ഹോട്ടലുകൾ ചിക്കൻ ബഹിഷ്കരിക്കുന്നു!! ഇനി കോഴി വിഭവം ഉണ്ടാകില്ല!!!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: ജിഎസ്ടി നികുതി കുറച്ചിട്ടും ചിക്കന്റെ വില കൂടുന്നതിൽ ഹോട്ടലുകൾക്ക് പ്രതിഷേധം. ഹോട്ടലുകളിൽ നിന്ന്ചിക്കൻ വിഭവങ്ങൾ ബഹിഷ്കരിച്ചേക്കും. വ്യാഴാഴ്ചയ്ക്കുള്ളിൽ വില കുറച്ചില്ലെങ്കിൽ കോഴിയിറച്ചി വിഭവങ്ങൾ വിളമ്പില്ലെന്ന് ഹോട്ടൽ ആൻഡ് ഓണേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. 14.5 ശതമാനം നികുതി കുറഞ്ഞപ്പോൾ കോഴിവില 40 ശതമാനമായി കൂട്ടിയതാണ് ഹോട്ടലുകൾ രംഗത്തെത്താൻ കാരണം.

അതേസമയം കോഴിവില കുറയ്ക്കണമെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രഖ്യാപനത്തിൽ പ്രതിഷേധിച്ച് കോഴി വ്യാപാരികൾ നടത്തുന്ന സമരത്തെ തുടർന്ന് ആവശ്യത്തിന് കോഴി ഇറച്ചി കിട്ടാനില്ലാത്ത അവസ്ഥയുണ്ട്.

friedchicken

87 രൂപയ്ക്ക് കോഴി വിൽക്കണമെന്ന സർക്കാരിന്റെ ആവശ്യത്തിനെതിരെയാണ് കോഴി വ്യാപാരികളുടെ സമരം. 87 രൂപയ്ക്ക് വിൽക്കാനാവില്ലെന്ന് വ്യാപാരികളും വില വർധിപ്പിക്കാൻ തയ്യാറല്ലെന്ന് ധനമന്ത്രി തോമസ് ഐസക്കും വ്യക്തമാക്കിയതോടെ വ്യാപാരികൾ സമരത്തിലേക്ക് കടക്കുകയായിരുന്നു.

കോഴി വ്യാപാരികൾ 157 രൂപയ്ക്കാണ് കോഴി വിൽക്കുന്നത്. ഈ വില തുടർന്നാൽ പാകം ചെയ്തെടുത്ത കോഴി വിഭവങ്ങൾക്കും വില വർധിപ്പിക്കേണ്ടിവരുമെന്ന് ഹോട്ടൽ ജീനക്കാർ പറയുന്നു.

English summary
hotel may avoid chicken item from menu
Please Wait while comments are loading...