ചിലര്‍ അധിക്ഷേപിക്കുന്നത് കാര്യങ്ങള്‍ അറിയാതെ; സീറ്റിനായി ദില്ലിയിലോ, തിരുവനന്തപുരത്തോ പോയില്ല; പത്മജ
തൃശൂര്‍: രാജ്യസഭ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനത്തിന് ശേഷം സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ രംഗത്ത്. രാജ്യസഭ സീറ്റ് തനിക്ക് ലഭിക്കാത്തത് കൊണ്ടാണ് താന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചതെന്ന കമന്റുകള്‍ ശരിയല്ലെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നേതൃത്വത്തെ വിമര്‍ശിച്ച് പത്മജ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതിന് താഴെ വലിയ വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്. പിന്നാലെയാണ് പത്മജയുടെ വിശദീകരണം.

രാജ്യസഭ സീറ്റ് കിട്ടാത്തത് കൊണ്ടാണ് ഞാന്‍ ഇന്നലെ പോസ്റ്റ് ഇട്ടത് എന്ന ചിലരുടെ കമന്റ് കണ്ടു. രാജ്യ സഭ സീറ്റിനായി ഞാന്‍ ഒരു പരിശ്രമവും നടത്തിയില്ല. സീറ്റിന് വേണ്ടി ഞാന്‍ ഡല്‍ഹിയിലോ, തിരുവനന്തപുരത്തോ പോയില്ല.. എന്റെ പേര് രാജ്യ സഭ സീറ്റിന് പരിഗണിക്കുന്നു എന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നത് എങ്ങനെ എന്ന് എനിക്കറിയില്ലെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു. പോസ്റ്റിന്റെ പൂര്‍ണരൂപം.

രാജ്യസഭ സീറ്റ് കിട്ടാത്തത് കൊണ്ടാണ് ഞാന്‍ ഇന്നലെ പോസ്റ്റ് ഇട്ടത് എന്ന ചിലരുടെ കമന്റ് കണ്ടു. രാജ്യ സഭ സീറ്റിനായി ഞാന്‍ ഒരു പരിശ്രമവും നടത്തിയില്ല. സീറ്റിന് വേണ്ടി ഞാന്‍ ഡല്‍ഹിയിലോ, തിരുവനന്തപുരത്തോ പോയില്ല.. എന്റെ പേര് രാജ്യ സഭ സീറ്റിന് പരിഗണിക്കുന്നു എന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നത് എങ്ങനെ എന്ന് എനിക്കറിയില്ല. എന്റെ മനസ്സില്‍ തോന്നിയ കാര്യങ്ങള്‍ നിരുപദ്രവകരം ആയി ഈ സന്ദര്‍ഭത്തില്‍ പറഞ്ഞു എന്ന് മാത്രം..

ചില ആള്ക്കാര് എന്നെ അധിക്ഷേപിക്കുന്നത് കാര്യങ്ങള്‍ അറിയാതെ തെറ്റിദ്ധരിച്ചാണ്. എന്നെ നേരിട്ട് അറിയുന്നവര്‍ക്ക് എന്റെ വ്യക്തിത്വം അറിയാം. അധികാരത്തിന്റെ ഗുണങ്ങളെക്കാള് വ്യക്തി ഹത്യകളും ആക്രമണങ്ങളും ദോഷങ്ങളും ആണ് ഞാന്‍ ജീവിതത്തില്‍ നേരിട്ടിട്ടുള്ളത്.
സ്ത്രീ എന്ന നിലയില്‍ ഒരുപാട് അധിക്ഷേപങ്ങളും വ്യക്തിഹത്യകളും ഞാന്‍ കാലങ്ങളായി നേരിടുന്നുണ്ട്.

മുമ്പ് ഇത് കേള്‍ക്കുമ്പോള്‍ വേദനിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ ഈ അധിക്ഷേപങ്ങളും പരിഹാസങ്ങളും ഒന്നും എന്റെ മനസ്സിനെ തളര്‍ത്തുന്നില്ല. അധിക്ഷേപങ്ങള്‍ കേട്ട് ഓടിയൊളിക്കുന്ന ആളല്ല ഇപ്പോള്‍ ഞാന്‍. പറയാനുള്ളത് ഇനിയും പറയും. പാര്‍ട്ടി നേതാക്കള്‍ക്ക് അര്‍ഹതയുണ്ട് എന്ന് തോന്നിയ ആള്‍ക്ക് തന്നെയാണ് സീറ്റ് കൊടുത്തിരിക്കുന്നത്. എന്നെപ്പറ്റി ഉള്ള വിമര്‍ശനങ്ങളും പ്രശംസകളും ഞാന്‍ ഒരുപോലെ സ്വീകരിക്കുന്നു. മോശം കമന്റ് എഴുതുന്നവര്‍ എന്നെ നേരിട്ട് അറിയാത്ത, എന്നെപ്പറ്റി തെറ്റിദ്ധാരണ ഉള്ളവര്‍ ആണ്. അവരോട് എനിക്കൊരു ശത്രുതയും ഇല്ല- പത്മജ വേണുഗോപാല്‍ ഏറ്റവും ഒടുവിലായി പങ്കുവച്ച പോസ്റ്റില്‍ പറയുന്നു.

അതേസമയം, പത്മജ കഴിഞ്ഞ ദിവസം പങ്കുവച്ച പോസ്റ്റ് ഇങ്ങനെയായിരുന്നു, അച്ചടക്കം ഉള്ള ഒരു പ്രവര്‍ത്തകയാണ് ഞാന്‍.. പക്ഷേ പറയേണ്ടത് നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട്, ഇപ്പോഴും പറഞ്ഞിട്ടുണ്ട് എന്തെങ്കിലും നല്ലത് നടക്കുമോ എന്നറിയട്ടെ.. എന്റെ സഹോദരന് എന്തു തോന്നിയാലും അത് പരസ്യമായി പറയും..

പരസ്യമായി പറയുന്നതാണോ നല്ലത് അതോ ഇത്രയും നാള് ഞാന്‍ പാര്‍ട്ടിവേദികളില്‍ പറഞ്ഞ രീതി ആണോ നല്ലത്? എന്തു വേണമെന്ന ആലോചനയിലാണ് ഞാന്‍.. ഇനിയെങ്കിലും ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞില്ലെങ്കില്‍ അത് ശരിയല്ല എന്ന് എനിക്ക് തോന്നുന്നു.. ചില സത്യങ്ങള്‍ കൈപ്പ് ഏറിയതാണ്. 'എന്നെ സഹായിച്ചതും ദ്രോഹിച്ചതും എന്റെ പാര്ട്ടിക്കാര് തന്നെയാണ്.. എന്നെ ദ്രോഹിച്ച പാര്‍ട്ടിക്കാര്‍ക്കെതിരെ പരാതി പറഞ്ഞിട്ടും ഒരു പരിഹാരവും ഉണ്ടായില്ല... എന്റെ മനസ്സ് വല്ലാതെ മടുത്തിരിക്കുന്നു.. - പത്മജ ഫേസ്ബുക്കില്‍ കുറിച്ചു.
-
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു?












Click it and Unblock the Notifications