രാഹുൽ ഈശ്വറിന് വീണ്ടും 'പണികിട്ടി'; കേസ് മാത്രമല്ല, ചാനൽ ചർച്ചകളിൽ നിന്ന് പുറത്താകുമോ?
കൊച്ചി: ഹണി റോസിനെതിരെയുള്ള അധിക്ഷേപ പരാമർശങ്ങളിൽ രാഹുൽ ഈശ്വറിനെതിരെ കേസ് എടുത്ത് യുവജന കമ്മീഷൻ. ദിശ എന്ന സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. സ്ത്രീത്വത്തെ നിരന്തരമായി വാർത്ത ചാനാലിലൂടെ അപമാനിക്കുകയും സ്ത്രീ വിരുദ്ധ പരമാർശങ്ങൾ പ്രചരിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടിയാണ് ജിശ പരാതി നൽകിയത്. അതിജീവിതകളെ ചാനൽ ചർച്ചകളിൽ അപമാനിക്കുന്ന പാനലിസ്റ്റുകളെ ചർച്ചയിൽ പങ്കെടുപ്പിക്കരുതെന്ന് യുവജന കമ്മീഷമൻ അധ്യക്ഷൻ ഷാജർ ആവശ്യപ്പെട്ടു.
ഹണി റോസിന്റെ വസ്ത്രധാരണം മാന്യമല്ലെന്ന തരത്തിലായിരുന്ന രാഹുൽ ഈശ്വർ പ്രതികരിച്ചത്. ' ഹണി റോസിന്റെ വസ്ത്രവും ബോബി ചെമ്മണ്ണൂരിന്റെ പെരുമാറ്റവും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ഇത് അംഗീകരിച്ച് കഴിഞ്ഞാൽ സോഷ്യൽ ഓഡിറ്റിംഗിന് ഹണി റോസിന് വിധേയ ആക്കേണ്ടി വരും.

നടിയുടെ വസ്ത്രം സാരിയാണെങ്കിലും ഓവർ എക്സോപോസിംഗാണ്. ബോബിയുടടെ വാക്കുകളിൽ ഡീസൻസി വേണമെന്ന പോലെ ഹണിയുടെ വസ്ത്രത്തിനും ഡീസൻസി വേണം' എന്നിങ്ങനെയുള്ള പരാമർശങ്ങളാണ് രാഹുൽ ഈശ്വർ ചാനൽ ചർച്ചകളിൽ നടത്തിയത്. ഫേസ്ബുക്കിലും ഇത്തരം പരാമർശങ്ങൾ നടത്തിയിരുന്നു.
സമൂഹമാധ്യമങ്ങലിൽ അപകീർത്തിപ്പെടുത്തിയതിന് രാഹുൽ ഈശ്വറിനെതിരെ നടി ഹണി റോസ് പരാതി നൽകിയിരുന്നു. എന്നാൽ ഹണി റോസിന്റെ വസ്ത്ര ധാരണത്തിൽ ഉപദേശിക്കുക മാത്രമാണ് താൻ ചെയ്തത് എന്നാണ് ജാമ്യ ഹർജിയിൽ രാഹുൽ ഈശ്വർ പറഞ്ഞത്. സൈബർ ആക്രമണത്തിന് കാരണമായ ഒന്നും മാധ്യമങ്ങളിലൂടെ സംസാരിച്ചിട്ടില്ലെന്നും ആർക്കെതിരെയും സൈബർ അധിക്ഷേപം പാടില്ല എന്നാണ് തന്റെ നിലപാട് എന്നുമാണ് മുൻകൂർ ജാമ്യാപേക്ഷയിൽ രാഹുൽ പറഞ്ഞത്.
ലൈംഗികാ അധിക്ഷേപ കേസിലാണ് ബോബി ചെമ്മണ്ണൂരിന് എതിരെ ഹണി റോസ് പരാതി നൽകിയത്. ഇതിന് പിന്നാലെ ബോബി അറസ്റ്റാവുകയും ചെയ്തിരുന്നു, പിന്നീട് ജാമ്യം ലഭിച്ചു. ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റിന് പിന്നാലെയാണ് ഹണി റോസിനെതിരെ രാഹുൽ ഈശ്വർ രംഗത്ത് വന്നത്.
ബോബി ചെമ്മണ്ണൂരിന്റെ പി ആർ ഏജൻസികളും രാഹുലും തനിക്കെതിരെ ആസൂത്രതമായി പ്രവർത്തിക്കുന്നുവെന്നും താനും കുടുംബവും കടുത്ത മാനസിക സമ്മർദ്ദം നേരിടുന്നതിന്റെ കാരണക്കാരിൽ ഒരാൾ രാഹുൽ ആണെന്നും ഹണി റോസ് പറഞ്ഞിരുന്നു. രാഹുൽ ഈശ്വറെ പോലെ ഉള്ളവരുടെ ഇത്തരം ഓർഗാനിക് ക്രൈം ഓപ്പറേഷൻ കാരണം ഇത്തരം അവസ്ഥയിൽ പെട്ടുപോകുന്ന സ്ത്രീകൾ പരാതിയുമായി മുന്നോട്ടുവരാൻ മടിക്കുമെന്നും അവർ പറഞ്ഞു.












Click it and Unblock the Notifications