Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടതെങ്കില്‍ മുഖ്യമന്ത്രി പിണറായി തന്നെ; യുഡിഎഫില്‍ വടംവലി ചെന്നിത്തലയും ഉമ്മന്‍ചാണ്ടിക്കുമിടയില്‍

തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന വര്‍ഷമാണ് വരാനിരിക്കുന്ന 2021. തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരംഭിച്ചു ആരംഭിച്ചു കഴിഞ്ഞു. ഭരണത്തുടര്‍ച്ചക്ക് എല്‍ഡിഎഫും അധികാരത്തില്‍ തിരിച്ചെത്താന്‍ യുഡിഎഫും ശ്രമിക്കുമ്പോള്‍ പത്തിലേറെ സീറ്റുകള്‍ ലക്ഷ്യം വെച്ചാണ് ബിജെപി പ്രവര്‍ത്തനം. എല്ലാവരുടേയും പ്രതീക്ഷകള്‍ക്ക് ശക്തിപകരുന്ന അനുകൂല ഘടകവും പ്രതികൂല ഘടങ്ങളും നിറഞ്ഞ് നില്‍ക്കുന്ന ഒരു രാഷ്ട്രീയ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്.

ഭരണത്തുടര്‍ച്ച

ഭരണത്തുടര്‍ച്ച

ഇന്നേവരേയുള്ള സംസ്ഥാന ചരിത്രത്തില്‍ കേരള ജനത ഒരിക്കല്‍ മാത്രം അംഗീകരിച്ചുകൊടുത്തിട്ടുള്ള ഭരണത്തുടര്‍ച്ച ലക്ഷ്യം വെച്ചാണ് ഇടതുമുന്നണി നിയമസഭാ തിരഞ്ഞെടുപ്പന് ഒരുങ്ങുന്നത്. ലൈഫ് മിഷന്‍ ഉള്‍പ്പടേയുള്ള വികസന മുന്നേറ്റവും സര്‍ക്കാറിന്‍റെ ഭരണ നേട്ടങ്ങളും വോട്ടാകുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. നിപ, പ്രളയങ്ങള്‍, കൊറോണ വൈറസ് കാലഘട്ടത്തിലെ പ്രവര്‍ത്തന മികവും സര്‍ക്കാറിന്‍റെ ഭരണത്തുടര്‍ച്ചയെന്ന മോഹത്തിന് ശക്തി പകരുന്നു.

മുന്നണി മാറ്റം

മുന്നണി മാറ്റം


ഉപതിരഞ്ഞെടുപ്പുകളിലെ വിജയം, കേരള കോണ്‍ഗ്രസ് എം, എല്‍ജെഡി എന്നീ പാര്‍ട്ടികളുടെ മുന്നണി മാറ്റവും ഇടതിന് അനുകൂല ഘടകങ്ങളാണ്. കേരള കോണ്‍ഗ്രസിന്‍റെ മുന്നണി മാറ്റം മധ്യകേരളത്തില്‍, പ്രത്യേകിച്ച് കോട്ടയത്ത് നേട്ടമാവും എന്നാണ് മുന്നണി വിലയിരുത്തപ്പെടുന്നത്. എല്‍ജെഡി മലബാറിലെ ചില മേഖലകളിലും ശക്തിപകരും. തുടര്‍ ഭരണം ലഭിച്ചാല്‍ നിലവിലെ സാഹചര്യത്തില്‍ പിണറായി വിജയന്‍ തന്നെ മുഖ്യമന്ത്രി കസേരയില്‍ തുടരും.

പ്രതികൂല ഘടകം

പ്രതികൂല ഘടകം

അതേസമയം, സ്വര്‍ണ്ണക്കടത്ത് കേസ്, കിഫ്ബി, കെ ഫോണ്‍ വിവാദങ്ങള്‍, വടക്കാഞ്ചേരിയിലെ ലൈഫ് മിഷനിലെ ക്രമക്കേടുകള്‍ എന്നിവയാണ് ഇടതിന്‍റെ ഭരണത്തുടര്‍ച്ചയ്ക്ക് പ്രതികൂല ഘടമായി നില്‍ക്കുന്നത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങള്‍ ഏത് വിധേനയും മുഖ്യമന്ത്രിയിലേക്കും മറ്റ് മന്ത്രിമാരിലേക്കും എത്തുന്നത് ലക്ഷ്യമിടുകയാണ് പ്രതിപക്ഷം. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയപരമായി ഉപയോഗിക്കുന്നുവെന്ന വാദം ഉയര്‍ത്തിയാണാ മുന്നണി ഇതിനെ നേരിടുന്നത്.

