• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോവിഡ് പരിശോധന കൂട്ടണം: സംസ്ഥാനങ്ങള്‍ക്ക് നിർദേശവുമായി കേന്ദ്രം, മഹാരാഷ്ട്രയില്‍ ഇന്ന് 8,067 കേസ്

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ കോവിഡ് കേസുകളില്‍ വന്‍ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4 ഒമൈക്രോൺ കേസുകൾ ഉൾപ്പെടെ 8,067 പുതിയ കോവിഡ് കേസുകളാണ് മഹാരാഷ്ട്രയില്‍ മാത്രം സ്ഥിരീകരിച്ചത്. 8 മരണങ്ങളും 1,766 കോവിഡ് മുക്തിയും ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. സംസ്ഥാനത്ത് വ്യാഴാഴ്ച 5,368 കോവിഡ് -19 കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് 24,509 സജീവ കോവിഡ് -19 കേസുകളുണ്ട്. മുംബൈയിൽ മാത്രം 5600 കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിന്റെ കണക്കനുസരിച്ച്, സംസ്ഥാനത്തിന് പുറത്തുള്ള 26 രോഗികൾ ഉൾപ്പെടെ 454 ഒമൈക്രോണ്‍ കേസുകൾ സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുതിയ വേരിയന്റിന്റെ ആകെ കേസുകളിൽ 157 പേരെ ഡിസ്ചാർജ് ചെയ്തു.

കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങളും ശക്തമാക്കിയിട്ടുണ്ട്. ഇന്ന് മുതൽ ജനുവരി 15 വരെ ദിവസവും വൈകുന്നേരം 5 നും പുലർച്ചെ 5 നും ഇടയിൽ ബീച്ചുകൾ, മൈതാനങ്ങൾ, കടൽ തീരങ്ങള്‍, പ്രൊമെനേഡുകൾ, പൂന്തോട്ടങ്ങൾ, പാർക്കുകൾ അല്ലെങ്കിൽ സമാനമായ പൊതുസ്ഥലങ്ങൾ എന്നിവ സന്ദർശിക്കുന്നത് വിലക്കി മുംബൈ പോലീസ് വെള്ളിയാഴ്ച സിആർപിസി സെക്ഷൻ 144 പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അതിനിടെ, കഴിഞ്ഞ ഏതാനും ആഴ്ചകളായി ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയ മുംബൈ, മുംബൈ സബർബൻ, പൂനെ, താനെ, നാഗ്പൂർ എന്നീ അഞ്ച് ജില്ലകളിലെ നിരീക്ഷണം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം മഹാരാഷ്ട്ര സർക്കാരിന് കത്തയച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മഹാരാഷ്ട്രയിലെ സജീവ കേസുകളുടെ എണ്ണം 117.4 ശതമാനം വർദ്ധിച്ചിട്ടുണ്ട്.

അതിനിടെ തനിക്ക് കൊവിഡ് 19 പോസിറ്റീവായതായി മഹാരാഷ്ട്ര മന്ത്രി യശോമതി താക്കൂർ അറിയിച്ചു. ഡൽഹിയിൽ, ഡിസംബർ 12 മുതൽ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച 50 ശതമാനം സാമ്പിളുകളിലും പുതിയ വേരിയന്റ് കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. തലസ്ഥാനത്ത് ഈ മാസം ഒമ്പത് കോവിഡ് മരണങ്ങൾ രേഖപ്പെടുത്തി, കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന മരണമാണ് ഇത്. ദേശീയ തലസ്ഥാനത്ത് കേസുകളുടെ എണ്ണത്തിൽ ആശങ്കാജനകമായ വർദ്ധനവ് തുടരുന്നു. വ്യാഴാഴ്ച, 1,313 പുതിയ കേസുകള്‍ രേഖപ്പെടുത്തി .ഏഴ് മാസത്തിനിടയിലെ ഏറ്റവും വലിയ പ്രതിദിന കുതിപ്പാണിത്.

അതിനിടെ, രോഗനിർണയം സ്ഥിരീകരിക്കാനുള്ള സമയം കുറവായതിനാൽ ദ്രുത ആന്റിജൻ ടെസ്റ്റുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോട് നിർദേശിച്ചു.
കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഇക്കാര്യം വിശദീകരിച്ചുകൊണ്ട് കത്തെഴുതിയിട്ടുണ്ട്. നിലവിലെ കുതിച്ചുചാട്ടത്തിൽ ചുമ, തലവേദന, തൊണ്ടവേദന, ശ്വാസതടസ്സം, ശരീരവേദന, അടുത്തിടെയുള്ള രുചിയോ മണമോ നഷ്ടം, ക്ഷീണം, വയറിളക്കം എന്നിവയോടൊപ്പമോ ഇല്ലാതെയോ പനി ഉണ്ടായാൽ അവരെ സംശയാസ്പദമായി കണക്കാക്കണമെന്ന് സർക്കാർ കത്തിൽ ഊന്നിപ്പറയുന്നു.

ഇത്തരത്തില്‍ രോഗലക്ഷണമുള്ള എല്ലാ വ്യക്തികളെയും നിർബന്ധമായും പരിശോധിക്കണമെന്ന് സർക്കാർ സൂചിപ്പിച്ചു. ആർടി-പിസിആർ പരിശോധനയ്ക്ക് ഏകദേശം 5-8 മണിക്കൂർ സമയമെടുക്കുമെന്നതിനാല്‍ രോഗനിർണയം സ്ഥിരീകരിക്കുന്നതിൽ കാലതാമസമുണ്ടാക്കും. അതിനാലാണ് ആന്റിജന്‍ പരിശോധന വർദ്ധിപ്പിക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങളോട് അഭ്യർത്ഥിക്കുന്നത്.
രോഗലക്ഷണമുള്ള വ്യക്തികൾ സ്വയം പരിശോധനയ്ക്ക് തയ്യാറാവണമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

cmsvideo
  സംസ്ഥാനത്ത് നൂറ് കടന്ന് ഒമിക്രോണ്‍, 44 പുതിയ കേസുകള്‍ | Oneindia Malayalam

  അതേസമയം, സംസ്ഥാനത്ത് ഇന്ന് 2676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 503, തിരുവനന്തപുരം 500, കോഴിക്കോട് 249, തൃശൂര്‍ 234, കോട്ടയം 224, കണ്ണൂര്‍ 170, കൊല്ലം 144, പത്തനംതിട്ട 116, വയനാട് 115, മലപ്പുറം 113, ആലപ്പുഴ 110, പാലക്കാട് 87, ഇടുക്കി 77, കാസര്‍ഗോഡ് 34 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

  English summary
  Increase covid test: Center with direction to states, There are 8,067 cases in Maharashtra today
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X