Get Updates
Get notified of breaking news, exclusive insights, and must-see stories!

മരക്കാറിനെ പേടിച്ചാണോ ഐഎഫ്എഫ്കെ മാറ്റിയത്? ഡീഗ്രേഡിംഗ് അമിത പ്രതീക്ഷ കാരണം, പ്രതികരിച്ച് കമൽ

തിരുവനന്തപുരം: മരക്കാര്‍ റിലീസിന് വേണ്ടിയാണ് ഐഎഫ്എഫ്‌കെ മാറ്റി വെച്ചത് എന്നുളള ആരോപണം ശരിയല്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍. ഡിസംബറില്‍ നടക്കേണ്ടിയിരുന്ന ചലച്ചിത്ര മേള ഫെബ്രുവരിയിലേക്കാണ് മാറ്റിയിരിക്കുന്നത്.

സോ കൂൾ കൽ സോൺ! കണ്ടിട്ട് ദുൽഖറിന് പോലും മനസ്സിലായില്ല, കല്യാണിയുടെ പുത്തൻ ലുക്ക്, ചിത്രങ്ങൾ

ഐഎഫ്എഫ്കെ മാറ്റിയത് വമ്പന്‍ റിലീസ് ആയ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് വേണ്ടിയാണ് എന്ന് ആരോപണം ഉയര്‍ന്നിരുന്നു. മരക്കാറിനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന ഡീഗ്രേഡിംഗിനെ കുറിച്ചും കമൽ പ്രതികരിച്ചു.

1

മരക്കാര്‍ റിലീസിന് വേണ്ടിയാണ് ചലച്ചിത്ര മേള മാറ്റിയത് എന്ന് ഐഎഫ്എഫ്‌കെയെ കുറിച്ച് അറിയുന്നവര്‍ പറയുമെന്ന് തോന്നുന്നില്ലെന്ന് കമല്‍ മീഡിയാ വണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇത് ഇരുപത്തി ആറാമത്തെ ചലച്ചിത്ര മേളയാണ്. എല്ലാ വര്‍ഷവും ഡിസംബറില്‍ ആണ് നടത്താറുളളത്. ഇതിന് മുന്‍പും സൂപ്പര്‍ താരങ്ങളുടെ വലിയ റിലീസുകള്‍ ഡിസംബറില്‍ ഉണ്ടായിട്ടുണ്ട്. അതിന്റെ ഇടയിലും ഐഎഫ്എഫ്‌കെ നടത്തിയിട്ടുണ്ടെന്നും കമല്‍ പറഞ്ഞു.

2

മരക്കാര്‍ എന്നുളള സിനിമ വലിയ സിനിമ തന്നെയാണ്. എന്നാല്‍ ഐഎഫ്എഫ്‌കെയെ സംബന്ധിച്ച് മരക്കാര്‍ ഒരു വലിയ ഭീഷണിയായി തങ്ങളുടെ മുന്നില്‍ ഇല്ലായിരുന്നു. കൈരളി തിയറ്റര്‍ മാത്രമല്ല, ധന്യ, രമ്യ തിയറ്ററുകളൊക്കെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊളിഞ്ഞ് കിടക്കുകയാണ്. അത്തരം സാഹചര്യം ഉള്ളത് കൊണ്ടാണ് ചലച്ചിത്ര മേള ഫെബ്രുവരിയിലേക്ക് മാറ്റിയത്. അതല്ലാതെ ബാഹ്യമായ കാരണങ്ങള്‍ കൊണ്ടല്ലെന്നും കമല്‍ പറഞ്ഞു.

3

ചലച്ചിത്ര മേള ഫെബ്രുവരിയിലേക്ക് മാറ്റുക എന്നത് സര്‍ക്കാര്‍ എടുത്ത തീരുമാനമാണെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ തവണ മേഖല തിരിച്ച് ചലച്ചിത്ര മേള നടത്തിയത് പൂര്‍ണ വിജയം ആയിരുന്നു. ഐഎഫ്എഫ്‌കെ തിരുവനന്തപുരത്ത് തന്നെ ആയിരിക്കും എന്ന് കഴിഞ്ഞ തവണ തന്നെ പറഞ്ഞിട്ടുളളതാണെന്നും കമല്‍ പറഞ്ഞു. ഒടിടി റിലീസുകള്‍ തിയറ്റര്‍ വ്യവസായത്തിന് ഭീഷണിയാണെന്ന് താന്‍ കരുതുന്നില്ലെന്നും കമല്‍ വ്യക്തമാക്കി.

