Get Updates
Get notified of breaking news, exclusive insights, and must-see stories!

നരബലി: ചികിത്സയ്ക്കായി ചലച്ചിത്ര പ്രവര്‍ത്തകരും എത്തി, മൊഴിയെടുക്കും, ചോദ്യം ചെയ്യല്‍ ആരംഭിച്ചു

കൊച്ചി: ഇരട്ട നരബലിക്കേസിലെ പ്രതി മുഹമ്മദ് ഷാഫിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിക്കും. ആറാം ക്ലാസ് വിദ്യാഭ്യാസമുള്ള ഷാഫി ഒരാളുടെ രീതിയില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ ഇടപെട്ടത്. ദമ്പതികളെ നരബലി നടത്താന്‍ പ്രേരിപ്പിച്ചതും ആഭിചാരക്രിയകളിലേക്ക് നയച്ചതും സോഷ്യല്‍ മീഡിയയിലൂടെയാണെന്നാണ് പൊലീസ് പറയുന്നത്. ഇതില്‍ ഷാഫിക്ക് മാറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്ന എന്ന കാര്യം പരിശോധിക്കുമെന്ന് പൊലീസ് കോടതിയില്‍ അറിയിച്ചു.

1

പത്തനംതിട്ടയ്ക്ക് പുറമെ കോട്ടയം, കൊച്ചി, മലയാറ്റൂര്‍ എന്നീ മേഖലകളിലും സമീപ കാലത്ത് ഷാഫിയുടെ സംശയകരമായ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. നരബലിക്ക് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഷാഫി കേരളമാകെ സഞ്ചരിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തിന്റെ പലഭാഗത്തുള്ളവരെയും കൂട്ടി ഷാഫി ഇലന്തൂരിലെ വീട്ടിലേക്ക് എത്തിയിട്ടുണ്ട്. ഈ കാര്യങ്ങളൊക്കെ പൊലീസ് പരിശോധിക്കും.

2

ഭഗവല്‍ സിംഗ്, ലൈല എന്നിവരുടെ വീട്ടില്‍ ആയൂര്‍വേദ ചികിത്സയ്ക്ക് വേണ്ടി സമീപകാലത്ത് താമസിച്ചിട്ടുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ മൊഴി പൊലീസ് എടുക്കും. കൂടാതെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സ്ത്രീകളെ കാണാതായ കേസുകളുമായി നരബലിക്കേസുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കും.

3

അതേസമയം, പ്രതികളെ 24 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ് കോടതി. മൂന്ന് ദിവസം കൂടുമ്പോള്‍ വൈദ്യ പരിശോധനയ്ക്ക് വിധേയമായി റിപ്പോര്‍ട്ട് കൈമാറണം. കഴിഞ്ഞ ദിവസം വൈദ്യ പരിശോധനയ്ക്ക് ശേഷം പൊലീസ് ക്ലബ്ബില്‍ എത്തിച്ച പ്രതികളെ വൈകുന്നേരത്തോടെ ചോദ്യം ചെയ്യല്‍ ആരംഭിച്ചിരുന്നു.

4

അതേസമയം, ഇരട്ട നരബലിക്ക് ശേഷം കൊല്ലപ്പെട്ട സ്ത്രീകളുടെ മാസം മൂവരും കറിവെച്ച് കഴിച്ചുവെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. പൊലീസ് പിടിയിലായ ലൈലയാണ് ഇത് സംബന്ധിച്ച മൊഴി നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സിദ്ധനായി എത്തിയ മുഹമ്മദ് ഷാഫിയുടെ നിര്‍ദേശ പ്രകാരമാണ് സ്ത്രീകളുടെ മാംസ് കറിവെച്ച് കഴിച്ചതെന്നാണ് ലൈല പൊലീസിനോട് വ്യക്തമാക്കിയത്.

5

കൂടുതല്‍ ഐശ്വര്യവും സമ്പത്തും വേണമെങ്കില്‍ ഇങ്ങനെ ചെയ്യണമെന്നായിരുന്നു സിദ്ധന്‍ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. ആഭിചാര ക്രിയകള്‍ സംബന്ധിച്ച ചില പുസ്തകങ്ങള്‍ വായിക്കാന്‍ ഷാഫി ആവശ്യപ്പെട്ടു. ഈ പുസ്തങ്ങളില്‍ നരബലി നടത്തി മാംസം കഴിക്കുന്നതിനെപ്പറ്റി പറഞ്ഞിട്ടുണ്ടെന്നും ലൈല പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നരബലിക്ക് മുന്‍പ് ആഭരണങ്ങള്‍ കൈക്കലാക്കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+