Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ കണക്ക് നോക്കിയാൽ മനസ്സിലാവും ബിജെപി വിരുദ്ധ ട്രെൻഡ്; യുപി തിരഞ്ഞെടുപ്പ് ഫലത്തില്‍ ബിന്ദു അമ്മിണി

കോഴിക്കോട്: അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ ഫലം പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി രംഗത്ത്. ഹിന്ദുത്വ രാഷ്ട്ര നിര്‍മ്മിതിക്ക് വേണ്ടി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന ബിജെപിക്ക് എതിരെ ശക്തമായ മുന്നണി രൂപീകരിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു എന്നത് കൂടി ആണ് ഇന്നത്തെ തെരഞ്ഞെടുപ്പു ഫലങ്ങള്‍ കാണിച്ചു തരുന്നതെന്ന് ബിന്ദു അമ്മിണി പറഞ്ഞു.

ഓരോ മണ്ഡലത്തിലെയും പോള്‍ ചെയ്ത മുഴുവന്‍ വോട്ടിന്റെയും എത്ര ശതമാനം എന്‍ഡിഎ യ്ക്ക് ലഭിച്ചു എന്ന കണക്കു നോക്കിയാല്‍ മനസ്സിലാക്കാവുന്നതാണ് ബിജെപി വിരുദ്ധ ട്രെന്‍ഡ്. എന്നാല്‍ അത് ഏകീകരിക്കുന്നതില്‍ വന്ന വീഴ്ച ഗുരുതരമായ ഒന്ന് തന്നെ ആണെന്ന് ബിന്ദു അമ്മിണി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ബിന്ദു അമ്മിണിയുടെ പ്രതികരണം. കുറിപ്പിന്റെ പൂര്‍ണരൂപം. . . .

1

ഹിന്ദുത്വ രാഷ്ട്ര നിര്‍മ്മിതിക്ക് വേണ്ടി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന ബിജെപിക്ക് എതിരെ ശക്തമായ മുന്നണി രൂപീകരിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു എന്നത് കൂടി ആണ് ഇന്നത്തെ തെരഞ്ഞെടുപ്പു ഫലങ്ങള്‍ കാണിച്ചു കൊണ്ടിരിക്കുന്നത്. സംഘപരിവാറിനെതിരെ വിശാല ജനാതിപത്യ മുന്നണി കെട്ടിപ്പടുക്കുന്നതിനു സമാജ് വാദി പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ്, ബി എസ് പി, ആസാദ് സമാജ് പാര്‍ട്ടി, തുടങ്ങിയവരെല്ലാം ഒരുമിച്ചു നില്‍ക്കേണ്ടിയിരുന്നു.

2

ബിജെപിക്കും കൂട്ട് കക്ഷികള്‍ക്കും എതിരായ ജനകീയ വികാരം ഐക്യപ്പെടുത്തുന്നതിലെ പാളിച്ചകള്‍ ബിജെപി വോട്ട് ആക്കി മാറ്റിയിട്ടുണ്ട്. ഓരോ മണ്ഡലത്തിലെയും പോള്‍ ചെയ്ത മുഴുവന്‍ വോട്ടിന്റെയും എത്ര ശതമാനം എന്‍ഡിഎ യ്ക്ക് ലഭിച്ചു എന്ന കണക്കു നോക്കിയാല്‍ മനസ്സിലാക്കാവുന്നതാണ് ബിജെപി വിരുദ്ധ ട്രെന്‍ഡ്. എന്നാല്‍ അത് ഏകീകരിക്കുന്നതില്‍ വന്ന വീഴ്ച ഗുരുതരമായ ഒന്ന് തന്നെ ആണ്. സാമ്പത്തിക പരിഷ്‌കരണങ്ങളിലൂടെയും മറ്റും നട്ടം തിരിഞ്ഞു കൊണ്ടിരിക്കുന്ന സാധാരണക്കാരായ ജനങ്ങള്‍ളെ ആം ആദ്മി പാര്‍ട്ടി നടപ്പാക്കിയ പല പദ്ധതികളും ആകര്‍ഷിച്ചിട്ടുണ്ട്.

3

സ്ത്രീകള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നടപ്പാക്കുകയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനു നടത്തിയ ഇടപെടലുകളുമൊക്കെ ഈ തെരഞ്ഞെടുപ്പില്‍ ആം ആദ്മി സ്വാധിനിച്ചിട്ടുണ്ട്.അഖിലേഷ് യാദവ്‌ന്റെ അമിത ആത്മ വിശ്വാസവും സീറ്റ് വിഭജനത്തില്‍ കടും പിടുത്തം പുലര്‍ത്തിയതും വിശാല മുന്നണി കെട്ടിപ്പടുക്കുന്നതിലെ പരാജയങ്ങളില്‍ ഒന്നാണ്. ഈ തെരഞ്ഞെടുപ്പ് ജനങ്ങള്‍ക്ക് ബിജെപി യെ വീണ്ടും അധികാരത്തില്‍ കയറ്റാന്‍ താല്പര്യം ഇല്ലായിരുന്നു എന്ന് തന്നെ ആണ് കാണിക്കുന്നത്.

4

എന്നാല്‍ ജനങ്ങളുടെ വികാരം ശരിയായി പ്രയോഗത്തില്‍ കൊണ്ടുവരുന്നതിനും വോട്ടുകള്‍ ഏകീകരിക്കുന്നതിലും പറ്റിയ വീഴ്ച സ്വയം വിമര്‍ശനപരമായി കണ്ടു ശക്തമായ ബദല്‍ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തിലേക്കു മുഴുവന്‍ ജനാതിപത്യ ശക്തികളും അടിയന്തിരമായി ഐക്യപ്പെടുക എന്നത് കാലം ആവശ്യപ്പെടുന്ന നീതിയാണ്- ബിന്ദു അമ്മിണി ഫേസ്ബുക്കില്‍ കുറിച്ചു.

Recommended Video

cmsvideo
    പേടിക്കണോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കാം,തോല്‍വിയ്ക്ക് പിന്നാലെ രാഹുലിന്റെ പ്രസംഗം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+