കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താമസം മലമ്പുഴ ഡാമിനടുത്ത്; എന്നിട്ടും വെള്ളം കിട്ടാതെ അകത്തേത്തറ ചീക്കുഴി കോളനി

  • By Desk
Google Oneindia Malayalam News

പാലക്കാട്: താമസം മലമ്പുഴ ഡാമിനടുത്ത്, അകത്തേത്തറ ചീക്കുഴി കോളനിയില്‍. പക്ഷേ, കോളനി കണ്ടാല്‍ വികസനത്തിന് ഫണ്ടുലഭിച്ച മട്ടൊന്നുമില്ല. പണിയവിഭാഗത്തില്‍പ്പെട്ട അഞ്ച് കുടുംബങ്ങളാണ് ചീക്കുഴി കോളനിയിലുള്ളത്. സ്വകാര്യവ്യക്തിയുടെ പറമ്പിലെ കുഴല്‍ക്കിണര്‍ വെള്ളത്തെയാണ് ഇവര്‍ ആശ്രയിക്കുന്നത്. ഇതിന് മാസം അഞ്ഞൂറുരൂപവരെ ഉടമയ്ക്ക് നല്‍കണമെന്ന് കോളനിവാസികള്‍ പറയുന്നു. പണം വാങ്ങാനായി എല്ലാമാസവും ഉടമ വരുമെന്നാണ് കോളനിവാസികള്‍ പറയുന്നത്.

വെള്ളം പമ്പുചെയ്തശേഷം അരക്കിലോമീറ്ററോളം ചുമന്ന് വീടുകളിലെത്തിക്കണം. പ്രശ്‌നം ഇവിടെ തീര്‍ന്നില്ല- അഞ്ചുവര്‍ഷം മുമ്പ് സര്‍ക്കാര്‍ പണിതുനല്‍കിയ വീടുമാത്രമാണ് ഇവര്‍ക്കുള്ളത്. അതിന്റെ പണി പൂര്‍ത്തിയാക്കിയിട്ടുമില്ല. വീടുകളില്‍ മിക്കതിനും വാതിലുകളില്ല. മുന്‍വശത്തേതടക്കം വാതിലുകള്‍ തുണികൊണ്ട് മറച്ചാണ് വീട്ടിലിരിക്കുന്നതെന്ന് കോളനിവാസിയായ മുത്ത പറയുന്നു. മഴപെയ്താല്‍ വീടിനുള്ളിലേക്ക് മഴച്ചാറലും മിന്നലും അടിച്ചുകയറും. മേല്‍ക്കൂര വഴിയും വെള്ളം ചോര്‍ന്നിറങ്ങും. ഒരാള്‍ക്ക് നിന്നുതിരിയാന്‍ പോലുമിടമില്ലാത്ത ശൗചാലയംതന്നെ കുളിമുറിയാക്കേണ്ട അവസ്ഥയാണ്. ക്ലോസറ്റിന് മുകളില്‍ പലകവെച്ചശേഷം കുളിമുറിയായി ഉപയോഗിക്കും. പശുവിനെ മേച്ചും സ്വകാര്യവ്യക്തികളുടെ പറമ്പില്‍ പണിയെടുത്തുമാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്.

idukki

ഒരുമാസത്തെ റേഷനരിയും ലഭിച്ചില്ലെന്നും പറയുന്നു. പട്ടയംപോലുമില്ലാതെ 600 രൂപ വാടകനല്‍കി താമസം തൊട്ടടുത്തുതന്നെയുള്ള കലാധരന്റെയും അംബികയുടെയും കുടുംബത്തിന് സ്ഥലവും പട്ടയവും ലഭിച്ചിട്ടില്ല. 600 രൂപ മാസവാടക നല്‍കിയാണ് വീഴാറായ കുടിലില്‍ ഏഴുപേരടങ്ങുന്ന കുടുംബം താമസിക്കുന്നത്. പലതവണ പഞ്ചായത്തിലും എസ്.ടി. പ്രൊമോട്ടറോടും പരാതി പറഞ്ഞെങ്കിലും കാര്യമുണ്ടായില്ലെന്നും പറയുന്നു.

സ്വന്തമായി ഭൂമിവാങ്ങുകയാണെങ്കില്‍ പട്ടയം നല്‍കാമെന്ന വിചിത്രമായ മറുപടിയാണ് അധികൃതരില്‍നിന്ന് ലഭിച്ചതെന്ന് അംബിക പറയുന്നു. ഫണ്ട് വകയിരുത്തി ഉപയോഗിക്കുന്ന കുഴല്‍ക്കിണര്‍ പഞ്ചായത്തിന്റേതാണ്. പണം വാങ്ങുന്നുവെന്നത് ആരോപണമാവാം. കുഴല്‍ക്കിണറിലെ വെള്ളം കുടിക്കാന്‍ സാധിക്കാത്തതിനാല്‍ പുതിയ കുടിവെള്ളപദ്ധതിക്കായി 10ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. വീട് അറ്റകുറ്റപ്പണിക്ക് ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റ് നടപടിയെടുത്തിട്ടുണ്ട്. -ഡി. സദാശിവന്‍, അകത്തേത്തറ പഞ്ചായത്ത് പ്രസിഡന്റ്.

English summary
idukki akathethara colony struggling for drinking water
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X