Get Updates
Get notified of breaking news, exclusive insights, and must-see stories!

പറയുമ്പോള്‍ ശ്രദ്ധിക്കണ്ടേയെന്ന് കോടതി, ഇനി ആവര്‍ത്തിക്കില്ലെന്ന് ബോബി... ജയിലില്‍ തുടരും, ബോബിക്ക് തിരിച്ചടി

കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപത്തില്‍ ബോബി ചെമ്മണ്ണൂരിന് വീണ്ടും തിരിച്ചടി. കീഴ്‌ക്കോടതി വിധിക്കെതിരെ ഹൈക്കോടതയില്‍ ബോബി ചെമ്മണ്ണൂര്‍ സമര്‍പ്പിച്ച ഹര്‍ജി അടിയന്തരമായി പരിഗണിക്കില്ല. ചൊവ്വാഴ്ചയായിരിക്കും ഹൈക്കോടതി ബോബിയുടെ അപ്പീല്‍ പരിഗണിക്കക. ഇതോടെ ചൊവ്വാഴ്ച വരെ ബോബി ചെമ്മണ്ണൂര്‍ കാക്കനാട് ജയിലില്‍ തന്നെ തുടരും.

തന്റെ അറസ്റ്റ് നിയമപരമല്ലെന്ന വാദമായിരുന്നു ഹൈക്കോടതിയില്‍ ബോബി ചെമ്മണ്ണൂര്‍ ഉന്നയിച്ചിരുന്നത്. മജിസ്‌ട്രേറ്റ് കോടതി രേഖകള്‍ കൃത്യമായി പരിശോധിച്ചില്ലെന്നും അപ്പീലില്‍ ബോബി ചെമ്മണ്ണൂര്‍ ചൂണ്ടിക്കാട്ടി. പരാതിക്കാരിയെ ദീര്‍ഘകാലമായി അറിയാമെന്നും ബോബി പറഞ്ഞിരുന്നു. എന്നാല്‍ ഹര്‍ജി അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമെന്താണ് എന്നായിരുന്നു ഹൈക്കോടതി തിരിച്ച് ചോദിച്ചത്.

Boby Chemmannur

പൊതു ഇടങ്ങളില്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണ്ടേയെന്നും കോടതി ചോദിച്ചു. ഇതോടെ ബോബി ചെമ്മണ്ണൂര്‍ സമാന പരാമര്‍ശങ്ങള്‍ ഇനി ആവര്‍ത്തിക്കില്ല എന്നും ഇക്കാര്യത്തില്‍ താന്‍ ഉറപ്പ് നല്‍കാമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു. എന്നാല്‍ ഹൈക്കോടതി അടിയന്തരമായി ഹര്‍ജി പരിഗണിക്കേണ്ട എന്ന നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുകയായിരുന്നു.

ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് മറുപടി പറയാന്‍ സമയം നല്‍കണമെന്ന് പറഞ്ഞാണ് കോടതി കേസ് മാറ്റി വെച്ചത്. എന്താണ് ഇത്ര ധൃതിയെന്നും മറ്റ് കേസുകള്‍ പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയില്‍ ബോബി ചെമ്മണ്ണൂര്‍ വേഗത്തില്‍ ജാമ്യാപേക്ഷ നല്‍കിയത്.

നാളെ രണ്ടാം ശനി, ഞായര്‍ എന്നിവ കണക്കിലെടുത്ത് ജയില്‍ താമസം ഒഴിവാക്കാനാണ് ഹൈക്കോടതിയിലേക്ക് നേരിട്ട് ബോബി ചെമ്മണ്ണൂര്‍ അപ്പീല്‍ നല്‍കിയത്. എന്നാല്‍ ഹര്‍ജി പരിഗണിക്കാതിരുന്നതോടെ നാല് ദിവസം കൂടി ഏറ്റവും കുറഞ്ഞത് ബോബിക്ക് ജയിലില്‍ കഴിയേണ്ടി വരും. ഇന്നലെ ജാമ്യഹര്‍ജി തള്ളിയതോടെ ബോബിക്ക് കോടതിയില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.

എന്നാല്‍ വൈദ്യപരിശോധനയ്ക്ക് ശേഷം ജയിലിലേക്ക് മാറ്റുകയായിരുന്നു. ബോബിയെ ഇന്ന് രാവിലെ ജയില്‍ ഡോക്ടര്‍ പരിശോധിച്ചു. ബോബി ചെമ്മണൂരിനെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. കാക്കനാട്ടെ ജയിലില്‍ അഞ്ച് റിമാന്‍ഡ് പ്രതികള്‍ കൂടിയുള്ള എ ബ്ലോക്കിലെ സെല്ലിലായിരുന്നു ബോബി കഴിഞ്ഞത്.

സംസ്ഥാനത്തെ തന്നെ പ്രമുഖ അഭിഭാഷകനായ രാമന്‍പിള്ളയാണ് ബോബി ചെമ്മണ്ണൂരിന് വേണ്ടി കേസ് വാദിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിന് വേണ്ടി ഹാജരാകുന്നതും രാമന്‍പിള്ള അസോസിയേറ്റ്‌സാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+