കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ-റെയിലിനെതിരെ കാണിച്ച ആവേശം ഇപ്പോള്‍ കാണുന്നില്ലാലോ: കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ സിപിഎം

കണ്ണൂർ റെയില്‍വെ സ്റ്റേഷന്‍ ഭൂമി സ്വകാര്യ കമ്പനിയ്ക്ക് പാട്ടത്തിന് നല്‍കുന്നതിനെതിരെ വലിയ പ്രതിഷേധമാണ് സി പി എമ്മും ഇടതുമുന്നണിയും നടത്തുന്നത്.

Google Oneindia Malayalam News
mvjayarajan1

കണ്ണൂര്‍: റെയില്‍വെ സ്റ്റേഷന്‍ ഭൂമി സ്വകാര്യ കമ്പനിയ്ക്ക് അടിയറ വച്ചതിനെതിരെ എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തിയുള്ള പ്രക്ഷോഭത്തിന് സി പി എമ്മും , എല്‍ ഡി എഫും നേതൃത്വം നല്‍കുമെന്നും സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. കണ്ണൂരിന്‍റെ സമഗ്ര വികസനത്തിനുള്ള റെയില്‍വെ ഭൂമി സ്വകാര്യ കമ്പനിക്ക് ദീര്‍ഘകാല പാട്ടത്തിന് നല്‍കിയത് അംഗീകരിക്കാനാവില്ല. പൊതു മേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിന് കോണ്‍ഗ്രസ് തുടക്കം കുറിച്ച വിറ്റഴിക്കല്‍ നയം പൂര്‍വ്വാധികം ശക്തിയോടെ ബിജെപി സര്‍ക്കാര്‍ നടപ്പാക്കുകയാണ്. ഇതിന്‍റെ ഭാഗമായാണ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തെ ഏഴ് ഏക്കര്‍ ഭൂമി സ്വകാര്യ കമ്പനിക്ക് 45 വര്‍ഷം പാട്ടത്തിന് നല്‍കിയത്. മൊത്തം 48 ഏക്കര്‍ ഭൂമി പാട്ടത്തിന് വച്ചിട്ടുണ്ട്. ഇതിന്‍റെ ആദ്യഘട്ടമായാണ് ഏഴ് ഏക്കര്‍ ഭൂമി കൈമാറിയത്.

ഭൂമി പാട്ടത്തിന് നല്‍കുന്നത് വരെ കാത്തിരുന്ന കണ്ണൂര്‍ എം പി ഇപ്പോള്‍ പ്രക്ഷോഭത്തിനിറങ്ങുമെന്ന് പറയുന്നത് ഇരട്ടത്താപ്പാണ്. 2014-19 കാലത്തെ എം.പി യായിരുന്ന പി.കെ ശ്രീമതി ടീച്ചര്‍ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്‍റെ സമഗ്ര വികസനത്തിന് വേണ്ടി ഇടപെടുകയും, നാലാമത്തെ പ്ലാറ്റ്ഫോം പണിയാനും, എസ്കലേറ്ററുകളും ലിഫ്റ്റും നിര്‍മ്മിക്കാനും, റെയില്‍വെ സ്റ്റേഷനിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനും കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുകയും പദ്ധതികള്‍ക്ക് അംഗീകാരം കിട്ടുകയും ചെയ്തു. ഒരു ഭാഗത്തെ എസ്കലേറ്ററും ലിഫ്റ്റും 2018-ല്‍ തന്നെ പൂര്‍ത്തിയാക്കി. കണ്ണൂര്‍ ടൗണിലെ ഏറ്റവും കൂടുതല്‍ വെള്ളം ലഭിക്കുന്ന റെയില്‍വെ കിണര്‍ മാലിന്യ നിക്ഷേപ കേന്ദ്രമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

കേരള ബംപർ അടിച്ചില്ലേ, എന്നാലൊരു പഞ്ചാബ് ബംപറായാലോ: വീട്ടിലെത്തും ലോട്ടറി, അടിച്ചാല്‍ കോടികള്‍കേരള ബംപർ അടിച്ചില്ലേ, എന്നാലൊരു പഞ്ചാബ് ബംപറായാലോ: വീട്ടിലെത്തും ലോട്ടറി, അടിച്ചാല്‍ കോടികള്‍

