കോഴിക്കോട് വീണ്ടും കഞ്ചാവ് വേട്ട: യുവാവ് അറസ്റ്റിൽ

  • Posted By: NP Shakeer
Subscribe to Oneindia Malayalam

കോഴിക്കോട്: വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽപനക്കായി കൊണ്ടുവന്ന കഞ്ചാവുമായി കരുവിശ്ശേരി സ്വദേശി രതുൽ എന്ന സായിപ്പിനെ (26 വയസ്സ്) നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു. 1 കിലോ100 ഗ്രാം കഞ്ചാവ് ഇയാളിൽ നിന്നും പിടിച്ചെടുത്തു.

രാജ്യം വിട്ട മോദിക്ക് അബുദാബിക്കാവില്‍ പൊങ്കാല!!! അടപടലം ട്രോളാതേയും പ്രവാസികളുടെ കിടിലന്‍ പണികള്‍!

വെസ്റ്റ്ഹിൽ ബട്ട് റോഡ്, ഈസ്റ്റ്ഹിൽ കേന്ദ്രീയ വിദ്യാലയത്തിന്റെ പരിസരങ്ങൾ, കാരപ്പറമ്പ് എന്നീ പ്രദേശങ്ങളിൽ ചില സാമൂഹ്യ വിരുദ്ധർ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വിൽപന നടത്തിവരുന്നതായി നാട്ടുകാർ കോഴിക്കോട്‌ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഇതെതുടര്‍ന്ന് അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി കോഴിക്കോട് സിറ്റി നാർകോട്ടിക് സെൽ അസി. കമ്മീഷണർ എ.ജെ ബാബുവിന്റെ നേതൃത്വത്തിലുള്ള സിറ്റി ആന്റി നാർകോട്ടിക് സ്ക്വാഡിന് നിർദ്ദേശം നൽകിയിരുന്നു.

drugs

നാർകോട്ടിക് സ്ക്വാഡും നടക്കാവ് പോലീസും ചേർന്ന് നടത്തിയ അന്വേഷണത്തിൽ കരുവിശ്ശേരി -പുതിയങ്ങാടി- വെള്ളയിൽ സ്വദേശികളായ ചില യുവാക്കളുടെ നേതൃത്വത്തിൽ രാത്രി കാലങ്ങളിലാണ് ഈ ഭാഗങ്ങളിൽ കഞ്ചാവ് വിൽപന നടത്തുന്നതെന്ന് ബോധ്യപ്പെട്ടു.
ഇതിനെ തുടർന്ന് നടക്കാവ് സിഐ അഷ്റഫിന്റെ നേതൃത്വത്തിൽ കോഴിക്കോട് സിറ്റി ആന്റി നാർകോട്ടിക് സ്ക്വാഡും നടക്കാവ് പോലീസും ഈ മേഖലയിൽ പട്രോളിങ്ങ് ശക്തമാക്കുകയായിരുന്നു.

ശനിയാഴ്ച രാത്രി നടക്കാവ് സിഐ അഷ്റഫിന്റെ നിർദ്ദേശാനുസരണം നടക്കാവ് എസ്ഐ സുരേഷ് കുമാർ, സീനിയർ സിപിഒ ഷാജു , സിപിഒ അനുജിത്ത് , നാർകോട്ടിക് സ്ക്വാഡംഗങ്ങളായ രാജീവ് , ജോമോൻ, നവീൻ, ജിനേഷ്, സുമേഷ്, ഷാജി, രതീഷ്‌ എന്നിവരടങ്ങിയ സംഘം നടത്തിയ പട്രോളിങ്ങിൽ ഈസ്റ്റ്ഹിൽ കേന്ദ്രീയ വിദ്യാലയത്തിന് സമീപത്ത് ഈസ്റ്റ്ഹിൽ ചക്കരോത്ത്ക്കുളം റോഡിൽ വെച്ചാണ് രതുൽ പിടിയിലായത്.

ഒമാനില്‍ മോദി കത്തിക്കയറി; ആളില്ലാ കസേരകള്‍ സാക്ഷി!! മുട്ടന്‍ പണി കൊടുത്ത് കോണ്‍ഗ്രസും സിപിഎമ്മും

ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂട്ടാളികൾക്കായി അന്വേഷണം ശക്തമാക്കിയതായി പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

English summary
huge amount of drug seized from youth

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്