ആധാര്‍ അനായാസമായി പിഎസ്സിയില്‍ ലിങ്ക് ചെയ്യാം, ഇതാണ് ഘട്ടങ്ങള്‍...

Subscribe to Oneindia Malayalam

രാജ്യത്തെ എല്ലാ സേവനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ആധാറില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്ന അവസ്ഥ. ബാങ്ക് അക്കൗണ്ട് തുടങ്ങല്‍, പാചക വാതക സബ്‌സിഡി തുടങ്ങല്‍, ഡ്രൈവിങ്ങ് ലൈസന്‍സ് എടുക്കല്‍, പ്രവാസി വിവാഹം, അങ്ങനെ പല കാര്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു. വിമാനത്താവളങ്ങളിലും ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ചെക്ക് ഇന്‍ ചെയ്യാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു എന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

ആധാറുമായി ബന്ധിപ്പിക്കേണ്ട 9 സുപ്രധാന രേഖകള്‍ ഇവ.. മറക്കരുത്...

ഇനി ആധാര്‍ കൊണ്ടു മാത്രം പറക്കാം, ആദ്യം ബെംഗളൂരുവില്‍....

ഓണ്‍ലൈനിലൂടെയും ഇപ്പോള്‍ ആധാറിന് അപേക്ഷിക്കണം. പിഎസ്‌സി പരീക്ഷയുടെ നോട്ടിഫിക്കേഷന്‍ ലഭിക്കണമെങ്കില്‍ പിഎസ്‌സിയില്‍ അടിസ്ഥാന തിരിച്ചറിയല്‍ രേഖയായി ആധാറിനെ ചേര്‍ക്കേണ്ടതുണ്ട്. അനായാസമായി അതു ചെയ്യാം. താഴെ പറയുന്നവയാണ് ഘട്ടങ്ങള്‍.

ഒന്നാം ഘട്ടം

ഒന്നാം ഘട്ടം

നിങ്ങളുടെ പിഎസ്‌സി ഐഡിയും പാസ് വേര്‍ഡും ഉപയോഗിച്ച് വണ്‍ ടൈം രജിസ്‌ട്രേഷന്‍ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്യുക. തുറന്നു വരുന്ന പേജില്‍ പ്രൊഫൈല്‍ ലിങ്ക് എന്നതിനു താഴെ ഐഡി പ്രൂഫ് എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

രണ്ടാം ഘട്ടം

രണ്ടാം ഘട്ടം

തുറന്നു വരുന്ന പേജില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കുക. ചെറിയ പെന്‍സില്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് ഐഡി പ്രൂഫ് ആധാര്‍ എന്ന് ആക്കുക.

മൂന്നാം ഘട്ടം

മൂന്നാം ഘട്ടം

അടുത്തതായി തുറന്നു വരുന്ന പേജില്‍ നിങ്ങളുടെ നിങ്ങളുടെ 12 അക്ക ആധാര്‍ നമ്പര്‍ ചേര്‍ക്കുക. അടുത്തതായി ആക്‌സസ് നമ്പര്‍ ചേര്‍ക്കുക.

 നാലാം ഘട്ടം

നാലാം ഘട്ടം

നിങ്ങളുടെ ആധാര്‍ നമ്പര്‍ വേരിഫൈ ചെയ്യുക. രണ്ടും നമ്പറുകളും ശരിയാണെങ്കില്‍ സേവ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇത്രയും ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ പിഎസ്‌സി വണ്‍ ടൈം രജിസ്‌ട്രേഷനില്‍ ആധാര്‍ നമ്പര്‍ ചേര്‍ത്തു കഴിഞ്ഞു.

പരിശോധിക്കാം

പരിശോധിക്കാം

ഈ നാലു ഘട്ടങ്ങളും കഴിഞ്ഞാല്‍ നിങ്ങളുടെ പിഎസ്‌സി പ്രൊഫൈല്‍ സന്ദര്‍ശിച്ച് ആധാര്‍ പിഎസ്‌സിയുമായി ലിങ്ക് ആയോ എന്നറിയാം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
How to Link Aadhaar card to Kerala PSC One time profile

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്