കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വ്യക്തിയിൽ നിന്ന് മാത്രമല്ല, സംഘടനകളും എനിക്കെതിരെ തിരിഞ്ഞു, കാരണം ഇത് '; അഞ്ജലി മേനോൻ

Google Oneindia Malayalam News

കൊച്ചി; സിനിമയുടെ തുടക്ക കാലത്ത് സ്ത്രീ ആയതിന്റെ പേരിൽ പല പ്രശ്നങ്ങളും നേരിട്ടിട്ടുണ്ടെന്ന് സംവിധായക അഞ്ജലി മേനോൻ. എന്നാൽ ലിംഗ വിവേചനമാണ് നേരിടുന്നതെന്ന് മനസിലാക്കാൻ ആദ്യ ഘട്ടത്തിൽ സാധിച്ചിരുന്നില്ലെന്നും പിന്നീടാണ് യാഥാർത്ഥ്യം മനസിലാക്കിയതെന്നും അഞ്ജലി മേനോൻ പറഞ്ഞു. റിപ്പോർട്ടർ ടിവി അഭിമുഖത്തിലാണ് അഞ്ജലി മേനോന്റെ പ്രതികരണം. വായിക്കാം

ജെന്റർ കാരണമാണ്


'മലയാള സിനിമയിൽ പലപ്പോഴും പ്രശ്നങ്ങൾ നേരിട്ടപ്പോൾ എന്റെ ജെന്റർ കാരണമാണ് അതെന്ന് തനിക്ക് ആദ്യം മനസിലായിട്ടില്ല. ഒരു ഘട്ടം കഴിഞ്ഞപ്പോഴാണ് അത് തിരിച്ചറിയുന്നത്. ഒരു പുതിയ സംവിധായക ആയത് കൊണ്ടാണ് ഇത്രയും നേരിടേണ്ടി വരുന്നതെന്ന് പിന്നീടാണ് മനസിലാക്കുന്നത്'.

വ്യക്തിയിൽ നിന്നും മാത്രമല്ല


ഒരു വ്യക്തിയിൽ നിന്നും മാത്രമല്ല, ഇവിടുത്തെ സംഘടനകൾ പോലും നമ്മുക്കെതിരെ തിരിയുക, മാധ്യമങ്ങൾക്ക് മുന്നിൽ വരിക, പത്രസമ്മേളനം നടത്തി സംസാരിക്കുക, ജൂറികൾക്ക് കത്തെഴുതുക, നമ്മുടെ സിനിമകൾ ഡിസ്ക്വാളിഫൈ ചെയ്യുക, ഇതൊക്കെ ചെയ്യുന്ന സാഹചര്യമായിരുന്നു. ശരിക്കും ഒറ്റപ്പെട്ട അവസ്ഥയായിരുന്നു.

ഒന്നും ചെയ്യില്ല എന്ന നിലപാടിൽ നിൽക്കുകയായിരുന്നു


ഇതെല്ലാം അറിയുന്ന വ്യക്തികൾ പോലും ഒന്നും ചെയ്യില്ല എന്ന നിലപാടിൽ നിൽക്കുകയായിരുന്നു. അത്തരമൊരു സാഹര്യത്തിൽ നമ്മൾ അത്ഭുതപ്പെട്ട് പോകും ഇതെന്ത് കൊണ്ടാണ് ഇങ്ങനെ വരുന്നതെന്ന്.പിന്നീട് ഓരോ കാര്യങ്ങളും കൂട്ടിയോജിപ്പിച്ച് വരുമ്പോഴാണ് നമ്മൾ യാഥാർത്ഥ്യം മനസിലാകുക, ഇത് വിചാരിച്ച രീതിയില്ല, സംഗതി മറ്റൊന്നാണെന്ന്.

ണ് ആ മൈന്റ് സര്റിനെ കുറിച്ച്


അപ്പോഴാണ് ആ മൈന്റ് സര്റിനെ കുറിച്ച് നമ്മൾ മനസിലാക്കുന്നത്. ആ ലെൻസിൽ പിന്നീട് നമ്മൾ പലതും നോക്കുമ്പോൾ നമ്മുക്ക് കാര്യം ബോധ്യപ്പെടും.
നമ്മുടെ പുരോഗതി കണ്ട് സന്തോഷിക്കുന്ന ഒരു രീതിയല്ല. നമ്മള്‍ അത്ര മുന്നോട്ട് പോവേണ്ടതില്ല എന്ന് ചിന്തിക്കുന്ന രീതി തന്നെ ഇവിടെയുണ്ട്. നല്ല ആള്‍ക്കാരും ഉണ്ട് ഇവിടെ. വളരെ ധികം പിന്തുണച്ച് മുന്നോട്ട് പോകാൻ കൂടെ നിൽക്കുന്നവർ. എന്നാൽ ആ വിഭാഗം വളരെ കുറച്ച് മാത്രമാണെന്നും അഞ്ജലി മേനോൻ പറഞ്ഞു.

