പാരീസ് ഭീകരാക്രമണം നടത്തിയ സുബഹാനിയുടെ സുഹൃത്തുക്കള്‍... കേരളത്തിലെ ഐസിസ് ഞെട്ടിപ്പിക്കുന്നു
പാരീസ് ഭീകരാക്രമണം നടത്തിയവരുമായി സുബഹാനിക്ക് പരിചയമുണ്ടെന്നാണ് മൊഴി
കൊച്ചി: കേരളത്തിലെ ഐസിസ് വേരുകള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ എത്രയോ ഭീകരമാണെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. തിരുനെല്‍വേലിയില്‍ നിന്ന് പിടിയിലായ സുബഹാനിയ്ക്ക് പാരീസ് ഭീകരാക്രമണം നടത്തിയ ഭീകരരെ പരിചയം ഉണ്ടായിരുന്നു എന്നാണ് വെളിപ്പെടുത്തല്‍.
കേരളത്തില്‍ നിന്ന് യുവാക്കളെ ഐസിസിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്ന ആളാണ് സുബഹാനി. കേരളത്തില്‍ അന്‍സാറുള്‍ ഖിലാഫ എന്ന പേരില്‍ ഐസിസ് ഗ്രൂപ്പ് ഉണ്ടാക്കിയതിന് നേതൃത്വം വഹിച്ചതും സുബഹാനി തന്നെ.
ഇറാഖില്‍ വച്ചാണ് സുബഹാനി പാരീസ് ഭീകരാക്രമണം നടത്തിയ ഭീകരരെ പരിചയപ്പെട്ടത്. സുബഹാനി കേരളത്തില്‍ തിരിച്ചെത്തിയതിന് ശേഷം ആയിരുന്നു പാരീസ് ഭീകരാക്രമണം നടന്നത്.

ഭീകരാക്രമണം
2015 നവംബര്‍ മാസത്തിലായിരുന്നു പാരീസില്‍ ഭീകരാക്രമണം നടന്നത്. 130 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ആ ആക്രമണം നടത്തിയ ഭീകരരില്‍ രണ്ട് പേരെ സുബഹാനിക്ക് അറിയാമായിരുന്നു എന്നാണ് വെളിപ്പെടുത്തല്‍.

എവിടെവച്ച്
ഇറാഖില്‍ വച്ചാണ് സുബഹാനി ഇവരെ പരിചയപ്പെട്ടത്. സലാഹ് അബ്ദുസലാം, അബ്ദള്‍ ഹമാദി അബാ ഔദ് എന്നിവരാണ് അവര്‍.

തിരിച്ചെത്തിയപ്പോള്‍
ഇറാഖില്‍ നിന്ന് കഴിഞ്ഞ വര്‍ഷം നവംബറോടെയാണ് സുബഹാനി കേരളത്തില്‍ തിരിച്ചെത്തിയത്. അതിന് ശേഷമാണ് പാരീസ് ഭീകരാക്രമണം നടന്നത്. മാധ്യമ വാര്ത്തകളിലൂൂടെയാണ് ഭീകരരെ തിരച്ചറിഞ്ഞതെന്നും സുബഹാനി മൊഴി നല്കിയിട്ടുണ്ടത്രെ.

തീര്‍ത്ഥയാത്ര
പുണ്യനഗരങ്ങള്‍ സന്ദര്‍ശിക്കാന്‍ എന്ന് പറഞ്ഞാണ് 2015 ഏപ്രില്‍ മാസത്തില്‍ സുബഹാനി രാജ്യം വിട്ടത്. ചെന്നൈയില്‍ നിന്ന് തുര്‍ക്കിയിലേക്കായിരുന്നു ആദ്യ യാത്ര. അവിടെ നിന്ന് ഇസ്താംബുള്‍, പാകിസ്താന്, അഫ്ഗാനിസ്ഥാന് വഴി ഇറാഖിലെത്തുകയായിരുന്നു.

ഭീകര കാഴ്ചകള്‍
ഐസിസിന് വേണ്ടി ജിഹാദില്‍ ഏര്‍പ്പെട്ടിരുന്നു സുബഹാനി. മൊസ്യൂളില്‍ യുദ്ധത്തിനിടെ രണ്ട് പേര് കത്തിയെരിയുന്നത് കണ്ടതോടെയാണ് പിന്മാറാന് തീരുമാനിച്ചത്. ഇതിന്റെ പേരില്‍ സുബഹാനിയെ ഐസിസ് തടവിലിടുകയും ചെയ്തു.

റിക്രൂട്ട്മെന്റ്
എന്നാല്‍ പിന്നീട് കേരളത്തില്‍ തിരിച്ചെത്തി റിക്രൂട്ട്മെന്റ് നടത്താന്‍ അനുമതി നല്‍കുകയായിരുന്നു. അതിന് ശേഷമായിരുന്നു ഇയാളുടെ തിരിച്ചെത്തല്‍.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications