Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിജാബ്; ആർഎസ്എസ് ഭരണഘടനയുടെ അടിസ്ഥാന തത്വത്തെ വെല്ലുവിളിക്കുന്നു: എംഎ ബേബി

തിരുവനന്തുപുരം: ഹിജാബ് ധരിക്കുന്നതിൻറെ പേരിൽ മുസ്ലിം പെൺകുട്ടികളെ വിദ്യാലയങ്ങളിൽ നിന്ന് മാറ്റി നിറുത്താൻ സംഘപരിവാറിന്റെ നേതൃത്വത്തിൽ നടക്കുന്ന അക്രമങ്ങൾ സമൂഹത്തിൽ വർഗീയവിഭജനം ഉണ്ടാക്കാനായി മനഃപൂർവം ആസൂത്രണം ചെയ്തിട്ടുള്ളതാണതാണെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം ബേബി. ഉഡുപ്പി ഉള്‍പ്പടേയുള്ള കർണാടകയുടെ വിവിധ മേഖലകളില്‍ ഹിജാബിന്റെ പേരില്‍ ഉയർന്ന് വരുന്ന പ്രതിഷേധകങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയുടെ ഈ അടിസ്ഥാന തത്വത്തെ വെല്ലുവിളിക്കുകയാണ് ആർ എസ് എസ്. ഭരണഘടനയുടെ ഇതേ തത്വം അനുസരിച്ചാണ് സിഖ് മതവിശ്വാസികൾ തലപ്പാവും കൃപാണും ഒക്കെ ധരിക്കുന്നതെന്നും എംഎ ബേബി കൂട്ടിച്ചേർക്കുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ...

ഹിജാബ് ധരിക്കുന്നതിൻറെ പേരിൽ മുസ്ലിം പെൺകുട്ടികളെ

ഹിജാബ് ധരിക്കുന്നതിൻറെ പേരിൽ മുസ്ലിം പെൺകുട്ടികളെ വിദ്യാലയങ്ങളിൽ നിന്ന് മാറ്റി നിറുത്താൻ കർണാടകത്തിൽ സംഘപരിവാറിന്റെ നേതൃത്വത്തിൽ നടക്കുന്ന അക്രമങ്ങൾ സമൂഹത്തിൽ വർഗീയവിഭജനം ഉണ്ടാക്കാനായി മനഃപൂർവം ആസൂത്രണം ചെയ്തിട്ടുള്ളതാണ്. അവരവരുടെ മതതത്വങ്ങൾക്കനുസരിച്ച് ജീവിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന നമുക്ക് നല്കുന്നു.

സാരിയില്‍ ഗ്ലാമറായി തിളങ്ങി അനുമോള്‍: പ്രിയനടിയുടെ ചിത്രം ഏറ്റെടുത്ത് ആരാധകർ

 ആർ എസ് എസ് ഭരണഘടനയുടെ ഈ അടിസ്ഥാന തത്വത്തെ വെല്ലുവിളിക്കുന്നു

ഭരണഘടനയുടെ ഈ അടിസ്ഥാന തത്വത്തെ വെല്ലുവിളിക്കുകയാണ് ആർ എസ് എസ്. ഭരണഘടനയുടെ ഇതേ തത്വം അനുസരിച്ചാണ് സിഖ് മതവിശ്വാസികൾ തലപ്പാവും കൃപാണും ഒക്കെ ധരിക്കുന്നത്.വിവിധ കോടതിവിധികളും നിയമനിർമാണങ്ങളും ഈ അവകാശത്തെ ഉയർത്തിപ്പിടിച്ചിട്ടുണ്ട്. ഹിജാബ് ധരിക്കണോ മറ്റേതെങ്കിലും വസ്ത്രം ധരിക്കണോ എന്ന് തീരുമാനിക്കാനുള്ള അവകാശം അതാത് വ്യക്തികളുടേതാണ്. അതിൽ സമൂഹത്തിനോ ഭരണകൂടത്തിനോ ഒരു പങ്കും ഇല്ല. ഹിജാബ് സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വസ്ത്രം ആണോ എന്ന ചർച്ചയും ഇപ്പോൾ അർത്ഥശൂന്യമാണ്. പ്രത്യേകിച്ചും അതും ഉയർത്തിപ്പിടിച്ച് ആർ എസ് എസ് മുസ്ലിങ്ങളെ ആക്രമിക്കാൻ വരുമ്പോൾ. അഞ്ചു സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടാകും എന്ന് തോന്നിയ ആർ എസ് എസ് ജനങ്ങളിൽ വർഗീയവിഭജനം നടത്തി പിടച്ചു നില്ക്കാനാവുമോ എന്നാണ് പരിശ്രമിക്കുന്നത്.

