ബൾഗേറിയൻ കള്ളപ്പണം, രേഖ ഹാജരാക്കാനായില്ല, മലയാളിയുടെ 56 കോടി ഖജനാവിലേക്ക്
ബര്‍ഗേറിയന്‍ കമ്പനിയായ സ്വസ്ത ഡിയില്‍ നിന്നും വ്യാജ കയറ്റുമതി രേഖ ചമച്ച് ജോസ് ജോര്‍ജ്ജ് 56 കോടി രൂപ വാങ്ങുകയായിരുന്നു.
കൊച്ചി: ആദായ നികുതി വകുപ്പ് 56 കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തു. ബള്‍ഗേറിയയില്‍ നിന്നാണ് കള്ളപ്പണമെത്തിയത്. കൊച്ചി ട്രേഡ് ഇന്റര്‍നാഷണല്‍ കമ്പനിയുടമ ജോസ് ജോര്‍ജിന്റെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ച പണമാണ് പിടിച്ചെടുത്തത്.
സൂര്യകാന്തി എണ്ണ കയറ്റുമതി ചെയ്തതിനാണ് ജോസ് ജോര്‍ജിന്റെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചത്. ബര്‍ഗേറിയന്‍ കമ്പനിയായ സ്വസ്ത ഡിയില്‍ നിന്നും വ്യാജ കയറ്റുമതി രേഖ ചമച്ച് ജോസ് ജോര്‍ജ്ജ് 56 കോടി രൂപ വാങ്ങുകയായിരുന്നു.

വിശ്വസനീയമായ രേഖകള്‍ ഹാജരാക്കാന്‍ ജോസിനു കഴിയാത്തതിനാല്‍ ബാങ്ക്, കസ്റ്റംസിനെയും ആദായ വകുപ്പിനെയും വിവരം അറിയിക്കുകയായിരുന്നു. 2016 ജൂലൈയിലാണ് പണം ജോസിന്റെ അക്കൗണ്ടില്‍ എത്തിയത്. രേഖകള്‍ സമര്‍പ്പിക്കാന്‍ ജോസിന് കഴിയാത്തതിനെ തുടര്‍ന്ന് എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ് ജോസിന്റെയും ബന്ധുക്കളുടെയും അക്കൗണ്ടുകള്‍ മരവിപ്പിക്കുകയായിരുന്നു.












Click it and Unblock the Notifications