Get Updates
Get notified of breaking news, exclusive insights, and must-see stories!

രമയുടെ നിരാഹാരം യുഡിഎഫ് തിരക്കഥ:പിണറായി

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കെകെ രമ നടത്തുന്ന നിരാഹാര സമരം യുഡിഎഫിന്റെ തിരക്കഥ പ്രകാരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കേരള രക്ഷ മാര്‍ച്ചിനിടെയാണ് പിണറായിയുടെ പ്രതികരണം.

രമ നടത്തുന്ന നിരാഹാര സമരത്തില്‍ എല്‍ഡിഎഫ് ഒലിച്ചുപോകില്ല എന്നും പിണറായി വിജയന്‍ പറഞ്ഞു.രമയുടെ സമരം സിപിഎമ്മിന് മാത്രം എതിരെയല്ല, എല്‍ഡിഎഫിനും കൂടി എതിരാണെന്ന രീതിയിലാണ് ഈ പ്രതികരണത്തെ വിലയിരുത്തുന്നത്.

Pinarayi Vijayan

എന്നാല്‍ സമരം സിപിഎമ്മിനെ ലക്ഷ്യം വച്ചിട്ടുള്ളതാണെന്ന് വ്യക്തവുമാണ്. ടിപി വധത്തില്‍ മറ്റ് ഇടതുകക്ഷികള്‍ ഒന്നും സിപിഎമ്മിനെ കാര്യമായി പിന്തുണച്ചിരുന്നില്ല. അക്കാര്യത്തില്‍ ആര്‍എംപിയോ കെകെ രമയോ എല്‍ഡിഎഫിലെ ഘടകക്ഷികളെ കുറ്റം പറഞ്ഞിട്ടുമില്ല.

പക്ഷേ പിണറായി പറയുന്നത് രമയുടെ സമരത്തില്‍ ' എല്‍ഡിഎഫ് ' ഒലിച്ചുപോകില്ല എന്നാണ്. ടിപി കേസില്‍ വിധി വരുന്നതുവരെ പ്രതികള്‍ക്ക് വേണ്ടി സംസാരിക്കാതിരുന്ന സിപിഎം ഇപ്പോള്‍ നിലപാട് മാറ്റിയിട്ടും ഉണ്ട്. കേസിലെ പ്രതികള്‍ക്ക് മര്‍ദ്ദനമേറ്റു എന്ന് പറഞ്ഞ് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബലകൃഷ്ണന്‍ അവരെ വിയ്യൂര്‍ ജയിലിലെത്തി സന്ദര്‍ശിച്ചു. പ്രതികള്‍ക്ക് വേണ്ടി നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചു.

പ്രതികളെ കണ്ണൂരില്‍ നിന്ന് വിയ്യൂരിലേക്ക് മാറ്റിയതില്‍ ഗൂഢാലോചനയുണ്ടെന്നും പിണറായി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നില്‍ രമേശ് ചെന്നിത്തലയാണോ എന്ന കാര്യം പരിശോധിക്കണമെന്നും പിണറായി പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+