യുഡിഎഫ് പ്രതീക്ഷ

യുഡിഎഫ് പ്രതീക്ഷ

ഇടത് സര്‍ക്കാറിനെതിരായി ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ വോട്ടായി മാറുന്നതിലൂടെ അധികാരം പിടിക്കാമെന്നാണ് യുഡിഎഫ് വിലയിരുത്തുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഉണ്ടാക്കിയ മുന്നേറ്റവും പ്രതീക്ഷ നല്‍കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസ് അടക്കമുള്ള വിഷയങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരെ യുഡിഎഫ് സജീവമാക്കി നിലനിര്‍ത്തിയാവും പ്രചാരണങ്ങല്‍ മുന്നോട്ട് കൊണ്ടുപോവുക.

തിരിഞ്ഞു കുത്തുന്നത്

തിരിഞ്ഞു കുത്തുന്നത്

സര്‍ക്കാറിനെതിരെ അഴിമതി എന്ന ആരോപണം മുന്നോട്ട് വെക്കുമ്പോള്‍ യുഡിഎഫിനെയും അത് തിരിഞ്ഞു കൊത്തുന്നു. വികെ ഇബ്രാഹീം കുഞ്ഞ്, കമറുദ്ധീന്‍ എന്നീ രണ്ട് എംഎല്‍എമാര്‍ ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പടേയുള്ള നേതാക്കള്‍ക്കെതിരെ ബാര്‍ കോഴ കേസില്‍ അന്വേഷണം നടക്കുമ്പോള്‍ മറുവശത്ത് സോളാര്‍ കേസിലും പുതിയ ആരോപണങ്ങള്‍ ഉയര്‍ന്ന് വരുന്നുണ്ട്.

മുന്നണി വിട്ടവര്‍

മുന്നണി വിട്ടവര്‍

എല്‍ജെഡിയുടെ മുന്നണി മാറ്റത്തെ ഒരു പരിധിവരെയെങ്കിലും യുഡിഎഫിന് പ്രതിരോധിക്കാന്‍ കഴിയുമെങ്കിലും പതിറ്റാണ്ടുകളായി കൂടെ ഉണ്ടായിരുന്ന കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ടത് വലിയ ക്ഷീണം തന്നെയാണ്. കോട്ടയത്തെ ഭൂരിപക്ഷം സീറ്റുകളിലും മധ്യകേരളത്തിലെ മറ്റ് ചില ജില്ലകളിലും ഈ മുന്നണി മാറ്റം എങ്ങനെ പ്രതിഫലിക്കുമെന്ന് കണ്ടറിയണം. യുഡിഎഫ് സീറ്റുകള്‍ കൂടുതലായി മറിഞ്ഞാല്‍ അത് മുന്നണിയുടെ വിജയത്തിന് തന്നെ തടസ്സം സൃഷ്ടിക്കും.

ആര് മുഖ്യമന്ത്രിയാവും

ആര് മുഖ്യമന്ത്രിയാവും

അധികാരം ലഭിച്ചാല്‍ യുഡിഎഫിനുള്ളില്‍ പ്രധാനമായും വെല്ലുവിളി ഉയരുക മുഖ്യമന്ത്രി സ്ഥാനത്തേക്കുറിച്ചുള്ള തര്‍ക്കമാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തയ്യാറായി കഴിഞ്ഞു. മുല്ലപ്പള്ളിയും തിരഞ്ഞെടുപ്പ് രംഗത്ത് ഉണ്ടായേക്കും. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല അവകാശവാദം ഉന്നയിക്കുമ്പോള്‍ കൂടുതല്‍ എംഎല്‍എമാരെ തനിക്കൊപ്പം നിര്‍ത്താന‍് കഴിയും എന്നാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതീക്ഷ.

ബിജെപി പ്രതീക്ഷ

ബിജെപി പ്രതീക്ഷ

ശക്തമായ ത്രികോണ മത്സരം കാഴ്ചവെച്ച് സംസ്ഥാനത്ത് ശ്രദ്ധേയമായ ശക്തിയായി മാറുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. നിലവില്‍ കയ്യിലുള്ള നേമം ഉള്‍പ്പടെ പത്തിലേറെ സീറ്റുകള്‍ ലക്ഷ്യം വെച്ചുകൊണ്ടാണ് അവരുടെ പ്രവര്‍ത്തനം. സംസ്ഥാന സര്‍ക്കാറിനെതിരെ നിരന്തരം വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് ബിജെപിയും കളംപിടിക്കുന്നുണ്ട്. എന്നാല്‍ പാര്‍ട്ടിക്ക് അകത്തെ പ്രശ്നങ്ങള്‍ തന്നെയാണ് അവര്‍ക്ക് വെല്ലുവിളിയാവുന്നത്.

Recommended Video

cmsvideo
    കേരള: സ്കൂൾ തുറക്കുന്നതിലും പരീക്ഷാ നടത്തിപ്പിലും ചർച്ച; മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+