ഇടുക്കി മെഡിക്കല്‍ കോളേജ് ഇനിയില്ല!! അടച്ചുപൂട്ടിയതായി സര്‍ക്കാര്‍!!

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഇടുക്കി ജില്ലര്‍ക്കാര്‍ക്ക് ഇടിത്തീ. ജില്ലയിലെ മെഡിക്കല്‍ കോളേജ് അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കോളേജ് അടച്ചുപൂട്ടുന്നതായി കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ മെഡിക്കല്‍ കൗണ്‍സിലിന് സത്യവാങ്മൂലം നല്‍കി. സൗകര്യങ്ങള്‍ കുറവായതിനെ തുടര്‍ന്നു ഇവിടെയുണ്ടായിരുന്ന വിദ്യാര്‍ഥികളെ കഴിഞ്ഞ വര്‍ഷം മറ്റു കോളേജിലേക്കു മാറ്റിയിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതിന് അംഗീകാരം നല്‍കിയിരുന്നെങ്കിലും മെഡിക്കല്‍ കൗണ്‍സില്‍ ഈ നടപടി അംഗീകരിച്ചിരുന്നില്ല.

കശാപ്പ് നിയന്ത്രണത്തിനെതിരേ കേരളം ഒറ്റക്കെട്ട്!! പ്രമേയം പാസാക്കി, എതിര്‍ത്തത് ഒരാള്‍ മാത്രം!!

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച നിലയില്‍!! ഇരുവരും പീഡനക്കേസിലെ ഇരകള്‍!!

1

ഇടുക്കിയില്‍ മെഡിക്കല്‍ കോളേജ് ഉണ്ടെന്നിരിക്കെ വിദ്യാര്‍ഥികളെ മാറ്റിയതിന് അംഗീകാരം നല്‍കാനാവില്ലെന്ന നിലപാടിലായിരുന്നു മെഡിക്കല്‍ കൗണ്‍സില്‍. ഇതിനിടെയാണ് മെഡിക്കല്‍ കോളേജ് അടച്ചുപൂട്ടിയെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. ഇതു സാങ്കേതികമായ നടപടി മാത്രമാണെന്നും ചെറുതോണിയില്‍ പൂര്‍ത്തിയാവുന്ന മുറയ്ക്ക് കോളേജ് പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അധികൃകര്‍ ചൂണ്ടിക്കാട്ടുന്നു.

2

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഇടുക്കിയില്‍ മെഡിക്കല്‍ കോളേജ് ആരംഭിച്ചത്. അന്നു 50 സീറ്റിനായിരുന്നു പ്രവേശന അനുമതി. രണ്ടുവര്‍ഷമായി 50 വിദ്യാര്‍ഥികള്‍ക്കു വീതം പ്രവേശനം നല്‍കുകയും ചെയ്തു. രണ്ടാം വര്‍ഷ പഠനത്തിന് സൗകര്യമൊരുക്കണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ നടപടിയൊന്നും സ്വീകരിച്ചില്ല. വിദ്യാര്‍ഥികള്‍ സമരം തുടങ്ങിയതോടെ വിദ്യാര്‍ഥികളെ മറ്റു കോളേജുകളിലേക്കു മാറ്റുകയായിരുന്നു.

English summary
Idukki medical college shut down.
Please Wait while comments are loading...