സി പി ഐ എമ്മും എസ് എഫ് ഐ, ഡി വൈ എഫ് ഐ

ഈ നികൃഷ്ടശ്രമത്തെ എല്ലാ ജനാധിപത്യ വാദികളും ഒത്തുചേർന്ന് പരാജയപ്പെടുത്തണം. കർണാടകയിൽ പരിമിതമായ ശക്തി മാത്രമുള്ള സി പി ഐ എമ്മും എസ് എഫ് ഐ, ഡി വൈ എഫ് ഐ, മഹിളാ അസോസിയേഷൻ തുടങ്ങിയ ജനാധിപത്യസംഘടനകളും ആർ എസ് എസിന്റെ ദുഷ്ടലാക്കിനെതിരെ സാദ്ധ്യമായവിധത്തിൽ ജനങ്ങളെ ബോധവല്ക്കരിക്കാനായി പ്രവർത്തിക്കുകയാണ്. വർഗ്ഗീയസംഘട്ടനങ്ങളിലൂടെ ചോരക്കളിനടത്തിയായാലും ഭരണനേതൃത്വം കൈയ്യടക്കണമെന്ന ആർ എസ്സ് എസ്സിന്റെ രാക്ഷസീയരാഷ്ട്രീയം മാനവികമൂല്യങ്ങൾ കൈമോശം വന്നിട്ടില്ലാത്തവർ കൈകോർത്തുനിന്ന് പൊരുതിതോല്പിക്കേണ്ടതുണ്ട്.- എം എ ബേബി കുറിപ്പ് അവസാനിപ്പിക്കുന്നു.

സി പി എം നേതാവായ കെടി കുഞ്ഞിക്കണ്ണനും രംഗത്ത്

അതേസമയം സംഭവത്തില്‍ പ്രതികരിച്ച് മറ്റൊരു സി പി എം നേതാവായ കെടി കുഞ്ഞിക്കണ്ണനും രംഗത്ത് എത്തിയിട്ടുണ്ട്. വസ്ത്രത്തിൻ്റെ, ഭക്ഷണത്തിൻ്റെ, പ്രണയത്തിൻ്റെ പേരിൽ സമൂഹത്തിൽ വിദ്വേഷവും വിഭജനചിന്തയും വളർത്തുകയെന്നതാണ് സംഘപരിവാറിൻ്റെ രാഷ്ട്രീയഅജണ്ടയെന്നും അദ്ദേഹം വിമർശിക്കുന്നു. അങ്ങനെ മതസമുദായധ്രുവീകരണമുണ്ടാക്കി ഭൂരിപക്ഷമതമേധാവിത്വബോധം വളർത്തുകയാണവർ.

ന്യൂനപക്ഷങ്ങളും ദളിതരുമെല്ലാം വെറുക്കപ്പെടേണ്ടവരും തങ്ങളുടെ മേധാവിത്വത്തിന്

ന്യൂനപക്ഷങ്ങളും ദളിതരുമെല്ലാം വെറുക്കപ്പെടേണ്ടവരും തങ്ങളുടെ മേധാവിത്വത്തിന് കീഴ്പ്പെട്ടു ജീവിക്കേണ്ട വരുമാണെന്ന ഗോൾവാക്കറിസത്തിൻ്റെ ക്രൂരമായ പ്രയോഗമാണവർ നടത്തി കൊണ്ടിരിക്കുന്നത്. ബഹുസ്വരതയെയും അപരസ്വത്വങ്ങളെയും പൊറുപ്പിക്കാനാവാത്ത അസഹിഷ്ണുതയുടെ തിളച്ചുമറിയലാണ് കർണാടകയിൽ നിന്നും യുപിയിൽ വരുന്ന വാർത്തകളിൽ കാണുന്നത്. മതനിരപേക്ഷ ജനാധിപത്യശക്തികൾ ഒറ്റക്കെട്ടായി ഈ വംശീയമതഭീകരതയെ പ്രതിരോധിച്ചാലേ ഇന്ത്യയെ കാക്കാനും നിലനിർത്താനുമാവൂമെന്നും കെടി കുഞ്ഞിക്കണ്ണന്‍ കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+