കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഹിഗ്വിറ്റ ഇന്നെഴുതിരുന്നെങ്കിൽ മാധവനെ എല്ലാവരും ചേർന്ന് സംഘി ആക്കിയേനെ'; വിവാദത്തിൽ സന്ദീപ് വാര്യർ

Google Oneindia Malayalam News

തിരുവനന്തപുരം:ഹിഗ്വിറ്റ വിവാദത്തിൽ പ്രതികരിച്ച് ബി ജെ പി നേതാവ് സന്ദീപ് വാര്യർ. സാമാന്യ മലയാളികളുടെ മനസ്സിൽ ആ പേരുറച്ചത് എൻഎസ്‌ മാധവന്റെ "ഹിഗ്വിറ്റ" എന്ന ചെറുകഥയിലൂടെയാണെന്നും കഥയുമായി ബന്ധമില്ലാത്ത ഒരു സിനിമക്ക് ഹിഗ്വിറ്റ എന്ന പേരിട്ടത്‌ ആ സൽപ്പേര് സ്വന്തമാക്കുക എന്ന ദുരുദ്ദേശത്തോടെ തന്നെയല്ലേയെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു. ഒരു പേരിൽ എന്തിരിക്കുന്നു എന്ന് ചോദിക്കുന്നവർ സ്വന്തമായി വല്ലതും എഴുതി , അത് മറ്റുള്ളവർ മോഷ്ടിച്ചെടുക്കുമ്പോൾ ഉണ്ടാകുന്ന വേദന ഒരിക്കലെങ്കിലും അനുഭവിക്കണമെന്നും പോസ്റ്റിൽ പറഞ്ഞു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

1


കൊളംബിയൻ ഗോൾ കീപ്പർ ഹിഗ്വിറ്റ , മൈതാനത്തിൽ അയാൾ പ്രകടിപ്പിച്ച അനിതര സാധാരണമായ കളിമികവിലൂടെയും മെയ്‌വഴക്കത്തിലൂടെയും പ്രസ്തനാണെങ്കിലും സാമാന്യ മലയാളികളുടെ മനസ്സിൽ ആ പേരുറച്ചത് എൻഎസ്‌ മാധവന്റെ "ഹിഗ്വിറ്റ" എന്ന ചെറുകഥയിലൂടെയാണ് .
ഫുട്ബോൾ ഭ്രാന്തനായ ഗീവറുഗീസച്ചൻ ജബ്ബാറിൽ നിന്നും ലൂസിയെ രക്ഷിക്കാൻ തന്റെ ആരാധനാ പാത്രമായ ഹിഗ്വിറ്റയെ ആവാഹിച്ചു കൊണ്ട് നടത്തുന്ന പോരാട്ടമാണ് ഇതിവൃത്തം .

യുഡിഎഫിന് 'കുരുക്ക്' ആവുമോ: എംഎല്‍എമാരുടെ അസാധാരണ യോഗം വിളിച്ച് ചേർത്ത് മുസ്ലീം ലീഗ്യുഡിഎഫിന് 'കുരുക്ക്' ആവുമോ: എംഎല്‍എമാരുടെ അസാധാരണ യോഗം വിളിച്ച് ചേർത്ത് മുസ്ലീം ലീഗ്

2


കഥയുമായി ബന്ധമില്ലാത്ത ഒരു സിനിമക്ക് ഹിഗ്വിറ്റ എന്ന പേരിട്ടത്‌ ആ സൽപ്പേര് സ്വന്തമാക്കുക എന്ന ദുരുദ്ദേശത്തോടെ തന്നെയല്ലേ ? . "ഹിഗ്വിറ്റ" എന്ന പേരിന് പകരം ജോർഗേ കാമ്പോസ് എന്നോ ഫാബിയാൻ ബാർത്തെസ്‌ എന്നോ സിനിമക്ക് പേരിടാതിരുന്നതിൽ നിന്ന് അക്കാര്യം വ്യക്തമാണ് . തന്റെ വിഷമം തുറന്ന് പറഞ്ഞ എൻ എസ്‌ മാധവനെ വ്യക്തിപരമായി ആക്ഷേപിച്ചു കൊണ്ടുള്ള ചിലരുടെ പോസ്റ്റുകൾ കണ്ടു .

