കോഴിക്കോട് ആശുപത്രിയില്‍ ലിഫ്റ്റ് ഓപ്പറേറ്റര്‍ക്കെതിരെ പരാക്രമം: പോലീസുകാരന് സസ്‌പെന്‍ഷന്‍
കോഴിക്കോട്: ഇഖ്‌റ ഹോസ്പിറ്റല്‍ ജീവനക്കാരനെ ലിഫ്റ്റില്‍ മര്‍ദിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍. എആര്‍ ക്യാംപിലെ പൊലീസുകാരന്‍ മുസ്തഫയെയാണ് സിറ്റി പൊലീസ് കമ്മിഷണര്‍ സസ്‌പെന്‍ഡ് ചെയ്തത്. ആശുപത്രിയിലെ ലിഫ്റ്റ് ഓപ്പറേറ്റര്‍ പാലാഴി സ്വദേശി വടക്കേചാലില്‍ മീത്തല്‍ അക്ഷയ് കാന്തിനെ (21) മര്‍ദിച്ച സംഭവത്തിലാണ് നടപടി.
പൊലീസുകാരനും പൊതുമരാമത്ത് വകുപ്പില്‍ ജോലി ചെയ്യുന്ന അയാളുടെ സഹോദരന്‍ മുഹമ്മദും ലിഫ്റ്റില്‍വച്ച് അക്ഷയ്കാന്തിനെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. രോഗികള്‍ക്കുള്ള ലിഫ്റ്റില്‍ ഭക്ഷണപ്പൊതിയുമായി കയറാന്‍ കഴിയില്ല എന്ന് ലിഫ്റ്റ് ഓപ്പറേറ്റര്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു വാക്കുതര്‍ക്കവും മര്‍ദനവും. പൊലീസുകാരന്‍ അക്ഷയിന്റെ മുഖത്തടിക്കുന്നതും പുറത്തുകുത്തുന്നതുമൊക്കെ സിസിടിവി ദൃശ്യങ്ങളില്‍ തെളിഞ്ഞുകണ്ടു. ഇതെത്തുടര്‍ന്ന് ആശുപത്രി മാനെജ്‌മെന്റ് നടക്കാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

അതേസമയം, അക്ഷയ് മര്‍ദിച്ചുവെന്ന് കാണിച്ച് പൊലീസുകാരന്‍ മറുപരാതി നല്‍കിയെങ്കിലും വിലപ്പോയില്ല. അന്വേഷണത്തിനൊടുവില്‍ കമ്മിഷണര്‍ എസ്. കാളിരാജ് മഹേശ്വര്‍ മുസ്തഫയെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. മുസ്തഫയ്‌ക്കെതിരെ നേരത്തെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications