ഹൈവേ വികസനം: രേഖകള്‍ക്കായി ചെല്ലുന്ന സ്ഥലമുടമകളെ ഉദ്യോഗസ്ഥര്‍ വട്ടംകറക്കുന്നതായി ആക്ഷേപം

  • Posted By:
Subscribe to Oneindia Malayalam

കാസര്‍കോട്: ആവശ്യമായ രേഖകള്‍ യഥാസമയം നല്‍കാതെ സ്ഥലം ഉടമകളെ വട്ടംകറക്കി ദേശീയപാത വികസനത്തിന് ഉദ്യോഗസ്ഥര്‍ തന്നെ തടസ്സം നില്‍ക്കുന്നതായി ആക്ഷേപം. ഹൈവേ അതോറിറ്റിക്ക് സമര്‍പ്പിക്കാന്‍ വേണ്ട രേഖകള്‍ക്കായി സ്ഥലം ഉടമകള്‍ ബന്ധപ്പെട്ട ഓഫീസുകളെ സമീപിക്കുമ്പോഴാണ് ഫീസ് കൂടുതല്‍ ആവശ്യപ്പെട്ട് ഉടമകളെ വട്ടംകറക്കുകയും വിഷമിപ്പിക്കുകയും ചെയ്യുന്നതായി ആക്ഷേപം ഉയര്‍ന്നത്.

വില്ലേജ് ഓഫീസില്‍ നിന്ന് നോണ്‍ അറ്റാച്ച്‌മെന്റ് പൊസിഷന്‍ സര്‍ട്ടിഫിക്കറ്റിനും രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് കുടിക്കടം രേഖക്കും മുനിസിപ്പാലിറ്റിയില്‍ നിന്ന് ഓണര്‍ സര്‍ട്ടിഫിക്കറ്റിനും ചെല്ലുമ്പോഴാണ് സ്ഥലം ഉടമകളോട് നിഷേധാത്മകമായ സമീപനം ചില ഉദ്യോഗസ്ഥര്‍ പുലര്‍ത്തുന്നതായി ആക്ഷേപം ഉയര്‍ന്നത്.

kasarcode

ഇടുക്കിയുടെ സ്വന്തം മണിയാശാൻ! മന്ത്രിക്കസേരയിലും വൺ ടൂ ത്രീ സ്റ്റൈൽ...

രേഖകള്‍ക്കുള്ള ഫീസ് ഇനത്തില്‍ ഭീമന്‍ തുക ആവശ്യപ്പെട്ട് ഉടമകളെ തിരിച്ചയക്കുന്നതായാണ് പരാതി. മേലപറഞ്ഞ രേഖകള്‍ക്കെല്ലാംകൂടി വലിയ തുകയാണ് ഉടമകള്‍ക്ക് അടക്കേണ്ടിവരിക. ഇത് മൂലം സ്ഥലം ഉടമകള്‍ വട്ടംകറങ്ങി മടങ്ങേണ്ടിവരുന്നു. ഫലത്തില്‍ ദേശീയപാത വികസനത്തിന്റെ നടപടിക്രമങ്ങള്‍ നീളാന്‍ ഇത് കാരണമാകും. ഇതേക്കുറിച്ച് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് സ്ഥലമുടമകള്‍.

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
Highway development; officers are not favouring the owners

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X