Get Updates
Get notified of breaking news, exclusive insights, and must-see stories!

'തന്റേയും മുഖ്യമന്ത്രിയുടേയും കണ്ണൂര്‍ സംസ്കാരം'; പറയാനുള്ളത് ഇനിയും പറയുമെന്ന് കെ സുധാകരന്‍

കൊച്ചി :വ്യക്തികളെയും അവരുടെ രാഷ്ട്രീയ പാരമ്പര്യവും നോക്കിയാണ് സര്‍ക്കാര്‍ കേസെടുക്കുന്നതെന്ന് കെ പി സി സി പ്രസിഡന്‍റ് കെ.സുധാകരന്‍ എം പി. അത് കൊണ്ടാണ് തന്‍റെ പേരില്‍ പോലീസ് കേസെടുത്തത്. കുറ്റം നോക്കിയാണേല്‍ തന്‍റെ പേരില്‍ കേസെടുക്കാനാവില്ലെന്ന് മുഖ്യമന്ത്രിക്ക് നന്നായി അറിയാം. തനിക്കെതിരായ കേസ് നിലനില്‍ക്കില്ലെന്ന് ബോധ്യമുള്ളത് കൊണ്ടാണ് കേസുമായി മുന്നോട്ട് പോകാന്‍ താല്‍പ്പര്യമില്ലെന്ന് മുഖ്യമന്ത്രി പറയുന്നതെന്നും സുധാകരൻ പറഞ്ഞു. യു ഡി എഫ് കേന്ദ്ര തെരഞ്ഞെടിപ്പ് ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുക ആയിരുന്നു സുധാകരൻ.

 k-sudhakaran-1-7720-164923

തന്‍റെ പരാമര്‍ശത്തില്‍ ഒന്നുമില്ലെന്ന് മുഖ്യമന്ത്രിക്കറിയാം. ഞാന്‍ കുറ്റക്കാരനല്ല. പറയാനുള്ളത് ഇനിയും പറയും. തന്‍റെയും മുഖ്യമന്ത്രിയുടെയും കണ്ണൂര്‍ സംസ്കാരമാണെന്നും സുധാകരന്‍ പറഞ്ഞു. സില്‍വര്‍ ലെെന്‍ പദ്ധതിയില്‍ പിറകോട്ടില്ലെന്നും അത് നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നം പോലെയാകും.മഞ്ഞക്കുറ്റി ഇനി എവിടെ നാട്ടിയാലും പിഴുതെറിയും. കെ എസ് ആർ ടി സി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനില്ലാത്ത മുഖ്യമന്ത്രിയാണ് സില്‍വര്‍ലെെന്‍ നടപ്പാക്കുമെന്ന് വെല്ലുവിളി നടത്തുന്നത്.

മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം കയ്യിലിരിക്കെയുള്ളു. പട്ടിണിയില്‍ കഴിയുന്ന കെ എസ് ആർ ടി സി ജീവനക്കാര്‍ക്ക് ആദ്യം ശമ്പളം നല്‍കാന്‍ നോക്ക്. ചെറിയ മഴ പെയ്താല്‍ പോലും വെള്ളക്കെട്ട് ഉണ്ടാകുന്ന സംസ്ഥാനമായി കേരളം മാറി. കൊച്ചിയിലേയും തൃക്കാക്കരയിലേയും ജനം തുടര്‍ച്ചായി അതിന്‍റെ ദുരിതം അനുഭവിക്കുന്നവരാണ്. അങ്ങനെയുള്ളപ്പോള്‍ സില്‍വർ ലൈൻ പദ്ധതി നടപ്പായാല്‍ കേരളം വെള്ളക്കെട്ടില്‍ മുങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല. കേരള ജനതയ്ക്ക് ബാധ്യത ആകുന്ന ഒരു പദ്ധതിയും നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.

തൃക്കാക്കര മണ്ഡലത്തില്‍ ചങ്ങല പൊട്ടിയ നായയെ പോലെയാണ് മുഖ്യമന്ത്രി പ്രചരണം നടത്തുന്നതെന്നായിരുന്നു കെ സുധാകരന്റെ പരാമർശം. സംഭവം വിവാദമായതോടെ തന്റേത് നാട്ടുഭാഷ പ്രയോഗമാണെന്നായിരുന്നു സുധാകരന്റെ വിശദീകരണം. മുഖ്യമന്ത്രിയെ മോശമായി പരാമര്‍ശിച്ചിട്ടില്ലെന്നും അങ്ങനെ തോന്നുന്നെങ്കില്‍ അത് പിന്‍വലിക്കുന്നുവെന്നും സുധാകരൻ പറഞ്ഞിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം സുധാകരന്റെ പരാമർശത്തിന് മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു. നാട്ടുഭാഷാ പ്രയോഗമാണെന്ന സുധാകന്‍റെ വിശദീകരണം തള്ളിക്കളഞ്ഞ മുഖ്യമന്ത്രി മലബാറിലും തിരുവിതാംകൂറിലും പട്ടിയിൽ വ്യത്യാസമൊന്നുമില്ലെന്നും എല്ലായിടത്തും പട്ടി പട്ടി തന്നെയാണെന്നുമായിരുന്നു മറുപടി നൽകിയത്. കേസുമായി മുന്നോട്ട് പോകാൻ സർക്കാരിനും തനിക്കും താത്പര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

'മഞ്ജു നമിച്ചു..ഇനിയൊന്നും പറയാനില്ല', തിമിർത്തു,തകർത്തു, പൊളിച്ചു..വൈറലായി ഡാൻസ്

Recommended Video

cmsvideo
    തൃക്കാക്കരയിൽ കത്തിക്കയറുന്ന ഉമാ തോമസ്,സ്ഥാനാർത്ഥിക്കൊപ്പം ഞാനും | Thrikkakkara Election 2022

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+