 ജോലിയിൽ സ്ത്രീകൾ മികച്ച് നിൽക്കുന്നുവെന്നൊരു സമയം ഇല്ലെന്നും അഞ്ജലി പറഞ്ഞു. ഒരു സ്ത്രീയുടെ കരിയറിന്റെ പ്രൈം പിരീഡ് ഏതാണെന്ന് ആരാണ് തീരുമാനിക്കുന്നത്? അതേപോലെ കുട്ടിയുണ്ടാകാനുള്ള സമയം, അത് ശാരീരികമായും സൈന്റിഫിക്കായും പറയാണെങ്കിൽ കൂടിയും ആ അമ്മയുടെ മനസാണ് പ്രധാനം. അതുകൊണ്ട് തന്നെ ഏജ് ബ്രാക്കറ്റിംഗ് വെയ്ക്കുന്നതൊക്കെ വലിയ അബദ്ധം പിടിച്ചിട്ടുള്ള ചർച്ചകളാണ്.


ജോലിയിൽ സ്ത്രീകൾ മികച്ച് നിൽക്കുന്നുവെന്നൊരു സമയം ഇല്ലെന്നും അഞ്ജലി പറഞ്ഞു. ഒരു സ്ത്രീയുടെ കരിയറിന്റെ പ്രൈം പിരീഡ് ഏതാണെന്ന് ആരാണ് തീരുമാനിക്കുന്നത്? അതേപോലെ കുട്ടിയുണ്ടാകാനുള്ള സമയം, അത് ശാരീരികമായും സൈന്റിഫിക്കായും പറയാണെങ്കിൽ കൂടിയും ആ അമ്മയുടെ മനസാണ് പ്രധാനം. അതുകൊണ്ട് തന്നെ ഏജ് ബ്രാക്കറ്റിംഗ് വെയ്ക്കുന്നതൊക്കെ വലിയ അബദ്ധം പിടിച്ചിട്ടുള്ള ചർച്ചകളാണ്.

വിവാഹം കഴിക്കണമെന്നുണ്ടോ?


വിവാഹം എന്നത് വ്യക്തിപരമായ താത്പര്യമാണ്, എല്ലാവരും വിവാഹം കഴിക്കണമെന്നുണ്ടോ? ഇനി വിവാഹം കഴിച്ചാൽ തന്നെ കുഞ്ഞ് ഉണ്ടെങ്കിൽ കരിയർ ആയിക്കൂട എന്നൊക്കെ പറയുന്നതൊക്കെ വളരെ ഔഡേറ്റഡ് ആയ ചിന്തകളാണ്. എന്നെ സംബന്ധിച്ച് എന്റെ മകൻ ജനിച്ചതിന് ശേഷമാണ് ഞാൻ ഏറ്റവും കൂടുതൽ ജോലി ചെയ്തത്. അവനെ പ്രസവിച്ചത് പോലും സോ കോൾഡ് ഏജ് ബ്രായ്ക്കറ്റിൽ അല്ല, ഇതെല്ലാം എന്നെ സംബന്ധിച്ച് വളരെ തെറ്റായ കാര്യമാണ്.

സ്ത്രീ സൗഹൃദ നിലപാടുകൾ


മലയാള സിനിമയിൽ സ്ത്രീ സൗഹൃദ നിലപാടുകൾ വരുന്നില്ലെങ്കിൽ ഇതൊന്നുമല്ല കാരണങ്ങൾ, മറ്റ് പല കാരണങ്ങളാണ് അതിന് പിന്നിൽ. അന്തരീക്ഷം സൗഹൃദപരമായ നിലയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. മാതൃത്വം എന്നത് സ്ത്രീയിൽ ഒതുങ്ങി നിൽക്കേണ്ട കാര്യമാണെന്ന് കരുതുന്നില്ല. പ്രസവിക്കുന്ന അമ്മയ്ക്ക് മാത്രമേ മാതൃത്വം ഉണ്ടാവുകയുള്ളൂ? അമ്മയാകാൻ പ്രസവിക്കണമെന്നില്ല, പുരുഷനും ഇതൊക്കെ മനസിലാക്കാവുന്നതേയുള്ളൂ. വിശാലമായി ഈ വിഷയങ്ങളൊക്കെ ചിന്തിക്കേണ്ടതുണ്ട്, അഞ്ജലി പറഞ്ഞു.

English summary
'Individuals and organizations here have turned against me because of this '; Anjali Menon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X