കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫോണിലൂടെ അപക്വമായി മറുപടി: റിപ്പോര്‍ട്ടര്‍ക്കെതിരെ നടപടിയെടുത്ത് ഏഷ്യാനെറ്റ് ന്യൂസ്

Google Oneindia Malayalam News

കൊച്ചി: ബംഗാളിലെ ആക്രമണ സംഭവങ്ങളിലെ റിപ്പോര്‍ട്ടിങ്ങുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിലേക്ക് വിളിച്ച പ്രേക്ഷകയോട് മോശമായ രീതിയില്‍ സംസാരിച്ച റിപ്പോര്‍ട്ടര്‍ക്കെതിരെ നടപടി സ്വീകരിച്ച് ചാനല്‍ അധികൃതര്‍. സാമൂഹ്യമാധ്യമങ്ങളിലൂടെ ഏഷ്യാനെറ്റ് ബഹിഷ്കരണ ആഹ്വാനവുമായി സംഘപരിവാര്‍ അനുകൂലികള്‍ രംഗത്ത് എത്തിയിന് പിന്നാലെയാണ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ നടപടി. സംഭവത്തില്‍ ചാനല്‍ പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിലേക്ക് ഫോണ്‍ വിളിച്ചയാളോട് അപക്വവും അനാവശ്യവുമായ പ്രതികരണം നടത്തിയ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ നടപടി സ്വീകരിച്ചെന്നാണ് ചാനല്‍ എഡിറ്റര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുന്നത്.

വാക്സിനേഷനായി എറണാകുളം ജനറൽ ആശുപത്രിക്ക് മുൻപിൽ ജനം തടിച്ച് കൂടിയപ്പോൾ

എഡിറ്ററുടെ വിശദീകരണം

എഡിറ്ററുടെ വിശദീകരണം

'ഇക്കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളില്‍ നടന്ന അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലേക്ക് ടെലിഫോണില്‍ വിളിച്ച വ്യക്തിയോട് സംസാരിച്ച ഞങ്ങളുടെ സഹപ്രവര്‍ത്തകയുടെ പ്രതികരണത്തില്‍ അനാവശ്യവും അപക്വവും ആയ പരാമര്‍ശങ്ങള്‍ കടന്നു കൂടിയതില്‍ ഞങ്ങള്‍ ഖേദിക്കുന്നു. തെറ്റ് പറ്റിയ വ്യക്തിക്കെതിരെ ഉചിതമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.-എഡിറ്റര്‍' എന്നാണ് സംഭവത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് നല്‍കുന്ന വിശദീകരണം.

ബംഗാളിലെ വിഷയം

ബംഗാളിലെ വിഷയം

നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളില്‍ നടക്കുന്ന അക്രമ സംഭവങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും എന്തുകൊണ്ട് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന ചോദ്യത്തിന് മറുപടി നല്‍കവേയായിരുന്നു റിപ്പോര്‍ട്ടറുടെ വിവാദമായ പരാമര്‍ശങ്ങള്‍. ഇതിന് പിന്നാലെ ഏഷ്യാനെറ്റിനും റിപ്പോര്‍ട്ടര്‍ക്കുമെതിരായി സാമൂഹ്യമാധ്യമങ്ങളിലൂടെ ക്യാമ്പയ്നുമായി സംഘപരിവാര്‍ അനുകൂലികള്‍ രംഗത്ത് എത്തുകയായിരുന്നു. മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ വലിയ തോതിലുള്ള സൈബര്‍ ആക്രമണവും നടക്കുന്നുണ്ട്.

റിപ്പോര്‍ട്ട് രംഗത്ത്

റിപ്പോര്‍ട്ട് രംഗത്ത്

അതേസമയം, സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് റിപ്പോര്‍ട്ടര്‍ പിആര്‍ പ്രവീണ രംഗത്ത് എത്തിയിട്ടുണ്ട്. കൊവിഡ് ഗുരുതരാവസ്ഥ റിപ്പോര്‍ട്ടിംഗിനിടെ തുടരെത്തുടരെ ഇത്തരം വിളികള്‍ക്ക് മറുപടി പറയേണ്ടി വന്നപ്പോള്‍ നിയന്ത്രണം വിട്ട് പ്രതികരിച്ചു പോയതാണെന്നാണ് പ്രവീണ നല്‍കുന്ന വിശദീകരണം.

പ്രതികരിച്ചു പോയതാണ്

പ്രതികരിച്ചു പോയതാണ്

സുഹൃത്തുക്കളെ,
ബംഗാളിലെ അക്രമങ്ങള്‍ പ്രാധാന്യത്തോടെ കൊടുക്കുന്നില്ല എന്നാരോപിച്ച് നിരവധി ഫോണ്‍ കോളുകള്‍ എന്റെ സ്ഥാപനമായ ഏഷ്യാനെറ് ന്യൂസിന്റ് ഓഫീസിലേക്ക് വരുന്നുണ്ട്. കൊവിഡ് ഗുരുതരാവസ്ഥ റിപ്പോര്‍ട്ടിംഗിനിടെ തുടരെത്തുടരെ ഇത്തരം വിളികള്‍ക്ക് മറുപടി പറയേണ്ടി വന്നപ്പോള്‍ നിയന്ത്രണം വിട്ട് പ്രതികരിച്ചു പോയിട്ടുണ്ട്. ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നു. പിആര്‍ പ്രവീണ-ഫേസ്ബുക്കില്‍ കുറിച്ചു.

 ലീഗ് കോട്ടകള്‍ ഇളകുന്നു; വോട്ടും ഭൂരിപക്ഷവും കുത്തനെ താഴേക്ക്,കുഞ്ഞാലിക്കുട്ടിക്കും രക്ഷയില്ല,കണക്ക് ലീഗ് കോട്ടകള്‍ ഇളകുന്നു; വോട്ടും ഭൂരിപക്ഷവും കുത്തനെ താഴേക്ക്,കുഞ്ഞാലിക്കുട്ടിക്കും രക്ഷയില്ല,കണക്ക്

സാരിയില്‍ അതി സുന്ദരിയായി അഞ്ജലി; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം

Recommended Video

cmsvideo
Pinarayi vijayan harshly criticize medias

English summary
Immature reply over the phone: Asianet News takes action against the reporter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X