Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് ഈ കുരുക്ക് എങ്ങനെ മറികടക്കും, തലപുകഞ്ഞ് നേതാക്കള്‍; സിപിഎമ്മിന് വടി കൊടുക്കുമോ?

കോഴിക്കോട്: എല്‍ഡിഎഫ് അതിവേഗം സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കി പ്രചാരണം തുടങ്ങിയിട്ടും കോണ്‍ഗ്രസ് പാതിവഴിയിലാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ലല്ലോ എന്ന ന്യായം പറയാമെങ്കിലും പാര്‍ട്ടി അകപ്പെട്ട കുരുക്ക് അഴിക്കാനുള്ള പ്രയാസമാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകാന്‍ കാരണം എന്നാണ് വിവരം. സാമുദായിക സന്തുലിതത്വം എങ്ങനെ നിലനിര്‍ത്തുമെന്നതാണ് വെല്ലുവിളി.

ജനസംഖ്യയില്‍ വലിയൊരു ഭാഗം വരുന്ന മുസ്ലിം, ഈഴവ സമുദായങ്ങള്‍ക്ക് അര്‍ഹമായ പ്രതിനിധ്യം നല്‍കാന്‍ ഇത്തവണയും കോണ്‍ഗ്രസിന് സാധിച്ചേക്കില്ല. 2019ല്‍ ഒരു മുസ്ലിം എംപി പോലും കോണ്‍ഗ്രസിന്റേതായി കേരളത്തില്‍ നിന്ന് ഡല്‍ഹിയിലെത്തിയില്ല എന്നതാണ് രാഷ്ട്രീയ എതിരാളികള്‍ ഉയര്‍ത്തുകാട്ടുന്ന ഒരു കാര്യം.

congress-candidates

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലെ സോഷ്യല്‍ എഞ്ചിനിയറിങില്‍ ആദ്യം കളം നിറഞ്ഞത് സിപിഎം ആണ്. മല്‍സരിക്കുന്ന 15ല്‍ നാല് മണ്ഡലങ്ങളില്‍ അവര്‍ മുസ്ലിം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഇതില്‍ മുസ്ലിം സംഘടനകളുടെ താല്‍പ്പര്യവും കണക്കിലെടുത്ത് വിജയം ഉറപ്പാക്കാനുള്ള നീക്കവും നടത്തി. എന്നാല്‍ കോണ്‍ഗ്രസ് സാമുദായിക സമവാക്യം ഒപ്പിക്കാന്‍ പാടുപെടുന്നതാണ് കാഴ്ച.

സിപിഎം 15 സീറ്റില്‍ മല്‍സരിക്കുമ്പോഴാണ് നാല് മുസ്ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് 16 മണ്ഡലങ്ങളില്‍ മല്‍സരിക്കുമ്പോള്‍ ഒരു മുസ്ലിം സ്ഥാനാര്‍ഥിയെ മാത്രം നിര്‍ത്താനാണ് സാധ്യത. ഈ ഒരാളെ എവിടെ നിര്‍ത്തുമെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുന്നു. മാത്രമല്ല, മുസ്ലിം സംഘടനകളിലെ പ്രബല വിഭാഗങ്ങളെ ചേര്‍ത്തു നിര്‍ത്തുന്നതിലും കോണ്‍ഗ്രസ് പിന്നിലാണ്.

മിക്ക മണ്ഡലങ്ങളിലും സിറ്റിങ് എംപിമാര്‍ മല്‍സരിക്കണമെന്നാണ് കോണ്‍ഗ്രസിലെ ധാരണ. അതേസമയം, കഴിഞ്ഞ തവണ തോറ്റ ആലപ്പുഴ, കെപിസിസി അധ്യക്ഷന്‍ ഇനിയില്ലെന്ന് അറിയിച്ച കണ്ണൂര്‍, രാഹുല്‍ ഗാന്ധി വീണ്ടുമെത്തുമോ എന്ന് സംശയിക്കുന്ന വയനാട് എന്നിവിടങ്ങളിലാണ് മുസ്ലിം സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിക്കുക.

എഎ ഷുക്കൂര്‍, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരെ പരിഗണിച്ചിരുന്ന ആലപ്പുഴയില്‍ മറ്റു പേരുകള്‍ കൂടി ഉയര്‍ന്നിട്ടുണ്ട്. കെസി വേണുഗോപാല്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരുടെ പേരും കെപിസിസി സമര്‍പ്പിച്ച ലിസ്റ്റിലുണ്ട്. നേരത്തെ നടന്‍ സിദ്ദിഖിന്റെ പേര് ഉയര്‍ന്നുകേട്ട പിന്നാലെ താനില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. വേണുഗോപാലോ രാഹുല്‍ മാങ്കൂട്ടത്തിലോ മല്‍സരിച്ചാല്‍ ഇവിടെയുള്ള മുസ്ലിം സ്ഥാനാര്‍ഥിയെ മാറ്റേണ്ടി വരും.

കെ സുധാകരന്‍ ഇല്ലെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും കണ്ണൂരില്‍ അദ്ദേഹത്തിന് തന്നെയാണ് മുന്‍തൂക്കം. ഇല്ലെങ്കില്‍ സുധാകരന്‍ നിര്‍ദേശിച്ച കെ ജയന്ത് സ്ഥാനാര്‍ഥിയായേക്കും. ഇവിടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് വിപി അബ്ദുല്‍ റഷീദിന്റെ പേരും ഉയര്‍ന്നുകേള്‍ക്കുന്നു. സുധാകരന്‍ മല്‍സരിച്ചാല്‍ ഇവിടെയും മുസ്ലിം സ്ഥാനാര്‍ഥി വരില്ല. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയില്ലെങ്കില്‍ മാത്രമാണ് കെപിസിസി സെക്രട്ടറി കെപി നൗഷാദലിയെയോ എംഎം ഹസനെയോ പരിഗണിക്കുക.

മൂന്ന് മണ്ഡലങ്ങളും എങ്ങനെ കോണ്‍ഗ്രസ് കൈകാര്യം ചെയ്യുമെന്നാണ് അറിയേണ്ടത്. രാഹുല്‍ ഗാന്ധിയും കെ സുധാകരനും വീണ്ടും മല്‍സരിച്ചാല്‍ മുസ്ലിം സ്ഥാനാര്‍ഥി കഴിഞ്ഞ തവണത്തേത് പോലെ ആലപ്പുഴയില്‍ മാത്രം ചുരുങ്ങും. ഇതാകട്ടെ, സിപിഎമ്മിന് ന്യൂനപക്ഷത്തിന് ഇടയില്‍ പ്രചാരണത്തിനുള്ള വടി നല്‍കുകയും ചെയ്യും. ജയന്തിനെ മല്‍സരിപ്പിച്ചാല്‍ അടൂര്‍ പ്രകാശിന് പുറമെ ഈഴവ സമുദായത്തില്‍ നിന്ന് മറ്റൊരാള്‍ കൂടി എത്തുമെന്ന് ഉറപ്പിക്കാം. പത്തനംതിട്ടയില്‍ ആന്റോ ആന്റണിക്ക് പുറമെ അബിന്‍ വര്‍ക്കിയുടെ പേരും പരിഗണിക്കുന്നു എന്നാണ് ഒടുവിലെ വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+