Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏറ്റവും ഉയര്‍ന്ന നിരക്ക് കേരളത്തില്‍; സംസ്ഥാനം ആര്‍ടിപിസിആര്‍ നിരക്ക് കുറയ്ക്കണമെന്നു കെപിസിസി

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ രോഗനിര്‍ണ്ണയത്തിനും പ്രതിരോധത്തിനും വേഗം കൂട്ടണമെന്ന് കെപിസിസസി. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ കെപിസിസിയെ പ്രതിനിധീകരിച്ചു പങ്കെടുത്ത വൈസ് പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരനാണ് ഈ ആവശ്യം ഉന്നയിച്ചത്.

kerala

കോവിഡ് കണ്ടെത്തുന്നതിനുള്ള ആര്‍ടി പിസിആര്‍ പരിശോധനയ്ക്ക് രാജ്യത്ത് ഏറ്റവും ഉയര്‍ന്ന നിരക്ക് കേരളത്തിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പല സംസ്ഥാനങ്ങളിലും നാനൂറ് രൂപയ്ക്കു വരെ ഈ പരിശോധന നടത്തുമ്പോള്‍ കേരളത്തില്‍1700 രൂപയാണ് ഈടാക്കുന്നത്. സാധാരണക്കാരനു താങ്ങാനാവത്ത നിരക്കാണിത്. ഈ നിരക്ക് പകുതിയെങ്കിലുമാക്കണമെന്ന് ഡോ. രാജശേഖരന്‍ നിര്‍ദ്ദേശിച്ചു.

സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍ പൂര്‍ണ്ണമായും സൗജന്യമായി നല്‍കണം. വാക്‌സിന്‍ വിതരണം എത്രനാള്‍ക്കു ള്ളില്‍ പൂര്‍ത്തി യാക്കാനാകുമെന്ന്‌സര്‍ക്കാര്‍ വ്യക്തത വരുത്തണം. കോവിഡ് ചികിത്സയ്ക്കുള്ള സര്ക്കാകര്‍ ആശുപത്രികളെയും സ്വകാര്യ ആശുപത്രികളെയും ഒരു യൂണിറ്റായി കണക്കാക്കി എല്ലായിടത്തും വിദഗ്ധ സേവനം ലഭ്യമാക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ശൂരനാട് രാജശേഖരന്‍ ആവശ്യപ്പെട്ടു.

മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓലൈന്‍ ക്ലാസുകളാണു നടത്തുന്നത്. എന്നാല്‍ ആരോഗ്യ സര്‍വകലാശാലയ്ക്കു കീഴിലുള്ള കോളെജുകളില്‍ കുട്ടികള്‍ നേരിട്ട് ക്ലാസില്‍ പങ്കെടുക്കണമെന്നാണ് ആരോഗ്യവകുപ്പ് പ്രിന്‌സിസപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ്. വിദ്യാര്‍ത്ഥികളില്‍ മഹാഭൂരിപക്ഷവും കോവിഡ് പ്രതിരോധ വാക്‌സിന്‍ എടുക്കാത്തവരാണ്. ഇവരെ മെഡിക്കല്‍ കോളെജ് ആശുപത്രികളിലടക്കം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ചികിത്സയ്ക്കും നിയോഗിക്കുന്നുമുണ്ട്. ഇത് വളരെ അപകടരമാണ്.

മെഡിക്കല്‍ വിദ്യാര്ഥിനകളുടെ വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തി യാക്കി കോവിഡ് നിയന്ത്രണങ്ങളോടെ മെഡിക്കല്‍ വിദ്യാഭ്യാസം ഉറപ്പ് വരുത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. കൊവിഡിനു പുറമേ ഹൃദയസംബന്ധമായ രോഗങ്ങള്‍, ഡയാലിസിസ് അടക്കം അടിയന്തിര ചികിത്സ എന്നിവ ആവശ്യമുള്ള ലക്ഷക്കണക്കിനു രോഗികള്‍ മെഡിക്കല്‍ കോളെജുകളിലടക്കമുണ്ട്. കോവിഡിന്റെര തിരക്കു മൂലം അവരുടെ ചികിത്സ മുടങ്ങുന്ന അവസ്ഥയുണ്ടാകരുത്. കോവിഡ് രൂക്ഷമായി തുടങ്ങിയപ്പോള്‍ ആരോഗ്യവകുപ്പില്‍ സര്‍ക്കാര്‍ 2400 തസ്തികകള്‍ സൃഷ്ടിച്ചിരുന്നു. അതില്‍ പകുതിയിലധികം ഒഴിവുകളും നികത്തിയിട്ടില്ല. ഈ ഒഴിവുകളില്‍ ഉടന്‍ നിയമനം നടത്തി, ആരോഗ്യമേഖലയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം.

തമിഴ്‌നാട്ടില്‍ കര്‍ശന നിയന്ത്രണം, ലോക്ക്ഡൗണിന് സമാനമായ സ്ഥിതി, ചിത്രങ്ങള്‍ കാണാം

സംസ്ഥാനത്തെ റേഷന്‍ കടകള്‍ തുറക്കുന്നതു സംബന്ധിച്ചു പുതിയ സമയക്രമവും കെപിസിസി നിര്‍ദ്ദേശിച്ചു. രാവിലെ ഒന്പുതു മുതല്‍ 12 വരെയും വൈകുന്നേരം മൂന്നു മുതല്‍ ആറുവരെയും സമയം പുനഃക്രമീകരിക്കണമെന്നാണു നിര്‍ദ്ദേശം. മേയ് രണ്ടിന് വാരാന്ത ലോക് ഡൗണ്‍ പ്രഖ്യാപിക്കുമെങ്കിലും അഞ്ചു വര്‍ഷത്തിനു ശേഷമുള്ള ഭരണമാറ്റം ആഘോഷിക്കാന്‍ കര്‍ശനമായ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടു തന്നെ ജനങ്ങളെ അനുവദിക്കണമെന്നും ഡോ. ശൂരനാട് രാജശേഖരന്‍ നിര്‍ദ്ദേശിച്ചു.

മഞ്ഞ സാരിയില്‍ അതിസുന്ദരിയായി ദിവി വാധ്യ; വൈറലായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    No Lockown to be imposed in Kerala

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+