അത് ശുദ്ധീകരിച്ചതിനെ തുടര്‍ന്നാണ് വാട്ടര്‍ ടാങ്കില്‍ വെള്ളം കൊണ്ടു വന്നിരുന്ന റെയില്‍വെ സ്റ്റേഷനിലെ ജലക്ഷാമം പരിഹരിച്ചത്. റെയില്‍വെ ജീവനക്കാരുടെ ക്വാട്ടേര്‍സ് താമസയോഗ്യമായിരുന്നില്ല. പുതിയ ക്വാട്ടേര്‍സിന് അനുമതി ലഭിക്കുകയും പണിയുകയും ചെയ്തു. എന്നാല്‍ അതും ഇപ്പോള്‍ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്. നാലാം പ്ലാറ്റ്ഫോം നിര്‍മ്മിക്കാനുള്ള അനുമതി ലഭിച്ചതും കരാറുകാരനെ പണിയേല്‍പ്പിച്ചതുമെല്ലാം ശ്രീമതി ടീച്ചറുടെ കാലത്തു തന്നെയാണ്. പിന്നീട് വന്ന എം.പി റെയില്‍വെ സ്റ്റേഷന്‍ വികസനത്തിന് വേണ്ടി തുടര്‍ നടപടികള്‍ സ്വീകരിച്ചതുമില്ല. നാലാം പ്ലാറ്റ്ഫോം നിര്‍മ്മിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ സ്ഥലം പാട്ടത്തിന് കൊടുക്കാന്‍ കഴിയുമായിരുന്നില്ലെന്നും സി പി എം ജില്ലാ സെക്രട്ടറി ചൂണ്ടിക്കാ്ടുന്നു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയായ കെ-റെയിലിനെതിരെ കോണ്‍ഗ്രസും യുഡിഎഫും കാണിച്ച ആവേശം റെയില്‍വെ ഭൂമി സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് കൊടുത്തപ്പോള്‍ കാണുന്നില്ല. കെ പി സി സി പ്രസിഡന്‍റ് കെ റെയില്‍ കുറ്റി പിഴുതെറിയാന്‍ നേരിട്ട് നേതൃത്വം നല്‍കിയിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതി തകര്‍ക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെ ഭൂമി സ്വകാര്യ കമ്പനിക്ക് തീരെഴുതിയപ്പോള്‍ ഇത്തരം പ്രതിഷേധം കോണ്‍ഗ്രസിന്‍റെ ഭാഗത്ത് നിന്നുണ്ടായില്ല. കണ്ണൂരിലെ റെയില്‍വെ വികസനായി പാര്‍ലമെന്‍റില്‍ ഇതുവരെ ശബ്ദിക്കാന്‍ കണ്ണൂര്‍ എം പി തയ്യാറായിരുന്നില്ല.

റെയില്‍വെ ഭൂമി പാട്ടത്തിന് നല്‍കിയതുമായി ബന്ധപ്പെട്ട് ബി ജെ പി നേതാവ് എ.പി അബ്ദുള്ളക്കുട്ടി നടത്തിയ പ്രതികരണം സംശയാസ്പദമാണ്. സ്വകാര്യ കമ്പനിയുമായി ബിജെപി നേതാവിനുള്ള ബന്ധത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. അബ്ദുളള കുട്ടി എം പി യായ അവസാന കാലത്താണ് റെയില്‍വെ സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കുന്നതിന് തുടക്കമിട്ടത്. അതിന്‍റെ തുടര്‍ച്ചയാണോ ഇപ്പോഴത്തെ പാട്ടക്കരാറെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 48 ഏക്കര്‍ ഭൂമി കൂടി പാട്ടത്തിന് വച്ച സാഹചര്യത്തില്‍ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന് വികസനത്തിന് ആവശ്യമായ ഭൂമിയുണ്ടെന്ന അബ്ദുള്ളക്കുട്ടിയുടെ അവകാശ വാദം പരിഹാസ്യമാണ്. കെ റെയിലിന് ഉള്‍പ്പെടെ സര്‍വേ നടത്തിയ ഭൂമിയാണ് പാട്ടത്തിന് കൊടുത്തത്.

കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്‍റെ നാല്, അഞ്ച് പ്ലാറ്റ് ഫോമിന് കണ്ടെത്തിയ ഭൂമിയാണ് പാട്ടത്തിന് നല്‍കിയത്. റെയില്‍വെ യാഡ് നിര്‍മാണവും അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. എന്‍ജിനീയറിങ് വിഭാഗം നേരത്തെ കണ്ണൂരില്‍ നിന്ന് മാറ്റിയിരുന്നു. വികസനത്തിനുള്ള ഭൂമി മുഴുവന്‍ പാട്ടത്തിന് നല്‍കുന്ന റെയില്‍വെ ലാന്‍റ് ഡവലപ്മെന്‍റ് അതോറിറ്റിയുടെ നടപടി അംഗീകരിക്കാനാവില്ല.
റെയില്‍വെ സ്റ്റേഷന്‍റെ നവീകരണത്തിനും നഗര വികസനത്തിനും തടസ്സം നില്‍ക്കുന്ന റെയില്‍വെ ലാന്‍റ് ഡവലെപ്മെന്‍റ് അതോറിറ്റി നടപടി തിരുത്തണം. കണ്ണൂര്‍ നഗരത്തിന്‍റെ വികസനവും നടക്കില്ല. റോഡ് വീതികൂട്ടുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനം നിലയ്ക്കും. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമായ ഭൂമിയാണ് സ്വകാര്യ കമ്പനിക്ക് തീരെഴുതി കൊടുത്തത്. ഇത് അംഗീകരിക്കാനാവില്ല. റെയില്‍വെ ലാന്‍റ് ഡവലപ്മെന്‍റ് അതോറിറ്റി ജനവിരുദ്ധമായ തീരുമാനം തിരുത്തണം. ഇല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തെ നേരിടേണ്ടി വരുമെന്നും എംവി ജയരാജന്‍ കൂട്ടിച്ചേർത്തു.

English summary
If you don't see the enthusiasm shown against K-rail now: CPM against Congress and BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X