വിഎം സതീശിന്റെ ഓര്‍മയില്‍ കോഴിക്കോട് പ്രസ്‌ ക്ലബ്ബില്‍ അനുശോചനയോഗം

  • Posted By: NP Shakeer
Subscribe to Oneindia Malayalam

കോഴിക്കോട്: ശക്തമായ മാധ്യമ പ്രവര്‍ത്തനത്തിന്റെ ലളിത മുഖമായിരുന്നു അന്തരിച്ച പ്രവാസി മാധ്യമ പ്രവര്‍ത്തകന്‍ വിഎം സതീശെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്ന ജോയ് മാത്യു. വാര്‍ത്തകളെ തേടിയുളള യാത്രയില്‍ കലഹിക്കേണ്ട ഘട്ടത്തില്‍ കലഹിക്കാനും വാര്‍ത്തയെ മറക്കാതിരിക്കാനുമുള്ള ചങ്കുറ്റം അദ്ദേഹം പ്രകടിപ്പിച്ചതായി ദീര്‍ഘകാലം സതീശുമൊത്ത് ജോലി ചെയ്തിട്ടുള്ള അനുഭവങ്ങളെ ഓര്‍ത്തെടുത്ത് ജോയ് മാത്യു പറഞ്ഞു.

പിണറായി കൊട്ടിഘോഷിച്ച കൊച്ചി മെട്രോയിൽ ഭിന്നലിംഗക്കാർക്ക് ദുരിതം മാത്രം! നടുക്കുന്ന അനുഭവക്കുറിപ്പ്

പ്രവാസി മാധ്യമ പ്രവര്‍ത്തനമെന്നത് വാര്‍ത്താ സമ്മേളനങ്ങള്‍ മാത്രമായ കാലത്തും പുറത്തിറങ്ങി വാര്‍ത്ത തേടിയിരുന്നു അദ്ദേഹം. ആര്‍ക്ക് മുന്നിലും തലകുനിക്കാത്ത മാധ്യമ പ്രവര്‍ത്തകന്‍. സതിശിന്റെ വിയോഗം പ്രവാസി മാധ്യമ ലോകത്തിനും കേരളത്തിനും വലിയ നഷ്ടമാണെും കാലിക്കറ്റ് പ്രസ് ക്ലബില്‍ ചേര്‍ന്ന ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകരുടെ അനുശോചന യോഗത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

satheesh

കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് കമാല്‍ വരദൂര്‍ അധ്യക്ഷനായിരുു. എം ഫിറോസ് ഖാന്‍, കാലിക്കറ്റ് പ്രസ് ക്ലബ് സെക്രട്ടറി പി വിപുല്‍നാഥ്, യുഎഇ എക്‌സ്‌ചേഞ്ച് ദുബൈ സിഇഒ വിനോദ് നമ്പ്യാര്‍, റോയ് റാഫേല്‍, സാദിഖ് കാവില്‍, രാജീവ് മേനോന്‍, പി അഹമ്മദ് ഷരീഫ്, ബി എസ് നിസാമുദ്ദീന്‍, ഫൈസല്‍ ബിന്‍ അഹമ്മദ്, ബൈജു ഭാസ്‌ക്കര്‍, ഷാബു കിളിത്തട്ടില്‍, അഫ്‌സല്‍ കോണിക്കല്‍, സോനു, ഷംസീര്‍ എന്നിവര്‍ സംസാരിച്ചു. കെസി റിയാസ് അനുശോചന പ്രമേയം അവതരിപ്പിച്ചു.

English summary
in memories of vm satheeshan,calicut press club condoles on his death

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്