Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊള്ളുന്ന പൊന്നിന്റെ നികുതി എത്രയാ... സ്വര്‍ണം വാങ്ങുന്നവര്‍ ജിഎസ്ടി കൂടി നല്‍കണം

കൊച്ചി: സ്വര്‍ണത്തിന് വില അടിക്കടി ഉയരുകയാണ്. ഈ വര്‍ഷം മാത്രം 4500ലധികം രൂപയാണ്. അതായത് നൂറ് ദിവസത്തിനകമാണ് ഈ വില വര്‍ധന. നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണവില ഇടിയാന്‍ സാധ്യത വളരെ കുറവാണ്. സ്വര്‍ണം കൈവശമുള്ളവര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണിത്. എന്നാല്‍ സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് ഏറെ വിഷമമുണ്ടാകുന്ന വിവരവുമാണ്.

ഇന്നലെ സ്വര്‍ണത്തിന് സര്‍വകാല റെക്കോര്‍ഡ് വിലയായ 45000ത്തിലെത്തിയിരുന്നു. ഇന്ന് അല്‍പ്പം കുറഞ്ഞു. 280 രൂപ കുറവ് വന്നിട്ടുണ്ട്. ആഗോള വിപണിയില്‍ സംഭവിച്ച മാറ്റമാണ് ഈ വിലക്കുറവിന് കാരണം. എന്നാല്‍ ഇനിയങ്ങോട്ട് വില കുറഞ്ഞുവരുമെന്ന് പ്രതീക്ഷിക്കാന്‍ ഇന്നത്തെ മാറ്റം വക നല്‍കുന്നില്ല. അതേസമയം, ഏതൊരാള്‍ക്കും ഇപ്പോള്‍ അറിയേണ്ടത് ഒരു പവന്‍ സ്വര്‍ണം വാങ്ങുമ്പോള്‍ എത്ര ചെലവ് വരുമെന്നാണ്.

g

ഓരോ ദിവസവും പുറത്തുവരുന്ന സ്വര്‍ണത്തിന്റെ വില ഒരു പവന് എത്ര, ഗ്രാമിന് എത്ര എന്നതാണ്. എന്നാല്‍ ഒരു പവന്റെ സ്വര്‍ണം വാങ്ങുമ്പോള്‍ ഈ വില മതിയാകില്ല. അല്‍പ്പം കൂടി ചെലവ് വരും. കാരണം സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ അതിന്റെ ഡിസൈന്‍ അടിസ്ഥാനമാക്കി പണിക്കൂലി നല്‍കണം. ഓരോ ആഭരണത്തിനും പണിക്കൂലി വ്യത്യസ്തമായിരിക്കും.

ഡിസൈന്‍ കുറഞ്ഞ ആഭരണങ്ങള്‍ക്ക് ജ്വല്ലറികള്‍ ഈടാക്കുന്നത് അഞ്ച് ശതമാനം പണിക്കൂലിയാണ്. ഉപഭോക്താവ് വിലപേശിയാല്‍ ഒരുപക്ഷേ ഒന്നുകൂടി താഴ്‌ന്നേക്കും. എങ്കിലും കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനമാണ്. അതിന് പുറമെയാണ് ജിഎസ്ടി നല്‍കേണ്ടത്. സ്വര്‍ണത്തിന്റെ വില, പണിക്കൂലി എന്നിവ ചേര്‍ത്തുള്ള സംഖ്യയുടെ മൂന്ന് ശതമാനമാണ് ജിഎസ്ടി ഈടാക്കുക.

45000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില എങ്കില്‍ അഞ്ച് ശതമാനം പണിക്കൂലി കണക്കാക്കിയാല്‍ 2250 രൂപയാണ് ചെലവ് വരിക. അതായത് സ്വര്‍ണത്തിനും പണിക്കൂലിയുമായി 47250 രൂപ നല്‍കണം. ഈ സഖ്യയ്ക്കാണ് ജിഎസ്ടി നല്‍കേണ്ടത്. മൂന്ന് ശതമാനം ജിഎസ്ടിയാണ് ഈടാക്കുന്നത്. അതായത്, 1418 രൂപ ജിഎസ്ടി വരും. ഇതിന് പുറമെ, എച്ച്‌യുഐഡി മുദ്ര പതിപ്പിക്കുന്നതിനുള്ള ചെലവും ഉപഭോക്താവില്‍ നിന്ന് ഈടാക്കും.

g

ഏപ്രില്‍ ഒന്ന് മുതല്‍ ആറക്ക എച്ച്‌യുഐഡി മുദ്ര കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇതിനെതിരെ വ്യാപാരികള്‍ രംഗത്തുവന്നു. പഴയ സ്വര്‍ണങ്ങള്‍ക്ക് എല്ലാം മുദ്ര പതിപ്പിക്കാന്‍ സാധിച്ചിട്ടില്ലെന്നും അതിനുള്ള സൗകര്യം ഇല്ലെന്നുമായിരുന്നു അവര്‍ ചൂണ്ടിക്കാട്ടിയത്. അതുകൊണ്ടുതന്നെ എച്ച്‌യുഐഡി മുദ്ര പതിപ്പിക്കാന്‍ ഇനിയും സമയം അനുവദിക്കണമെന്ന് അവര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. മൂന്ന് മാസത്തെ സമയം കൂടി അനുവദിച്ചിരിക്കുകയാണ് ഹൈക്കോടതി.

സ്വര്‍ണത്തിന്റെ വില, പണിക്കൂലി, ജിഎസ്ടി, എച്ച്‌യുഐഡി മുദ്ര പതിപ്പിക്കാനുള്ള 40 രൂപ ചെലവ് എന്നിവയാണ് ആഭരണം വാങ്ങുമ്പോള്‍ ഉപഭോക്താവിന് ചെലവ് വരിക. ഒരു പവന്റെ വില 45000 രൂപയില്‍ നില്‍ക്കുന്നതിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ മൊത്തം 48713 ചെലവ് വരും. അതേസമയം, പണിക്കൂലി കൂടുതല്‍ വരുന്ന മാല, നെക്ലേസ് എന്നിവയാണ് വാങ്ങുന്നതെങ്കില്‍ 10 ശതമാനം വരെ പണിക്കൂലി വരും. അപ്പോള്‍ മൊത്തം വില 51000 കടക്കുമെന്ന് ചുരുക്കം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+