ഹിജാബ്: പ്രതിഷേധത്തിനെത്തിയ യുവതിക്ക് നേരെ യുപി പൊലീസിന്റെ മർദ്ദനം
ഗാസിയാബാദ്: ഹിജാബ് നിരോധനത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ ബുർഖ ധരിച്ചെത്തിയ മുസ്ലീം സ്ത്രീകള്‍ക്ക് നേരെ പൊലീസ് മർദ്ദനം. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ബുർഖ ധാരികളായ യുവതികളെ പൊലീസ് അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കർണാടകയിലെ ഉഡുപ്പി മേഖലയിലെ കോളേജുകളില്‍ ആരംഭിച്ച ഹിജാബ് വിവാദത്തെച്ചൊല്ലി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ഉയരുന്നുണ്ട്. അതേസമയം കോളേജുകളിലെ ഹിജാബ് നിരോധനത്തെച്ചൊല്ലി കർണാടക ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കുകയും ഉണ്ടായി.
കിടിലന്‍ മേക്കോവറില്‍ അന്ന ബെന്‍: ഗ്ലാമർ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകർ
സ്ത്രീകളെ മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യുകയും ചിലർ പോലീസിനെ വിമർശിക്കുകയും ചെയ്തതോടെ വീഡിയോയെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് വ്യക്തമാക്കി പോലീസ് അധികൃതർ രംഗത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തിൽ പ്രതിഷേധക്കാർക്കെതിരെയും പൊലിസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഗാസിയാബാദിലെ സാനി ബസാർ റോഡിൽ സർക്കാർ വിരുദ്ധ പോസ്റ്ററുകളുമായി 15 ഓളം മുസ്ലീം സ്ത്രീകൾ അനുവാദമില്ലാതെ ഒത്തുകൂടുകയായിരുന്നുവെന്നാണ് എഫ്‌ഐആറിൽ പോലീസ് പറയുന്നത്. വിവരം അറിഞ്ഞ് ഒരു സംഘം പൊലീസ് അവിടെയെത്തിയപ്പോൾ സ്ത്രീകൾ മുദ്രാവാക്യം വിളിക്കാൻ തുടങ്ങുകയായിരുന്നുവെന്നും എഫ് ഐ ആറിൽ വ്യക്തമാക്കുന്നു. പ്രതിഷേധക്കാരെ വീട്ടിലേക്ക് മടങ്ങാൻ അനുനയിപ്പിക്കാൻ ശ്രമിച്ച വനിതാ കോൺസ്റ്റബിൾമാരെ മർദിച്ചു, പ്രതിഷേധക്കാർക്കൊപ്പമുണ്ടായിരുന്ന ചില പുരുഷന്മാരും കോൺസ്റ്റബിൾമാരെ അധിക്ഷേപിക്കാൻ തുടങ്ങിയെന്നും പൊലീസ് ആരോപിക്കുന്നുണ്ട്.
കോണ്‍സ്റ്റബിള്‍മാരെ ഭീഷണിപ്പെടുത്തിയെന്ന് പൊലീസ് ആരോപിക്കുന്ന പ്രതിഷേധക്കാർക്കൊപ്പം ഉണ്ടായിരുന്നു റയീസ് എന്നയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിഷേധക്കാർ പിരിഞ്ഞ് പോകുന്നതിനിടയിലായിരുന്നു പൊലീസ് മർദ്ദനം. പൊലിസ് നടപടിയെ തുടർന്ന് പ്രതിഷേധക്കാരില്‍ ചിലർ പ്രതിരോധിക്കുകയും ചെയ്യുന്നുണ്ട്. ''ഞായറാഴ്ചയാണ് സംഭവം. ഞങ്ങളുടെ സംഘം പട്രോളിംഗ് നടത്തുന്നതിനിടെയാണ് 10-15 സ്ത്രീകളുടെ പ്രതിഷേധം അറിഞ്ഞത്. പ്രതിഷേധക്കാരെ പിരിച്ചുവിട്ടു," ഗാസിയാബാദിലെ ഇന്ദിരാപുരത്തെ ഒരു പോലീസ് ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സ്ത്രീകളെ മർദ്ദിച്ച വിഷയം അന്വേഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇന്ത്യയിലെ ഹിജാബ് നിരോധനം അന്താരാഷ്ട്ര തലത്തില്‍ തന്നെ ചർച്ചയാവുന്നുണ്ട്. ഹിജാബ് വിഷയത്തില്‍ ഐക്യരാഷ്ട്രസഭയുടെ ഇടപെടല്‍ ആവശ്യപ്പെട്ട ഇസ്ലാമിക് കോഓപ്പറേഷന്‍ സംഘടന ( ഒ ഐ സി) കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഒ ഐ സിയുടെ നേതൃത്വത്തെ വര്‍ഗീയ താല്‍പര്യമുള്ളവര്‍ കവര്‍ന്നെടുത്തുവെന്നായിരുന്നു വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദ് ബഗ്ച്ചിയുടെ മറുപടി.ഒഐസിയുടെ നേതൃത്വം ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. അവര്‍ക്ക് ഗൂഢമായ താല്‍പര്യങ്ങളാണ് ഉള്ളത്. ഇന്ത്യക്കെതിരെ നീചമായ പ്രചാരണമാണ് അവര്‍ നടത്തുന്നതെന്നും ബഗ്ചി പറഞ്ഞു.












Click it and Unblock the Notifications