ചുവപ്പിനെന്തരൊഴക്, ചുവന്ന സാരിയിൽ സുന്ദരിയായി അനുശ്രീ, ചിത്രങ്ങൾ

4

''ഒടിടി എന്നാല്‍ പുതിയ സാധ്യതകളാണ്. ലോകം മുഴുവന്‍ ഒരു സിനിമയ്ക്കുളള സാധ്യത തുറക്കുന്നതാണ് ഒടിടി. സിനിമ ആസ്വദിക്കേണ്ട മാധ്യമം ഏതായിരിക്കണം എന്ന് പ്രേക്ഷകന് തിരഞ്ഞെടുക്കാം. ഒടിടിക്ക് വേണ്ടിയും സിനിമ എടുക്കാം. പ്രമേയം സ്വീകരിക്കുന്ന കാര്യത്തിലും സെന്‍സറിംഗ് ഇല്ലാതെ വിഷയങ്ങള്‍ തിരഞ്ഞെടുക്കാനും സിനിമാക്കാര്‍ക്ക് പറ്റും എന്നതൊരു സാധ്യത തന്നെയാണ്'' കമൽ പറഞ്ഞു.

5

''സോഷ്യല്‍ മീഡിയയില്‍ ഡീഗ്രേഡിംഗ് ഒരു സിനിമയ്ക്ക് മാത്രമല്ലെന്ന് മരക്കാര്‍ സിനിമയ്ക്ക് എതിരെയുളള പ്രചാരണങ്ങളെ കുറിച്ച് കമല്‍ ചൂണ്ടിക്കാട്ടി. ചുരുളി വന്ന സമയത്ത് തെറിയുമായി ബന്ധപ്പെട്ട് മോശം പ്രചാരണം നടന്നു. ഫിലിം മേക്കറുടെ ചോയ്‌സ് ആണ് തെറി വേണോ വേണ്ടയോ എന്നത്. അത് കാണണമോ വേണ്ടയോ കാണിയുടെ ചോയ്‌സാണ് എന്നത് പോലെ തന്നെയാണത്''.

6

മരക്കാറിനെ കുറിച്ച് ഒരുപാട് ഹൈപ്പ് ഉണ്ടായപ്പോള്‍ പ്രേക്ഷകനെ അത് അമിത പ്രതീക്ഷയിലേക്ക് കൊണ്ട് ചെന്നെത്തിച്ചു. പ്രതീക്ഷ അമിതമാകുമ്പോള്‍ അത്രയും കിട്ടിയില്ലെങ്കില്‍ പ്രേക്ഷകന്‍ നിരാശനാകും. ഫാന്‍സുകാര്‍ തമ്മിലുളള യുദ്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സോഷ്യല്‍ മീഡിയയ്ക്ക് മുന്‍പും അതുണ്ട്. സൂപ്പര്‍താരങ്ങളുടെ ഫാന്‍സ് ഒരു സിനിമയോ മോശമായോ നല്ലതായോ പറയുന്ന പ്രവണത മുന്‍കാലങ്ങളിലും ഉണ്ടായിട്ടുണ്ടെന്നും കമല്‍ പറഞ്ഞു.

7

സോഷ്യല്‍ മീഡിയയ്ക്ക് മുന്‍പ് തിയറ്ററുകളില്‍ ഇരുന്ന് കൂവുന്ന ഒരു സംസ്‌ക്കാരം ഉണ്ടായിരുന്നു. എല്ലാ സിനിമയ്ക്കും ഇരുന്ന് കൂവും. അതിനിപ്പോ കുറവുണ്ട്. അതിന് പകരം സോഷ്യല്‍ മീഡിയയില്‍ ഇരുന്ന് കൂവുകയാണ്. വേദി മാറ്റി എന്ന് മാത്രമേ ഉളളൂ എന്നും കമല്‍ പറഞ്ഞു. ചലച്ചിത്ര അക്കാദമി ഭരണസമിതി തുടരുന്നത് സര്‍ക്കാരിന്റെ തുടര്‍ഭഭരണമായത് കൊണ്ടായിരിക്കാമെന്നും ഉടന്‍ ഭരണസമിതിയില്‍ മാറ്റമുണ്ടാകും എന്നാണ് കരുതുന്നത് എന്നും കമല്‍ വ്യക്തമാക്കി.

Recommended Video

cmsvideo
    Marakar might not satisfy my fans but won awards says Mohanlal | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+