ഇന്ത്യ-പാക് അതിർത്തി; നിയന്ത്രണരേഖയിലെ സ്ഥിതി സുസ്ഥിരമായി തുടരുന്നു: രാജ്യരക്ഷാ മന്ത്രി അജയ് ഭട്ട്
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നിയന്ത്രണരേഖയിലെ സ്ഥിതി സുസ്ഥിരമായി തുടരുകയാണെന്ന് രാജ്യരക്ഷാ മന്ത്രി അജയ് ഭട്ട്. 2021 ഫെബ്രുവരിയിലെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (DGsMO) ധാരണയ്ക്ക് ശേഷം നിയന്ത്രണരേഖയിലെ സ്ഥിതി സുസ്ഥിരമായി തുടരുന്നുവെന്നാണ് രാജ്യ സഭയിൽ ജി സി ചന്ദ്രശേഖറിന് രേഖാമൂലം നൽകിയ മറുപടിയിൽ രാജ്യരക്ഷാ മന്ത്രി അജയ് ഭട്ട് ഇക്കാര്യം വ്യക്തമാക്കിയത്.
നിയന്ത്രണരേഖയിൽ സമാധാനം നിലനിർത്തുന്നതിന് ഇരു സൈന്യങ്ങളും സംയമനം പാലിച്ചു. അതേസമയം, സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഇന്ത്യൻ സൈന്യം, ശത്രുക്കളിൽ നിന്നുള്ള ഏത് ഭീഷണിയും നേരിടാനും നിയന്ത്രണരേഖയിൽ എന്തെങ്കിലും പ്രകോപനം ഉണ്ടായാൽ പ്രതികരിക്കാനും സജ്ജമാണെന്നും അദ്ദേഹം അറിയിച്ചു.

പടിഞ്ഞാറൻ അതിർത്തികളിലെ (ഐബി മേഖല) സുരക്ഷാ സാഹചര്യം ഏറെക്കുറെ സുസ്ഥിരമാണ്. എന്നിരുന്നാലും, പ്രത്യേകിച്ച് അതിർത്തി പ്രദേശങ്ങളിൽ, അസ്ഥിരതയുണ്ടാക്കാൻ ലക്ഷ്യമിട്ട്, അതിർത്തിക്കപ്പുറത്തുള്ള ശത്രുക്കളുടെ പിന്തുണയോടെ ഒരു ലഹരി-തീവ്രവാദ ബന്ധം രൂപപ്പെടുന്നതായി സൂചനകളുണ്ട്. പടിഞ്ഞാറ് അതിർത്തികളിലെ നമ്മുടെ സൈന്യം മുഴുവൻ, സംഘർഷ പ്രദേശത്തെ എതിരാളികൾ ഉയർത്തുന്ന ഏത് വെല്ലുവിളിയോടും പ്രതികരിക്കാൻ വേണ്ടത്ര സജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ത്യൻ സ്വകാര്യ മേഖലയ്‌ക്ക് 100% വരെ പങ്കാളിത്തം ഉറപ്പാക്കും വിധം, 2001 മെയ് മാസത്തിൽ പ്രതിരോധ വ്യവസായ മേഖല തുറന്നുകൊടുത്തതായും അദ്ദേഹം അറിയിച്ചു. 351 കമ്പനികൾക്കായി 568 പ്രതിരോധ വ്യവസായ ലൈസൻസുകൾ ഇതുവരെ ഗവൺമെൻറ് അനുവദിച്ചിട്ടുണ്ട്. 170 പ്രതിരോധ വ്യവസായ ലൈസൻസുകൾ ലഭിച്ച 113 കമ്പനികൾ ഇതിനോടകം ഉത്പാദനം ആരംഭിച്ചതായി അറിയിച്ചിട്ടുണ്ട്.
Recommended Video
ലൈസൻസിൽ അനുശാസിക്കുന്ന വ്യവസ്ഥകൾ പ്രകാരം, ഉത്പാദിപ്പിക്കുന്ന ഉപകരണങ്ങൾ സംബന്ധിച്ച മാനദണ്ഡങ്ങളും പരിശോധനാ നടപടിക്രമങ്ങളും ഗവൺമെൻറ് നാമനിർദ്ദേശം ചെയ്ത ക്വാളിറ്റി അഷ്വറൻസ് ഏജൻസിക്ക് പ്രതിരോധ വ്യവസായം നൽകണം. നാമനിർദ്ദേശം ചെയ്യപ്പെട്ട ക്വാളിറ്റി അഷ്വറൻസ് ഏജൻസി നിർമ്മാണം പൂർത്തിയായ ഉത്പന്നങ്ങൾ പരിശോധിക്കുകയും ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ നിരീക്ഷണവും ഓഡിറ്റും നടത്തുകയും ചെയ്യുന്നുവെന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications