രക്തംപുരണ്ട കാല്‍പ്പാട് പിന്തുടര്‍ന്ന മകന്‍ കണ്ടത് അമ്മയുടെ മൃതദേഹം; വീട്ടമ്മയുടെ മൃതദേഹം കിണറ്റില്‍
വീട്ടിലെത്തിയ രജനിയുടെ മകന്‍ കണ്ടത് മുറിയിലാകെ രക്തം തളംകെട്ടികിടക്കുന്നതാണ്. രക്തക്കറപുരണ്ട കാല്‍പ്പാട് പിന്തുടര്‍ന്ന് കിണറ്റിനടുത്തെത്തിയ മകന്‍ കണ്ടത് സ്വന്തം അമ്മയുടെ മൃതദേഹം.
കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം ദേശപോഷിണി വായനശാലക്ക് സമീപം വീട്ടമ്മയുടെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെടുത്തു. ദേശപോഷിണി വായനശാലയ്ക്ക് സമീപം തിരുമംഗലത്ത് കിഴക്കെ പറമ്പിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന പ്രേമന്റെ ഭാര്യ പള്ളിയില്‍ രജനി (48)യെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രജനിയുടെ കഴുത്തില്‍ ആഴത്തിലുള്ള മുറിവേറ്റിരുന്നു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം പുറത്തറിഞ്ഞത്. വീട്ടിലെത്തിയ രജനിയുടെ മകന്‍ കണ്ടത് മുറിയിലാകെ രക്തം തളംകെട്ടികിടക്കുന്നതാണ്. രക്തക്കറപുരണ്ട കാല്‍പ്പാട് പിന്തുടര്‍ന്ന് കിണറ്റിനടുത്തെത്തിയ മകന്‍ കണ്ടത് സ്വന്തം അമ്മയുടെ മൃതദേഹം. ക്രൂരമായ കൊലപാതകമാണ നടന്നിരിക്കുന്നത്. ആരാണ് കൊലപാതകത്തിന് പിന്നില്‍ ?

താടിയെല്ലിന് താഴെ മുറിവ്
രജനിയുടെ കഴുത്തിന്റെ മുന്‍വശത്ത് താടിയെല്ലിന് താഴെ മാരകമായ മുറിവ് സംഭവിച്ചട്ടുണ്ട്. കൊലപാതകമാണെന്നാണ് പോലീസ് പറയുന്നത്. അങ്ങനെയെങ്കില്‍ ആര് എന്തിന് എന്ന ചോദ്യം അവശേഷിക്കുന്നു.

സ്വീകരണമുറിയില്‍
വീടിന്റെ സ്വീകരണമുറിയിലെ കട്ടിലിനോട് ചേര്‍ന്ന് നിലത്ത് രക്തം തളംകെട്ടി കിടന്നിരുന്നു. ഇവിടെനിന്ന് അടുക്കളവാതില്‍ വഴി കിണര്‍ വരെയുള്ളയിടത്തേക്ക് രക്തംപുരണ്ട കാല്‍പ്പാടുകളുമുണ്ട്.

മൂത്തമകന്‍ രാഹുല്‍
വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെ മൂത്തമകന്‍ രാഹുല്‍ വീട്ടിലെത്തിയപ്പോഴാണ് മരണവിവരം പുറത്തറിഞ്ഞത്. സുഹൃത്തിനൊപ്പം വീട്ടിനകത്തേക്ക് കയറിയപ്പോള്‍ സ്വീകരണമുറിയില്‍ രക്തം കിടക്കുന്നുണ്ടായിരുന്നു.ചുമരില്‍ തൂക്കിയിട്ടിരുന്ന കണ്ണാടിയിലും രക്തം തെറിച്ചിരുന്നു.

കിണറ്റിന്‍കരയില്‍
രാഹുല്‍ രക്തംപുരണ്ട കാല്‍പ്പാടിനെ പിന്തുടര്‍ന്ന് നോക്കിയപ്പോഴാണ് മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. ആള്‍മറയുള്ള കിണറില്‍ മുകള്‍ഭാഗം കമ്പിവലയിട്ട് മറച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ മുൃതദേഹം എങ്ങിനെ കിണറ്റിലെത്തി.

വീട്ടില്‍ ആരുമില്ല
രജനിയുടെ ഭര്‍ത്താവ് പ്രേമന്‍ കാര്‍ ഡ്രൈവറാണ്. അഞ്ച് വര്‍ഷത്തോളമായി പ്രേമനും കുടുംബവും ഗോവിന്ദപുരത്ത് താമമസത്തിനെത്തിയിട്ട്. പ്രേമന്‍ വീട്ടിലില്ലാത്ത സമയത്താണ് കൊലപാതകം നടന്നിരിക്കുന്നത്.

അയല്‍വാസികള്‍
രജനി താമസിക്കുന്ന വീടിന്റെ പുറകിലും ഇടതുവശത്തും ആളൊഴിഞ്ഞ പറമ്പാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മുതല്‍ തൊട്ടടുത്തുള്ള വീടുകളില്‍ ആളുകള്‍ ഉണ്ടായിരുന്നില്ല. ഇത് മരണത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.

വീടും പരിസരവും സീല്‍ ചെയ്തു
രാഹുലിന്റെ കരച്ചില്‍ കേട്ടെത്തിയവരാണ് മരണവിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. വീടും വീടിന്റെ പിന്‍വശത്തുള്ള കിണറും സീല്‍












Click it and Unblock the Notifications