3


"മൗലികമായ " കൃതികൾ സ്വന്തം പേരിൽ പകർത്തിയെഴുതി പ്രസിദ്ധീകരിച്ച് ശീലമുള്ളവർക്കും അങ്ങനെ പകർത്തിയെഴുതുന്നവരുടെ ഭൈമീ കാമുകർക്കുമൊക്കെ എൻഎസ്‌ മാധവനെ ആക്ഷേപിക്കാൻ എന്ത് അർഹതയാണുള്ളത് ?
ഹിഗ്വിറ്റ മലയാളിയുടെ മനസ്സിൽ മാധവന്റെ ചെറുകഥയായി തന്നെ ഇരിക്കട്ടെ . അത് എൻഎസ്‌ മാധവന് വിട്ടു കൊടുക്കാനുള്ള മര്യാദ സിനിമയുടെ പിന്നണി പ്രവർത്തകർ കാണിക്കണം .

4

ഒരു പേരിൽ എന്തിരിക്കുന്നു എന്ന് ചോദിക്കുന്നവർ സ്വന്തമായി വല്ലതും എഴുതി , അത് മറ്റുള്ളവർ മോഷ്ടിച്ചെടുക്കുമ്പോൾ ഉണ്ടാകുന്ന വേദന ഒരിക്കലെങ്കിലും അനുഭവിക്കണം . അപ്പോഴേ മനസ്സിലാകൂ .എന്തായാലും ആ കഥ കാലിക പ്രസക്തമാണ് . ലിസിമാരെ ജബ്ബാറിൽ നിന്ന് രക്ഷിക്കാൻ ഗീവറുഗീസ് അച്ചന്മാർ ഉണ്ടാകുന്ന കാലമാണ് . ആ കഥ ഇന്നെഴുതിരുന്നെങ്കിൽ മാധവനെ എല്ലാവരും ചേർന്ന് സംഘി ആക്കിയേനെ, പോസ്റ്റിൽ പറഞ്ഞു.

സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിക്കല്‍: മൊഴി മാറ്റി പ്രശാന്ത്, മനോരമയ്ക്കും സന്തോഷമെന്ന് സിപിഎംസന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിക്കല്‍: മൊഴി മാറ്റി പ്രശാന്ത്, മനോരമയ്ക്കും സന്തോഷമെന്ന് സിപിഎം

5


സുരാജ് വെഞ്ഞാറമ്മൂടിനെ നായകനാക്കി ഹേമന്ത് ജി നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഹിഗ്വിറ്റ എന്ന പേര് നൽകിയതാണ് വിവാദത്തിന് കാരണമയാത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയ പിന്നാലെ തന്റെ കഥയുടെ പേരിന് മേല്‍ തനിക്ക് അവകാശമില്ലാതെ പോകുന്നത് സങ്കടകരമാണെന്ന് എൻ എസ് മാധവൻ പ്രതികരിച്ച് രംഗത്തെത്തുകയായിരുന്നു. ഇതോടെ എൻ എസിനെ പിന്തുണച്ചും വിമർശിച്ചുമുള്ള ചർച്ചകൾ കൊഴുത്തു. വിവാദത്തിനിടെ ഹിഗ്വിറ്റ എന്ന പേര് ഉപയോഗിക്കുന്നതില്‍ നിന്നും അണിയറ പ്രവർത്തകരെ ഫിലിം ചേംബർ വിലക്കി. ഹിഗ്വിറ്റ എന്ന പേര് ഉപയോഗിക്കണമെങ്കില്‍ എന്‍എസ് മാധവനില്‍ നിന്നും അണിയറ പ്രവര്‍ത്തകര്‍ അനുമതി വാങ്ങിക്കണം എന്നാണ് ഫിലിം
ചേംബർ വ്യക്തമാക്കിയത്. ഇതിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ.

ഒടുവിൽ ആ സന്തോഷം പങ്കിട്ട് ജാസ്മിൻ; മികച്ച തീരുമാനമെന്ന് ആരാധകർ , 'എ ജനുവിൻ ഹ്യൂമൺ'ഒടുവിൽ ആ സന്തോഷം പങ്കിട്ട് ജാസ്മിൻ; മികച്ച തീരുമാനമെന്ന് ആരാധകർ , 'എ ജനുവിൻ ഹ്യൂമൺ'

English summary
If Higuita had written today, everyone would have made Madhavan a Sanghi'; Sandeep Warrier
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X