കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യയേയും കാമുകനേയും കുത്തി; കാമുകന്‍ മരിച്ചു... കഥയിങ്ങനെ

Google Oneindia Malayalam News

കോഴിക്കോട്: കുടുംബ കോടതിയുടെ മുന്നില്‍ വച്ച് ഭാര്യയേയും കാമുകനേയും കത്തികൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ കാമുകന്‍ മരിച്ചു. സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ജിന്റോ ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ താരശ്ശേരി സ്വദേശിയാണ്.

സുനില്‍ കുമാര്‍ ആണ് ഭാര്യ ബിന്ദുവിനേയും കാമുകന്‍ ജിന്റോയേയും കുടുംബ കോടതിയുടെ മുന്നില്‍ വച്ച് ആക്രമിച്ചത്. ഭാര്യ രണ്ടാം തവണയും കാമുകന്റെ കൂടെ ഒളിച്ചോടിയതാണ് ആക്രമിക്കാനുണ്ടായ കാരണം എന്നാണ് സുനില്‍ പോലീസിനോട് പറഞ്ഞത്.

Crime

സുനിലും ബിന്ദും തമ്മില്‍ ഏറെ നാളായി അകല്‍ച്ചയിലായിരുന്നു എന്നാണ് പറയുന്നത്. ബിന്ദു ഇതിന് മുന്പും ജിന്റോയ്‌ക്കൊപ്പം ഒളിച്ചോടിയിട്ടുണ്ടത്രെ. ഒടുവില്‍ സുനില്‍ കുടുംബവുമായി നിലമ്പൂരിലേയ്ക്ക് താമസം മാറിയിരുന്നു. അവിടെ നിന്നാണ് രണ്ടാമത്തെ മകനേയും കൊണ്ട് ബിന്ദു വീണ്ടും വീട് വിട്ടത്.

തുടര്‍ന്ന് ജിന്റോ സുനിലിനെ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പറയുന്നു. ഒടുവില്‍ വിവാഹമോചനത്തിന് തയ്യാറാണെന്ന് പറഞ്ഞാണ് സുനില്‍ ബിന്ദു വിനേയും ജിന്റോയേയും കുടുംബ കോടതിയിലെത്തിച്ചത്. ഇവര്‍ ഒരുമിച്ചാണ് ഓട്ടോറിക്ഷയില്‍ കോടതിയ്ക്ക് മുന്നിലെത്തിയത്. ജിന്‍റോ ഓട്ടോറിക്ഷയുടെ വാടക നല്‍കുന്നതിനിടെ ആയിരുന്നു ആക്രമണം.

കത്തികൊണ്ട് കുത്തേറ്റ ജിന്റോയുടെ കുടല്‍ മാല പുറത്തെത്തിയിരുന്നു. ബിന്ദുവിനും വയറിനാണ് പരിക്കേറ്റത്.

English summary
Husband stabbed wife and her lover, finally lover died in hospital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X