കലോത്സവത്തില്‍ വിജയിക്കുന്നതല്ല, മറിച്ച് പങ്കാളിയാവുക എന്നതാണ് വലിയ അംഗീകാരമെന്ന സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ പുതുതലമുറയ്ക്ക് കഴിയണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

1

വീണ്ടും കേരളം കലോത്സ ആവേശത്തിലേക്ക് കടക്കുമ്പോള്‍ ഓര്‍മ്മകള്‍ പങ്കുവച്ച് നിരവധി പേരാണ് സോഷ്യല്‍ പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നത്. കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി വീണ ജോര്‍ജ് തന്റെ കലോത്സവ ഓര്‍മ്മകള്‍ പങ്കുവച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവും തന്റെ സ്‌കൂള്‍ കാലത്തെ കലോത്സവ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ്.

2

കലാഭവന്‍ നൗഷാദ് തന്റെ പഴയൊരു ഓര്‍മ്മയെ വീണ്ടെടുത്ത് തന്നിരിക്കുന്നുവെന്നും കഥകളിയില്‍ ഒന്നാം സ്ഥാനം നേടിയ അക്കാലം ഇത്ര പിറകിലാണെങ്കിലും ഒര്‍മയില്‍ മരതകപ്പച്ചയോടെ തിളങ്ങി നില്‍ക്കുന്നുവെന്നും മന്ത്രി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. സൗവര്‍ണ്ണമായൊരു ഓര്‍മ്മച്ചിമിഴിനെ നെഞ്ചിലേക്കിട്ടു തന്നതിന് കലാഭവന്‍ നൗഷാദിനോട് പ്രത്യേകം സ്‌നേഹവും മന്ത്രി അറിയിച്ചു. മന്ത്രിയുടെ വാക്കുകളിലേക്ക്...

3

മറ്റൊരു സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കോഴിക്കോട്ട് അരങ്ങുണരുമ്പോള്‍ പഴയൊരു ഓര്‍മ്മയെ വീണ്ടെടുത്തു തന്നിരിക്കുന്നു, കലാഭവന്‍ നൗഷാദ്. കഥകളിയില്‍ ഒന്നാംസ്ഥാനം നേടിയ അക്കാലം ഇന്നെത്ര പിറകിലാണെങ്കിലും ഓര്‍മ്മയില്‍ മരതകപ്പച്ചപ്പോടെ തിളങ്ങി നില്‍ക്കുന്നു. കിര്‍മ്മീരവധത്തിലെ ലളിതയായിരുന്നു അന്നത്തെ വേഷം.

4

'കണ്ടാലതിമോദം' എന്ന മദ്ധ്യകാലപദത്തിലെ വണ്ടുകളുടെ തിരിഞ്ഞോട്ടം, വള്ളികളുടെ നൃത്തം, എതിരേല്‍ക്കല്‍ എന്നിങ്ങനെ, ഗൃഹാതുരത്വം പകരുന്ന ഊഷ്മളസ്മരണകള്‍...മോണോ ആക്ടില്‍ അന്നു സമ്മാനിതനായ കലാഭവന്‍ നൗഷാദ് തന്റെ ഓര്‍മ്മകള്‍ക്കൊപ്പം ഈയുള്ളവളുടെ വിജയം കൂടി ഓര്‍ത്തെടുത്തത് യാദൃച്ഛികമെങ്കിലും മനോഹരമായി തോന്നുന്നു.

5

ജയപരാജയങ്ങള്‍ക്കപ്പുറം, പങ്കാളിത്തം തന്നെ എക്കാലത്തേക്കും സുരഭിലമായ ഓര്‍മ്മകള്‍ സമ്മാനിക്കുമെന്ന ഉള്‍നിറവോടെ അരങ്ങുകളില്‍ നിറഞ്ഞാടാന്‍, സ്‌കൂള്‍ കലോത്സവത്തിനെത്തുന്ന എല്ലാ യുവ പ്രതിഭകള്‍ക്കും ഹൃദയപൂര്‍വ്വം ആശംസകള്‍ നേരുന്നു.
സൗവര്‍ണ്ണമായൊരു ഓര്‍മ്മച്ചിമിഴിനെ നെഞ്ചിലേക്കിട്ടു തന്നതിന് കലാഭവന്‍ നൗഷാദിനോട് പ്രത്യേകം സ്‌നേഹം- മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

6

കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണ ജോര്‍ജും തന്റെ കലോത്സവ ഓര്‍മ്മകള്‍ പങ്കുവച്ചിരുന്നു. മന്ത്രി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെയായിരുന്നു. ഔദ്യോഗിക പരിപാടികള്‍ക്കാണ് കോഴിക്കോട് എത്തിയത്. നഗരം സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന്റെ നിറക്കൂട്ടുകളിലേക്കിറങ്ങി കഴിഞ്ഞു. മനസില്‍ വേദികളുടേയും ലൈറ്റുകളുടേയും കാണികളുടേയും ആരവം.

7

സ്‌കൂള്‍ യുവജനോത്സവ കാലങ്ങള്‍ ഓര്‍മ്മയില്‍ ഉണര്‍ന്നു. വീട്, പ്രിയപ്പെട്ടവര്‍ ,ഗുരുക്കന്മാര്‍, വേദികള്‍, കൂട്ടുകാര്‍, കാത്തിരിപ്പ്... എല്ലാം ഓര്‍മിപ്പിക്കുന്നു ഈ കോഴിക്കോട് . അക്കാലത്തു ..മഞ്ജു വാര്യര്‍, ഗിന്നസ് പക്രു തുടങ്ങിയ എത്രയെത്ര കലാപ്രതിഭകള്‍... എത്ര എത്ര നിറം മങ്ങാത്ത ഓര്‍മ്മകള്‍ ...- വീണ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു.

8

അതേസമയം, ഇത്തവണത്തെ കലോത്സവത്തില്‍ 24 വേദികളായി 239 ഇനങ്ങളിലായി 14,000 കുട്ടികളാണ് പങ്കെടുക്കുന്നത്. കലോത്സവത്തിലും കായിക മേളയിലും മറ്റ് പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവ് തെളിയിക്കുന്ന കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്നതിനുള്ള പുതിയ മാനദണ്ഡം അടുത്ത വര്‍ഷം മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നു. ഇത്തവണ കൊവിഡിന് മുമ്പുള്ള മാതൃകയില്‍ ഗ്രേസ് മാര്‍ക്ക് നല്‍കാനാണ് തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+