ഇനി ധൈര്യമായി ഹോട്ടലില്‍ കയറാം... ഭക്ഷണവില കുറയും, ജിഎസ്ടി കുറച്ചത് പ്രാബല്യത്തില്‍

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഹോട്ടല്‍ ഭക്ഷണത്തിന് ബുധനാഴ്ച മുതല്‍ വില കുറയും. ഹോട്ടല്‍ ഭക്ഷണത്തിനും മറ്റു 200 ഉല്‍പ്പനങ്ങള്‍ക്കുമുള്ള ജിഎസ്ടി കുറച്ചത് ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്നാണിത്. 11നു ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിനു ശേഷമാണ് ഹോട്ടല്‍ ഭക്ഷണത്തിനും മറ്റു ചില ഉല്‍പ്പനങ്ങള്‍ക്കും നികുതി കുറയ്ക്കാന്‍ തീരുമാനിച്ചത്.

1

എല്ലാ റെസ്റ്റോറന്റുകളും നവംബര്‍ 15 മുതല്‍ അഞ്ചു ശതമാനമെന്ന ഏകീകൃത നികുതി ഈടാക്കിയാല്‍ മതിയെന്ന് ജിഎസ്ടി കൗണ്‍സില്‍ വ്യക്തമാക്കുകയായിരുന്നു. ഇതോടെ ഭക്ഷണവിലയില്‍ കാര്യമായ കുറവുണ്ടാവുമെന്ന് ഉറപ്പായിട്ടുണ്ട്.
നേരത്തേ ജിഎസ്ടി നിലവില്‍ വന്നപ്പോള്‍ എസി റെസ്‌റ്റോറന്റുകള്‍ക്കു 18 ശതമാനവും അല്ലാത്ത റെസ്‌റ്റോറന്റുകള്‍ക്ക് 12 ശതമാനവും നികുതിയാണ് ചുമത്തിയിരുന്നത്. ഇതാണ് ഇപ്പോള്‍ അഞ്ചു ശതമാനമാക്കി കുറച്ചിരിക്കുന്നത്. ഇതു ഭക്ഷണ വിലയില്‍ കാര്യമായ കുറവ് വരുത്തും. നേരത്തേ നികുതിയടക്കം 500 രൂപയ്ക്ക് എസി റെസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് ഇനി 444 രൂപ നല്‍കിയാല്‍ മതി. ഇവര്‍ക്കു ലാഭം 56 രൂപ. എസിയില്ലാത്ത റെസ്റ്റോറന്റില്‍ നിന്ന നേരത്തേ 500 രൂപയ്ക്ക് ഭക്ഷണം കഴിച്ചിരുന്നവര്‍ 468 രൂപ മാത്രമേ ഇനി ചെലവാകുകയുള്ളൂ.

2

ജിഎസ്ടി വന്നതിനു ശേഷം ഭക്ഷണ വിലയില്‍ വലിയ വര്‍ധനവുണ്ടായത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ നികുതി ഘടന ഏകീകരിക്കാനും കുറയ്ക്കാനും തീരുമാനിച്ചത്. ബുധനാഴ്ച മുതല്‍ ഭക്ഷണത്തിന്റെ വിലയോടൊപ്പം അഞ്ചു ശതമാനം നികുതിയാണ് ഈടാക്കുകയെന്ന് കേരള ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ പ്രസിഡന്റ് മൊയീന്‍ കുട്ടി ഹാജി അറിയിച്ചു. നികുതി ഭാരം ഉപഭോക്താക്കളെ ബാധിക്കാതിരിക്കണമെങ്കില്‍ അഞ്ചു ശതമാനമാക്കി കുറച്ച നികുതി ഇനിയും കുറച്ച് രണ്ടു ശതമാനമാക്കണമെന്നാണ് ഹോട്ടല്‍ ഉടമകളുടെ ആവശ്യം.

3

ജൂലൈ ഒന്നിന് ജിഎസ്ടി രാജ്യത്തു പ്രാബല്യത്തില്‍ വന്നപ്പോള്‍ മിക്ക ഉല്‍പ്പന്നങ്ങള്‍ക്കും വില കുറയേണ്ടതായിരുന്നു. എന്നാല്‍ ഉല്‍പ്പാദകരും ഇടനിലക്കാരും വ്യാപാരികളും ചേര്‍ന്ന് അമിത ലാഭമെടുത്തതോടെ വില ഉയരുകയായിരുന്നു. നികുതിളവ് പ്രാബല്യത്തില്‍ വന്നിട്ടും അമിത ലാഭമെടുക്കാന്‍ സാധ്യതയുള്ളതിനാല്‍ കടകളില്‍ കയറി പരിശോധന നടത്താന്‍ സംസ്ഥാന ജിഎസ്ടി വകുപ്പ് തീരുമാനിച്ചു കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പരാതി കിട്ടിയാല്‍ അന്വേഷിക്കുകയും ചെയ്യും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Hotel food price will decrease after GST

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്