Get Updates
Get notified of breaking news, exclusive insights, and must-see stories!

'തൃശൂർ എടുത്തോണ്ട് പോയാൽ നമ്മളെങ്ങനെ അങ്ങോട്ട് പോകും, ഒന്നും നടക്കില്ല'; ബിജെപിയെ പരിഹസിച്ച് കെ മുരളീധരൻ

തിരുവനന്തപുരം: തൃശൂർ ലോക്സഭ മണ്ഡലത്തിൽ ബി ജെ പി പ്രതീക്ഷ വെയ്ക്കേണ്ടതില്ലെന്ന് വടകര എം പി കെ മുരളീധരൻ. മോദിയുടെ ഗ്യാരണ്ടി കേരളത്തിൽ ചെലവാകാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തേക്കിൻകാട് നടന്ന പരിപാടിയിൽ പങ്കെടുത്തവർ പ്രധാനമന്ത്രി വിളിച്ചത് കൊണ്ടാണ് പോയത്. അല്ലാതെ അതെല്ലാം ബി ജെ പി വോട്ടുകളല്ല. എത്രയൊക്കെ ശ്രമിച്ചാലും അവർക്ക് തൃശൂർ ലഭിക്കാൻ പോകുന്നില്ലെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

'തൃശൂരൊക്കെ ആരെങ്കിലും എടുത്ത് കൊണ്ടുപോയാൽ നമ്മളെങ്ങനെ നാളെ അവിടേക്ക് പോകും. വാഗ്ദാനങ്ങളൊക്കെ പാലിക്കപ്പെട്ടിട്ടുണ്ടോയെന്നത് ഇവിടുത്തെ വീട്ടമ്മമാർക്കൊക്കെ അറിയാം. അതൊക്കെ നോക്കി അവർ വോട്ട് ചെയ്തോളും. തൃശൂരെ പ്രസംഗത്തിൽ ഇടക്കിടെ മോദി പിണറായിയെ സ്വർണവും വെള്ളിയുമൊക്കെ ഓർമ്മിപ്പിക്കുന്നുണ്ട്. ഇവർ തമ്മിലുള്ള അന്തർധാരായാണ് വ്യക്തമാക്കുന്നത്. വല്ലാതെ കളിക്കേണ്ട സ്വർണം കൈയ്യിലുണ്ടെന്നാണ് മോദി പറയുന്നത്. പിണറായി അതുകൊണ്ടാണ് നരേന്ദ്ര മോദിയെന്ന് പോലും തികച്ച് പറയാത്തത്. പാർലമെന്റിൽ എംപിമാരെ സസ്പെന്റ് ചെയ്തതിൽ പ്രതികരിക്കാത്തതും അതുകൊണ്ടാണ്.

sureshmurali-

മോദി തരാത്തത് കൊണ്ടല്ല, എംപിമാർ ചോദിക്കാത്തത് കൊണ്ടാണ് ധനസഹായം കേന്ദ്രം തരാത്തത് എന്നാണ് പിണറായി പറയുന്നത്. എന്നാൽ ഞങ്ങൾ ചോദിക്കാത്തത് കൊണ്ടല്ല, ഇവിടെ ചോദിച്ചാൽ അവിടേയും അവിടെ ചോദിച്ചാൽ ഇവിടേയും ചോദിക്കാൻ പറയുന്നത് കൊണ്ടാണ്', മുരളീധരൻ പറഞ്ഞു.

വടകരയിൽ ഇക്കുറിയും മത്സരിക്കുമോയെന്ന ചോദ്യത്തിന് പാർട്ടി പറഞ്ഞാൽ ഇത്തവണയും മത്സരിക്കുമെന്ന് മുരളീധരൻ വ്യക്തമാക്കി. 'എന്റെ താത്പര്യം മാറി നിൽക്കാനാണ്. എന്നാൽ നേതൃത്വം പറഞ്ഞാൽ അനുസരിക്കും. സിറ്റിങ് എംപിമാർ തന്നെ മത്സരിക്കട്ടെയെന്ന ധാരണയാണ് ഉണ്ടാക്കിയിട്ടുള്ളത്', അദ്ദേഹം പറഞ്ഞു. കണ്ണൂർ ലോക്സഭ സീറ്റിൽ മത്സരിക്കില്ല. കണ്ണൂരിലേക്ക് മാറേണ്ട ആവശ്യം ഇപ്പോൾ നിലവിലില്ല. അവിടെ യുവാക്കൾ മത്സരിക്കട്ടെ. വടകരയിൽ ആര് മത്സരിച്ചാലും ഭയമില്ല. ഞാൻ വിജയിച്ചാൽ നിയമസഭയിലേക്ക് മത്സരിക്കില്ല. മണ്ഡലത്തിൽ തന്നാൽ കഴിയുന്ന വിധത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കാൻ സാധിച്ചിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു.

പിണറായി സർക്കാരിന്റെ പോഷക സംഘടനയായി കേരള പോലീസ് മാറിയെന്നും അദ്ദേഹം വിമർശിച്ചു.കേരള പോലീസിൽ നിന്നും പലതും പ്രതീക്ഷിക്കേണ്ടി വരും. എന്നാൽ പിണറായി തമ്പുരാൻ എന്നും നാട് വാഴില്ലെന്ന് കേരള പോലീസും മനസിലാക്കണമെന്നും മുരളീധരൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+